44ആം അധ്യായത്തെ മൂന്നായി തരം തിരിക്കാം
1.44:1-8 കർത്താവ് മാത്രം ദൈവം.
2)44:9-20 വിഗ്രഹാരാധനയ്ക്കെതിരെ
3)44:2-28 ചരിത്രത്തിന്റെ നാഥനായ ദൈവം..
1) കർത്താവ് മാത്രം ദൈവം : കർത്താവേ ഇസ്രായേലിനോട് അരുൾ ചെയ്യുന്നു, ” നിന്നെ സൃഷ്ടിക്കുകയും ഗർഭപാത്രത്തിൽ നിനക്കൊരു രൂപം നൽകുകയും നിന്നെ സഹായിക്കുകയും ചെയ്യുന്ന കർത്താവ് അരുൾ ചെയ്യുന്നു :
” ഭയപ്പെടേണ്ട വരണ്ട ഭൂമി ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഞാൻ ഒഴുക്കും. നിന്റെ സന്തതികളുടെ മേൽ എന്റെ ആത്മാവും നിന്റെ മക്കളുടെ അനുഗ്രഹം ഞാൻ വർഷിക്കും. ജലത്തിൽ സസ്യങ്ങളും നദീതീരത്ത് അലരികളും പോലെ അവർ തഴച്ചു വളരും. ഞാൻ കർത്താവിന്റെ താണെന്ന് ഒരുവൻ പറയും. മറ്റൊരു യാക്കോബിന്റെ നാമം സ്വീകരിക്കും; മൂന്നാമതൊരുവൻ സ്വന്തം കയ്യിൽ കർത്താവിന് ഉള്ളവൻ എന്ന മുദ്രണം ചെയ്യുകയും, ഇസ്രായേൽ എന്ന പിതൃനാമം സ്വീകരിക്കുകയും ചെയ്യും.ഇസ്രായേലിന്റെ രാജാവും രക്ഷകനും സൈന്യങ്ങളുടെ നാഥനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്. ഞാനല്ലാതെ മറ്റൊരു ദൈവമില്ല.
എനിക്കു സമനായി ആരുണ്ട്? അവന് അത് ഉദ്ഘോഷിക്കുകയും പ്രഖ്യാപിക്കുകയും തെളിയിക്കുകയും ചെയ്യട്ടെ! വരാനിരിക്കുന്ന കാര്യങ്ങള്‍ ആദിമുതല് അറിയിച്ചതാര്? ഇനി എന്തുസംഭവിക്കുമെന്ന് അവര്‍ പറയട്ടെ!
ഭയപ്പെടേണ്ടാ, ധൈര്യമവലംബിക്കുക! ഞാന്‍ പണ്ടേ പറയുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടില്ലേ, നിങ്ങള്‍ എന്റെ സാക്ഷികളാണ്. ഞാനല്ലാതെ മറ്റൊരു ദൈവമുണ്ടോ? മറ്റൊരു ഉന്നതശില എന്റെ അറിവിലില്ല.
ഏശയ്യാ 44 : 6-8.
ദൈവം തന്റെ ആത്മാവിനെ ജനത്തിന്റെ മേൽ വർഷിക്കുമ്പോൾ ആണ് അവരുടെ സമൃദ്ധി കൈവരുന്നത്. സർവ്വ ജനത്തിന്റെ മേലും ആത്മാവ് വർഷിക്കപ്പെടും എന്ന പ്രവചനം പഴയ നിയമത്തിൽ ആദ്യമായി കാണുന്നത് ഇവിടെയാണ്. വെളിപാട് ഗ്രന്ഥത്തിൽ ഈശോയെ വിശേഷിപ്പിച്ചിരിക്കുന്ന വാക്കുകൾ ആണ് ആദിയും അന്ത്യവും(22:13). ദൈവമാണ് ഇസ്രായേലിന്റെ അഭയശില ; ക്രൈസ്തവന്റെയും.
(2) വിഗ്രഹാരാധനയ്ക്കെതിരെ 44: 9 -20
വിഗ്രഹാരാധനയുടെ മൗഢ്യവും ഉണ്ടാക്കുന്ന രീതിയും ഇവിടെ വിവരിച്ചിരിക്കുന്നു. ഇവിടെ മിഥ്യാ എന്ന പദം വിഗ്രഹങ്ങളെ സൂചിപ്പിക്കുന്നു. കഴമ്പില്ലാത്തത്,ഗുണം ചെയ്യാത്തത്, എന്നൊക്കെ ഇത് സൂചിപ്പിക്കുന്നുണ്ട്. സത്യവിശ്വാസം ഉപേക്ഷിച്ച് വിഗ്രഹങ്ങളുടെ പിറകെ പോകാനുള്ള ശക്തമായ പ്രേരണ ഇസ്രായേലിൽ പലർക്കും ഉണ്ടായിരുന്നു. അതിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ ഉള്ള ശക്തമായ നടപടിയുടെ ഉദാഹരണമായി ഈ ആക്ഷേപഹാസ്യ ഗീതത്തെ വിലയിരുത്തിയാൽ മതി.
(3) ചരിത്രത്തിന്റെ അതിനാഥനായ ദൈവം 44 :21- 28.
ദൈവം ഇസ്രായേലിനോട് നേരിട്ടരുൾ ചെയ്യുന്ന വാക്കുകളാണ് ഇവ. ദൈവം അവരോട് ക്ഷമിച്ചിരിക്കുന്നു എന്ന് പ്രവാചകൻ അവർക്ക് ഉറപ്പു നൽകുന്നു (വാക്യം 21, 22 ). ദൈവത്തിന്റെ അത്ഭുതപ്രവർത്തികളെ പ്രകീർത്തിച്ചുകൊണ്ടുള്ള കീർത്തനമാണ് 23ആം വാക്യം. പ്രകൃതി മുഴുവൻ അവിടുത്തെ പ്രകീർത്തി ക്കാൻ ഒത്തു വരുന്നു. ദൈവാലയവും ജെറുസലേം നഗരവും പുനരുദ്ധരിക്കാൻ പോകുന്നതും അതിൽ സൈറസ് രാജാവിന്റെ പങ്കുമാണ് 24- 28 വാക്യങ്ങളിൽ പ്രതിപാദിക്കുക. ദൈവം തന്റെ പദ്ധതിയുടെ പൂർത്തികരണത്തിന് നല്ലവരും കഴിവുള്ളവരുമായ ആരെയും(ഉദാ. പേർഷ്യൻ രാജാവായിരുന്നു സൈറസ് ) തെരഞ്ഞെടുക്കും..