ഈജിപ്തിൽ അടിമകളായി കഴിഞ്ഞിരുന്ന ഇസ്രായേൽ മക്കളെ ദൈവം മോശയുടെ നേതൃത്വത്തിൽ അനേകം അത്ഭുത പ്രവർത്തനങ്ങളിലൂടെ മോചിപ്പിച്ച് തന്റെ മല(സീനായ് )യിലേക്ക് നയിച്ചതിന്റെ ചരിത്രമാണ് പുറപ്പാട് പുസ്തകത്തിലെ പ്രഥമഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. അടിമകളായ ഒരു ജനം, അവരെ അടിമത്തതിൽ വെച്ചുകൊണ്ടിരിക്കുന്ന ഫറവോ, അടിമകളുടെ നേതാവും വിമോചകനുമായ മോശ, എന്നിവരുടെയും ഇവരെയെല്ലാം നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ദൈവത്തിന്റെയും സ്വഭാവ സവിശേഷതകളും പ്രവർത്തനങ്ങളും നാം പ്രത്യേകം ശ്രദ്ധിക്കണം.
മോശയുടെ ശക്തമായ നേതൃത്വത്തിൽ ചെങ്കടൽ കടന്നു (പുറ.14:1-31) ഇസ്രായേൽ ജനത്തിന് നേരിട്ട ആദ്യത്തെ പ്രതിസന്ധി കുടിവെള്ളം എവിടെ കണ്ടെത്തും എന്നതായിരുന്നു. മൂന്ന് ദിവസം നടന്നിട്ടും അവർക്ക് ജലം കണ്ടെത്താനായില്ല. അവസാനം അവർ മാറായിൽ കണ്ടെത്തിയത് കുടിക്കാൻ കൊള്ളാത്ത വിധം കൈപ്പുള്ള വെള്ളവും. സവിശേഷതകളുടെ സമസ്യക്കായ ഇസ്രായേൽ മോശയ്ക്ക് എതിരായി നിർദ്ദയം ശബ്ദമുയർത്തി.
‘മാറാ’ എന്ന പദത്തിന്റെ അർത്ഥം ‘കൈപ്പുള്ളത്’ എന്നതാണ്. മോശയുടെ മധ്യസ്ഥ പ്രാർത്ഥനയും ഇസ്രായേജനത്തിന്റെ പരാതിയും കേട്ട ദൈവം ജലത്തിന്റെ കൈപ്പ് മാറ്റാൻ മാർഗം നിർദ്ദേശിച്ചു കൊണ്ട് ഒരു തടിക്കഷണം അവന് കാണിച്ചുകൊടുത്തു. തടിക്കഷണം അവിടെത്തന്നെ ഉണ്ടായിരുന്നതാണ്. പക്ഷേ ദൈവം നേരിട്ട് കാണിച്ചു കൊടുത്തപ്പോൾ മാത്രമാണ് അത് കാണാൻ അവനു കഴിഞ്ഞത്. ഇപ്രകാരം ഒരു ‘കണ്ണുതുറക്കൽ’ ഉല്പത്തി 21: 19ൽ നമുക്ക് കാണാം.
ദൈവം അവളുടെ(ഹാഗാറിന്റെ) കണ്ണ് തുറന്നു. അവൾ ഒരു കിണർ കണ്ടു. അവൾ ചെന്നു തുകൽ സഞ്ചിയിൽ ആ കിണറ്റിലെ വെള്ളം നിറച്ച് കുട്ടിക്ക് കുടിക്കാൻ കൊടുത്തു. ദൈവം ആ കുട്ടിയോട് കൂടെയുണ്ടായിരുന്നു ( ഉല്പത്തി21: 19, 20).
ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളുടെ മധ്യേ, പ്രാർത്ഥനാപൂർവ്വം, കർത്താവിലേക്ക് തിരിയുമ്പോൾ, പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, കർത്താവ് നമ്മുടെ കണ്ണുകൾ തുറന്നുതരും. 15:26 വ്യക്തമായി പറയുന്നു.അവിടുന്ന് അവരെ പരീക്ഷിച്ചു. അവിടുന്ന് അരുളിച്ചെയ്തു: നീ നിന്റെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രദ്ധാപൂര്‍വംശ്രവിക്കുകയും അവിടുത്തെ ദൃഷ്ടിയില് ശരിയായതു പ്രവര്‍ത്തിക്കുകയും അവിടുത്തെ കല്പനകള് അനുസരിക്കുകയും ചട്ടങ്ങള്‍ പാലിക്കുകയും ചെയ്താല്‍ ഞാന്‍ ഈജിപ്തുകാരുടെമേല്‍ വരുത്തിയ മഹാമാരികളിലൊന്നും നിന്റെ മേല്‍ വരുത്തുകയില്ല; ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്.
പുറപ്പാട് 15 : 26.
സൗഖ്യം ലഭിക്കുന്നതിന് നാം കർത്താവിൽ ആശ്രയിക്കുകയും അവിടുത്തെ കല്പന അനുസരിച്ച് ജീവിക്കാൻ വേണം