താൻ തട്ടിപ്പിൽ പെടുമോ എന്നുള്ളത്. ആ ഭയപ്പാടിനെ അകറ്റി പുണ്യ പൂർണ്ണതയുടെ മാർഗ്ഗത്തിൽ പുരോഗമിക്കുവാനും അങ്ങനെ സംശയര ഹിതമായും പൂർണ്ണമായും ഈശോയെ കണ്ടെത്തുവാനും വേണ്ടി അവർ “വിശാലഹൃദയത്തോടും ദൃഢചിത്തതയോടുംകൂടി” (2 മക്ക, 13) പരിശുദ്ധ കന്യകയോടുള്ള ഈ ഭക്തി ആശ്ലേഷിക്കട്ടെ. ഇതുവരെ അജ്ഞാ തമായിരുന്നതും ഞാൻ ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നതുമായ ഈ ഉത്ത മമാർഗ്ഗത്തിലേക്ക് അവൻ പ്രവേശിക്കട്ടെ. “ഉത്തമമായ മാർഗ്ഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം” (1 കോറി 12:31). മാംസം ധരിച്ച ദിവ്യജ്ഞാ നവും നമ്മുടെ ഏക ശിരസ്സുമായ ഈശോമിശിഹാ നടന്നുനീങ്ങിയ വഴി യാണിത്. ഈ പാത തെരഞ്ഞെടുക്കുന്നതിൽ അവിടുത്തെ അവയവ ങ്ങളായ നാം വഞ്ചിക്കപ്പെടുക. സാദ്ധ്യമല്ല.
ഇതൊരെളുപ്പവഴിയാണ്; എന്തുകൊണ്ടെന്നാൽ, പരിശുദ്ധാത്മാ വിന്റെ കൃപാവരസമൃദ്ധിയും വലിയ അഭിഷേകവും നിറഞ്ഞുകവിഞ്ഞൊ ഴുകുകയാണിവിടെ. ഇതിലൂടെ സഞ്ചരിക്കുമ്പോൾ നാം ക്ഷീണിക്കു കയോ പിൻവാങ്ങുകയോ ഇല്ല. അല്പം സമയംകൊണ്ടു നമ്മെ ഈശോ യുടെ പക്കലേക്കു നയിക്കുന്ന ഹ്രസ്വവും ഉത്തമവുമായ മാർഗ്ഗം. അവിടെ ചെളിയില്ല, പൊടിയില്ല, പാപത്തിന്റെ ലാഞ്ഛനപോലുമില്ല. നമ്മെ ഇരു വശങ്ങളിലേക്കും വ്യതിചലിപ്പിക്കാതെ ഭദ്രമായി നേരെ ഈശോയുടെ പക്കലേക്കും നിത്യജീവനിലേക്കും നയിക്കുന്ന മാർഗ്ഗമാണിത്. നമുക്കി വഴിയിലൂടെ യാത്രതിരിക്കാം. ദിനരാത്രങ്ങൾ നമുക്ക് അതിലൂടെ സഞ്ച രിക്കാം. ക്രിസ്തുവിന്റെ പരിപൂർണ്ണതയുടെ അളവനുസരിച്ചു പക്വമതി കൾ (എഫേ. 4:13) ആകുന്നതുവരെ പ്രയാണം തുടരാം.