ബൈബിളിലെ ലേഖനങ്ങളിൽ അഗ്രിമസ്ഥാനത്തു നിൽക്കുന്നതും വി. പൗലോസിന്റെ ലേഖനങ്ങളിൽതന്നെ പ്രധാനപ്പെട്ടത് ഏത് എന്ന് ഒരു ചോദ്യം ഉന്നയിച്ചാൽ, ഒരേഒരു ഉത്തരമേ കിട്ടൂ- റോമാക്കാർക്കുള്ള ലേഖനം. പതിനാറ് (16) അധ്യായങ്ങളും 433 തിരുവാക്യങ്ങളും 9447 വാക്കുകളും ഉള്ള അമൂല്യങ്ങളിൽ അമൂല്യമായ ബൈബിൾ ഗ്രന്ഥമാണിത്. പൗളൈൻ ദൈവശാസ്ത്രത്തിന്റെയും ബൈബിൾ പഠനത്തിന്റെയും മാഗ്നാകാർട്ടയാണ് ഈ ലേഖനം. കഴിഞ്ഞ 20 നൂറ്റാണ്ടുകളിൽ, മഹാനായ വി. അഗസ്തീനോസ് മുതൽ എത്രയോ വിശുദ്ധർക്കും ദൈവശാസ്ത്രജ്ഞന്മാർക്കും തത്ത്വശാസ്ത്രജ്ഞന്മാർക്കുമാണ് ഈ ലേഖനം മാർഗ്ഗദർശകമായിട്ടുള്ളത്? ക്രിസ്തുശിഷ്യരെല്ലാവരും ഈ കൃതിയോട് ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ കടപ്പെട്ടിരിക്കുന്നു. പൗലോസിന്റെ ദൈവശാസ്ത്രം, ചരിത്രം, പ്രവചനം എല്ലാം ഇവിടെയുണ്ട്. നമ്മുടെ ആധ്യാത്മിക ജീവിതത്തിന് ആവശ്യമായ സൗകര്യമായ അറിവു നൽകുന്ന, നമ്മെ പ്രചോദിപ്പിക്കുന്ന, നന്മയിലേക്കു നയിക്കുന്ന, നമുക്ക് ആത്മീയ വെളിച്ചം പകർന്നുതരുന്ന മഹത്തരമായ ആധ്യാത്മിക സഹിത്യമാണ് റോമാ ലേഖനം.
ഈ ലേഖനത്തെ പൊതുവിൽ നാലു തലക്കെട്ടുകളിൽ സംഗ്രഹിക്കാം.
1. ദൈവത്തിന്റെ കോപം (1-5)
2. കൃപയുടെ ശക്തിദുർഗ്ഗം (6-8)
3. ഇസ്രായേലിന്റെ സിനഗോഗ് (9-11)
4. ദൈവത്തിന്റെ ആലയം
ആദ്യാധ്യായങ്ങളിൽ നമുക്കുവേണ്ടി പൗലോസ് ഒരു കേസ് വിവരിക്കുകയാണ്. അതിനെ ഇങ്ങനെ വിശേഷിപ്പിക്കാം. വിശ്വത്തിന്റെ പരമോന്നത സ്രഷ്ടാവ് ഢ െപാപികളായ അവിടുത്തെ സൃഷ്ടികൾ.
വിശദാംശങ്ങളിലേക്ക്
1. പൗലോസ് ദൈവത്തിന്റെ സുവിശേഷത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ടവൻ (1:1)
എ. ഈശോമിശിഹായുടെ ദാസൻ
ബി. അപ്പസ്തോലനായിരിക്കാൻ വിളിക്കപ്പെട്ടവൻ- ദൈവത്തിന്റെ നേരിട്ടുള്ള വിളിയാണിത്. അപ്പസ്തോലന്റെ സവിശേഷതകളെല്ലാം പൗലോസിനില്ലെങ്കിലും ദൈവത്തിന്റെ പ്രത്യേകമായ ഈ വിളി കുറവുകളെല്ലാം പരിഹരിക്കാൻ പോന്നതാണ്.
അപ്പസ്തോലനായിരിക്കാൻ അവശ്യം ഉണ്ടായിരിക്കേണ്ട രണ്ടു കാര്യങ്ങൾ.
1. ഈശോയെ നേരിൽ കണ്ടിരിക്കുക (1 കോറി. 9:1, 15:8-9).
2. വിളി ദൈവത്തിൽനിന്നു നേരിട്ടു ലഭിച്ചതായിരിക്കുക (യോഹ. 6:70, നടപടി 9:15).
സി. വേർതിരിക്കപ്പെട്ട വിശുദ്ധൻ
പൗലോസിന്റെ ജീവിതത്തിൽ മൂന്നു വേർതിരിക്കപ്പെടലുകൾ ഉണ്ട്.
1. അവന്റെ ജനനത്തിൽ (ഗലാ. 1:15).
2. ദമാസ്ക്കസ് വീഥിയിൽ (നട. 9:15-16)- മാനസാന്തരം.
3. അന്ത്യോക്യായിൽ (നട. 13:1-2)- ശുശ്രൂഷയിലേക്കുള്ള വിളി.
ഇപ്രകാരം വേർതിരിക്കപ്പെട്ടവനായിരിന്നു ജെറമിയ (ജെറ. 1:5)യും സ്നാപക യോഹന്നാനും (ലൂക്കാ 1:15).
ഡി. പൗലോസിന്റെ സുവിശേഷ വ്യാഖ്യാനം (1:2-5).
എ. ഈ സുവിശേഷം പുതിയതല്ല. പഴയനിയമ പ്രവാചകന്മാർ ഇതെക്കുറിച്ച് പരമാർശിച്ചിട്ടുണ്ട്. റോമാ ലേഖനത്തിൽ 14 പഴയനിയമ ഗ്രന്ഥങ്ങളിൽ നിന്നായി അറുപത്തൊന്നോളം (61) ഉദ്ധരണികൾ പൗലോസ് എടുത്ത് അവതരിപ്പിച്ചിരിക്കുന്നു.
ബി. ഇത് ഈശോമിശിഹായെക്കുറിച്ചുള്ള പ്രതിപാദനമാണ്. സുവിശേഷത്തിന്റെ സ്ഥാപകനും പൂർത്തീകർത്താവും ഈശോ തന്നെ.
സി. മനഷ്യാവതാരത്തിലൂടെയാണ് ഇത് സാധിതമായത്. 1:3-ൽ ഈശോയുടെ കന്യകാജനനത്തെക്കുറിച്ചും ദൈവമായ അവിടുത്തോടു സമജ്ജസമായി സമ്മേളിച്ച പൂർണ്ണമനുഷ്യത്വത്തെക്കുറിച്ചും ശ്ലീഹാ പരാമർശിക്കുന്നു. ഈശോ ദാവീദിന്റെ സന്തതിയാണെന്നും അവൻ വ്യക്തമാക്കുന്നുണ്ട്.
ഡി. ഈശോയുടെ പുനഃരുത്ഥാനത്തിലൂടെയാണ് മേല്പറഞ്ഞ സത്യം പ്രഖ്യാപിക്കപ്പെട്ടത് (റലരഹമൃലറ). 1:4 ലെ ‘പ്രഖ്യാപിക്കപ്പെട്ടു’ എന്നതിനുള്ള ഗ്രീക്കുപദം ‘വീൃശ്വീ'(ഹൊറൈസോ) എന്നാണ്. അതിൽ നിന്നാണ് വീൃശ്വീി എന്ന ഇംഗ്ലീഷ് പദം ഉത്ഭവിച്ചത്. പ്രസ്തുത പദത്തിന്റെ അർത്ഥം സംശായാതീതമായ അടയാളങ്ങൾവഴി സ്ഥിരീകരിക്കുക എന്നാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള വിടവു നികത്തി, എല്ലാവർക്കും ദൈവമക്കളാകാൻ ഈശോമിശിഹാ വഴിയൊരുക്കിയിരിക്കുന്നു.
ഈശോയുടെ സമ്പൂർണ്ണമായ മനുഷ്യസ്വഭാവം തെളിയിക്കാൻ താഴെപ്പറയുന്ന സത്യങ്ങളുണ്ട്.
1. അവിടുന്നു വളർന്നു (ലൂക്കാ 2:40, 52)
റോമാ ലേഖനം
ക്രിസ്തു കേന്ദ്രീകൃതമായ വിരചിക്കപ്പെട്ട പുസ്തകങ്ങളുടെ പുസ്തകമാണ് ബൈബിൾ. അവിടുത്തെ വരവിനുള്ള ഒരുക്കമാണ് പഴയനിയമം അവതരിപ്പിക്കുക. പുതിയനിയമമാകട്ടെ, ഭൂമിയിലെ അവിടുത്തെ ജീവിതം, പ്രബോധനങ്ങൾ, അവിടുന്നു പ്രവർത്തിച്ച അത്ഭുതങ്ങൾ, അടയാളങ്ങൾ ഇവയൊക്കെയാണ് വിവരിക്കുക. സുവിശേഷങ്ങൾ അവിടുത്തെ വെളിപ്പെടുത്തുന്നു. അപ്പസ്തോല പ്രവർത്തനങ്ങൾ ലോകത്തിന് അവിടുത്തെ പ്രാപ്യമാക്കുന്നു. അവിടുത്തെ ജീവിതത്തിന്റെ വിശദീകരണങ്ങളാണ് ബൈബിളിലെ ലേഖനങ്ങൾ. ഈശോയും സഭയുമാണ് ഇവയിലെ പ്രധാന പ്രതിപാദ്യം. ഇവയിൽ മിക്കവയും പ്രാദേശിക സഭാസമൂഹങ്ങൾക്ക് (റോമാ, ഗലാത്തിയാ, കൊറീന്ത്യാ, തെസലോനിക്കാ, കൊളോസൂസ്, എഫേസൂസ്, ഫിലീപ്യാ). മറ്റുള്ളവ വ്യക്തികൾക്കുള്ളവയുമാണ് (തിമോത്തി, ഫിലെമോൻ, റ്റൈറ്റസ്). ക്രൈസ്തവജീവിതം പ്രായോഗികതലത്തിൽ അവതരിപ്പിക്കുന്നു യാക്കോബിന്റെ ലേഖനം. യോഹന്നാൻ ഒരു പ്രത്യേക കുടുംബത്തിനുവേണ്ടി എഴുതിയിരിക്കുന്നതാണ്. 1,2 പത്രോസ് സഹിക്കുന്ന ക്രൈസ്തവർക്കു പ്രചോദനമരുളാൻ എഴുതപ്പെട്ടവയാണ്. ലേഖനകർത്താവിന്റെ പേരില്ലാത്ത ഒരു ലേഖനമുണ്ട്-ഹെബ്രായർ. സ്വർഗ്ഗത്തിൽ ഈശോ സഭയ്ക്കുവേണ്ടി എന്തു ചെയ്തുകൊണ്ടിരിക്കുന്നു എന്ന് ഈ ലേഖനം പഠിപ്പിക്കുന്നു. വെളിപാട് (അവസാന ലേഖനം) മേല്പറഞ്ഞവയെല്ലാം ഏകോപിപ്പിക്കുന്നു. സ്വർഗ്ഗീയ മണവാളൻ (ഈശോ) ഭൂമിയിലെ തന്റെ വധുമായ സഭയെ വരിക്കുന്ന പ്രക്രിയയോടെ ലേഖനങ്ങളുടെ ലോകം അവസാനിക്കുന്നു.
ബി. ആകൃതിയിലും പ്രകൃതിയിലും അവിടുന്നു മനുഷ്യനായിരുന്നു (യോഹ. 4:9; 20:15).
സി. ഈശോയ്ക്കു വിശപ്പും ദാഹവും ഉണ്ടായിരുന്നു (മത്തായി 4:2, യോഹ. 19:28).
ഡി. ഈശോയ്ക്കു ക്ഷീണം അനുഭവപ്പെട്ടിട്ടുണ്ട് (മർക്കോ. 4:38, യോഹ. 4:6).
ഇ. ഈശോ കരഞ്ഞു (യോഹ. 11:35, ലൂക്കാ 19:41).
ബി. ഈശോയ സഹിച്ചു, രക്തം ചിന്തി മരിച്ചു (1 പത്രോ. 2:21. യോഹ. 19:34, മത്തായി 27:50).
ഈശോയുടെ ദൈവത്വം തെളിയിക്കാൻ
എ. ദൈവം എന്ന അഭിസംബോധന (തിത്തോ. 2:13).
ബി. നിത്യനാണ് (വെളി. 1:8,18)
സി. മാറ്റമില്ലാത്തവൻ (ഹെബ്ര. 13:8)
ഡി. സർവ്വശക്തൻ (ഹെബ്ര. 1:3)
ഇ. സർവ്വജ്ഞൻ (കൊളോ. 2:3)
ഈശോയുടെ ഇരസ്വഭാവങ്ങളും ഊന്നിപ്പറയുന്ന വചനഭാഗങ്ങളാണ് ഏശ. 9:6, ഗലാ. 4:4, 1 തിമോ. 3:16.
എഫ്.സുവിശേഷം രക്ഷയും ശുശ്രൂഷയും തരുന്നു. ”അവന്റെ നാമത്തെപ്രതി വിശ്വാസത്തിന്റെ വിധേയത്വം സകലജാതികളുടെ ഇടയിലും ഉളവാകേണ്ടതിന് ഞങ്ങൾ കൃപയും അപ്പസ്തോലസ്ഥാനവും സ്വീകരിച്ചിരിക്കുന്നു” എന്ന റോമ. 1:5 ശ്രദ്ധിക്കുക. കൃപ ലഭിച്ചുകഴിയുമ്പോഴാണ് അപ്പസ്തോലസ്ഥാനം കൈവരുക. കൃപയുള്ളവർക്കേ സത്യസന്ധമായ ശുശ്രൂഷ നടത്താനാവൂ. ”ലോകം മുഴുവനിലേക്കും പോവുക” എന്നുപറയുന്നതിനുമുമ്പ് ഈശോ ആഹ്വാനം ചെയ്യണം. എന്റെയടുത്തേക്കു വരുക എന്ന്.
ജെ. വിശ്വാസം ഉള്ളവർക്കു മാത്രമേ കൃപ ലഭിക്കൂ (റോമ 5:1, എഫേ. 2:8,9)
3. സുവിശേഷത്തിനുവേണ്ടി പൗലോസ് നന്ദിപറയുന്നു (1:6-15).
എ. 1:7 ൽ പൗലോസ് എഴുതിയിരിക്കുന്നു. ”ദൈവത്തിന്റെ സ്നേഹഭാജനങ്ങളും വിശുദ്ധരാകാൻ വിളിക്കപ്പെട്ടവരുമായി റോമായിലുള്ള നിങ്ങൾക്കെല്ലാവർക്കും നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ ഈശോമിശിഹായിൽനിന്നും കൃപയും സമാധാനവും”. റോമാക്കാരെ പ്രത്യേകം ശ്രദ്ധിക്കുക. ശ്ലീഹാ ‘വിശുദ്ധർ’ എന്നു വിളിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുക. വിശ്വസിച്ചു മാമ്മോദീസാ സ്വീകരിച്ചവരും സ്വീകരിക്കുന്നവും ദൈവതിരുമുമ്പിൽ വിശുദ്ധരാണ്.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൃപയിലായിരിക്കുന്നവർക്കേ സമാധാനം കൈവരുകയുള്ളൂ. കൃപയില്ലാത്തെ ആർക്കും യഥാർത്ഥ സമാധാനം ലഭിക്കുകയില്ല (ഏശ. 57:21, ജെറ. 6:14, ലൂക്കാ 7:50, 8:48, റോമാ 5:1, 1 തെസെ. 5:3). പൗലോസിന്റെ 13 ലേഖനങ്ങളും കൃപയും സമാധാനവും എന്ന പദങ്ങൾകൊണ്ടു തുടങ്ങുന്നവയാണ്. ഇവയുടെ പരമമായ പ്രാധാന്യമാണ് ഈ ആവർത്തനം സൂചിപ്പിക്കുക.
കൃപ ദൈവത്തിന്റെ ദാനാണ് (ൗിാലൃശേേലറ ളമ്ീൗൃ) ഉൽപ. 6:8ൽ കൃപയെക്കുറിച്ച് പരമാർശമുണ്ട്. ഈശോമിശിഹാ നേടിയ നിത്യരക്ഷ കണക്കിലെടുത്തു പിതാവു നൽകുന്ന സ്വതന്ത്ര ദാനമാണിത് (റോമ 5:20, എഫേ. 2:8,9, 1 പത്രോ. 3:18, 1 കോറി. 15:10).
റോമാ 1:8 ൽ അവരുടെ സാർവ്വത്രികമായി അറിയപ്പെടുന്ന വിശ്വാസത്തെ പൗലോസ് അഭിനന്ദിക്കുന്നു. അവർക്കുവേണ്ടി താൻ നടത്തുന്ന നിരന്തര പ്രാർത്ഥനയെക്കുറിച്ചു ശ്ലീഹാ അവരെ അനുസ്മരിപ്പിക്കുന്നു. കഴിയുന്ന വേഗത്തിൽ അവരെ സന്ദർശിക്കുന്നതിനും തനിക്കു കൃപ ലഭിക്കുന്നതിനായി പ്രാർത്ഥിക്കണമെന്നും അദ്ദേഹം അവരോട് അഭ്യർത്ഥിക്കുന്നു.
റോമിലേക്ക് പൗലോസ് സഞ്ചരിക്കുന്നത് (1-12) അനുഗ്രഹം നല്കുന്നതിനും സ്വീകരിക്കുന്നതിനുംവേണ്ടിയാണ്. നേരത്തെതന്നെ റോമിൽ എത്താൻ പദ്ധതി ഇട്ടിരുന്നെങ്കിലും തടസ്സപ്പെട്ടു. ഒരിക്കൽ സാത്താൻ (1 തെസ. 2:18) ഒരിക്കൽ ദൈവംതന്നെ 1-11 (നട. 6:1-7) ൽ പരാമർശിക്കുന്ന ആദ്ധ്യാത്മികവരം രക്ഷ ആയിരിക്കണം (1 പത്രോസ് 2:2).
ഓരോ പാപിയോടും തനിക്ക് ഒരു ‘സുവിശേഷക്കടം’ (ഴീുെലഹ റലയ)േ ഉണ്ടെന്നാണു പൗലോസിനു തോന്നിയിരുന്നത്. (സുവിശേഷം അവർക്കു നല്കി, അവരെ രക്ഷിക്കാൻ താൻ കടപ്പെട്ടിരിക്കുന്നു). (1:14, 2 രാജാ 7:9 കാണുക). അതുകൊണ്ടാണു ശ്ലീഹാ പറയുക. സുവിശേഷത്തെപ്പറ്റി ഞാൻ ലജ്ജിക്കുന്നില്ല. എന്തെന്നാൽ വിശ്വസിക്കുന്ന ഏവർക്കും… അതു രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ് എന്ന്.
സുവിശേഷം പഠിച്ചെടുക്കാനുള്ള വെറുമൊരു സന്ദേശമല്ല, ഒരു തത്വസംഹിതയല്ല, ഒരു ചിന്താധാരയല്ല; പ്രത്യുത അത് ”കുരിശിന്റെ കഥയാണ്” (1 കോറി 1:18- നാശത്തിലൂടെ ചരിക്കുന്നവർക്കു കുരിശിന്റെ വചനം (സുവിശേഷം) ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അത് ദൈവത്തിന്റെ ശക്തിയാണ്). 16-17 ൽ സുവിശേഷം അറിയാത്തവർക്കും ബോധപൂർവ്വം അതു സ്വീകരിക്കാത്തവർക്കും എന്തു സംഭവിക്കുന്നുവെന്ന് ശ്ലീഹാ വ്യക്തമാക്കുന്നുണ്ട്. അങ്ങനെയുള്ള യഹൂദർക്കും വിജാതീയർക്കും ധാർമ്മികബോധം ഉണ്ടാകുകയില്ല. അവർക്കില്ലാത്തതു മറ്റുള്ളവർക്കു കൊടുക്കാനും അവർക്കു കഴിയുകയില്ല. ഗ്രീക്കുകാരൻ (വിജാതീയൻ) ദൈവത്തെ അംഗീകരിച്ചില്ല. അതുകൊണ്ടുതന്നെ അവൻ അധാർമ്മികതയ്ക്ക് അടിമയാണ്. മോശയുടെ നിയമം ഉണ്ടായിരുന്നിട്ടും സുവിശേഷം സ്വീകരിക്കാത്തതിനാൽ യഹൂദനും സത്യത്തിന്റെ പന്ഥാവിൽ എത്താൻ കഴിഞ്ഞില്ല.
സുവിശേഷം ദൈവത്തിന്റെ ശക്തിയാണ് (1:16). ദൈവത്തിന്റെ ശക്തി അളക്കുന്നതിനു രണ്ടു അളവുകോലുകൾ ബൈബിളിൽ ദൃശ്യമാണ്. ഇസ്രായേലിനെ ഈജിപ്തിന്റെ അടിമത്തത്തിൽനിന്നു മോചിപ്പിച്ചതാണ് പഴയനിയമത്തിലെ അളവുകോൽ (പുറ. 14-15), സങ്കീ. 78 കാണുക). പുതിയനിയമത്തിലെ അളവുകോൽ ഈശോമിശിഹായുടെ പുനഃരുത്ഥാനമാണ് (എഫേ. 1:20). ശക്തിക്കുള്ള ഗ്രീക്കുപദം ‘റൗിമാശ’െ ആണ്. അതിൽനിന്നു രണ്ടു പദങ്ങൾ ഉണ്ടായിരിക്കുന്നു. 1. റ്യിമാശലേ (നശീകരണശക്തി) 2. റശിമാീ (സൃഷ്ടിപരമായ ശക്തി). ഈശോമിശിഹായുടെ സുവിശേഷം രണ്ടുമാണ് (2 കോറി. 2:16 കാണുക).
സി. സുവിശേഷം ധാർമ്മികത ഉളവാക്കുന്നു (1:17).
ധാർമ്മികത നഷ്ടപ്പെട്ടവർ ദൈവതിരുമുമ്പിൽ നഗ്നരാണ് (ഉൽപ. 3:10, ഹെബ്രാ 4:13, വെളി. 3:17). ചിലർ ഇത് മനസ്സിലാക്കി സ്വയം വസ്ത്രങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഇവ ദൈവതിരുമുമ്പിൽ മലിനമാണ് (എശയ്യാ 64:6). എന്നാൽ അനുതപിക്കുന്ന പാപികൾക്കെല്ലാം സുവിശേഷം നല്ലവസ്ത്രം നല്കുന്നു (2 കോറി. 6:7, എഫേ. 6:14, വെളി. 19:7,8 കാണുക). റോമാക്കാർക്കുള്ള ലേഖനം സംക്ഷിപ്തമായി 3 വിധത്തിൽ വിലയിരുത്താം.
1. ദൈവം നീതിമാനാണ് (righteous)
2. ദൈവം നീതി ആവശ്യപ്പെടുന്നു.
3. ദൈവം നീതി പ്രദാനം ചെയ്യുന്നു.
ഡി. നീതിമാൻ വിശ്വാസംവഴി ജീവിക്കും എന്ന സത്യം 1:17ൽ വ്യക്തമാക്കിയിരിക്കുന്നു (ഗലാ. 3:11, ഹെബ്രാ. 2:4, ഹെബ്രാ. 10:38 കാണുക).
1. റോമ. 1:17 ഊന്നിപ്പറയുന്നത് നീതിയുടെ അവസ്ഥയെയാണ്.
2. ഗലാ. 3:11 ൽ നീതിമാൻ ജീവിതത്തെ ഊന്നിപ്പറയുന്നു (ജീവിക്കും).
3. ഹെബ്രാ. 10:38 വിശ്വാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു.
4. നിയമം മുഴുവൻ 613 പ്രമാണങ്ങളായി മോശയ്ക്കു നല്കപ്പെട്ടു.
5. 15-ാം സങ്കീർത്തനത്തിൽ ദാവീദ് അവയെ 11 ആയി ചുരുക്കുന്നു.
എ. നിഷ്ക്കളങ്കനായി ജീവിക്കുക.
ബി. നീതി പ്രവർത്തിക്കുക.
സി. ഹൃദയം തുറന്നു സത്യം പറയുക.
ഡി. പരദൂഷണം പറയാതിരിക്കുക.
ഇ. സ്നേഹിതനെ (ആരെയും) ദ്രോഹിക്കാതിരിക്കുക.
എഫ്. അയൽക്കാരനെതിരെ (ആർക്കും) അപവാദം പരത്താതിരിക്കുക.
ജി. ദുഷ്ടനെ പരിഹാസ്യനായി കരുതുക.
എച്ച്. ദൈവഭക്തനെ ആദരിക്കുക.
ഐ. നഷ്ടം സഹിച്ചും പ്രതിജ്ഞ നിറവേറ്റുക.
ജെ. അന്യായ പലിശ വാങ്ങാതിരിക്കുക.
കെ. കൈക്കൂലി വാങ്ങാതിരിക്കുക.
ഏശയ്യാ അവയെ 6 ൽ ഉൾക്കൊള്ളിക്കുന്നു.
എ. നീതിയുടെ മാർഗ്ഗത്തിൽ ചരിക്കുക.
ബി. സത്യം സംസാരിക്കുക.
സി. മർദ്ദനം വഴിയുള്ള നേട്ടം വെറുക്കുക.
ഡി. കൈക്കൂലി വാങ്ങാതിരിക്കാൻ കൈ കുടയുക.
ഇ. രക്തച്ചൊരിച്ചിലിനെക്കുറിച്ച് കേൾക്കാതിരിക്കാൻ ചെവി പൊത്തുക.
എഫ്. തിന്മ കാണാതിരിക്കാൻ കണ്ണുകളടയ്ക്കുക.
മിക്ക മൂന്നിലേക്കു ചുരുക്കുന്നു (6:8)
എ. നീതി പ്രവർത്തിക്കുക.
ബി. കരുണ കാണിക്കുക.
സി. നിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിനീതനായിരിക്കുക.