ആദം ഹൗവ്വാ സന്തതികളുടെ പേരുകൾ എല്ലാവര്ക്കും അറിയാം -കായേനും ആബേലും. ആബേൽ തന്റെ സൃഷ്ട്ടാവും പരിപാലകനുമായ ദൈവത്തിനു ഏറ്റം സ്വീകാര്യമായ ബലിയർപ്പിച്ച. അവിടുന്ന് അവനിൽ അങ്ങേയറ്റം സംപ്രീതനായി. കാരണം, തന്നെതന്നെയും വിശിഷ്യാ, തന്റെ ഹൃദയവും തന്റെ ദഹനബലിയോട് അവൻ ചേർത്തുവച്ചു. കായേനും ദൈവത്തിനു ബലിയർപ്പിച്ച. പക്ഷെ, അവൻ സ്വയം സമ്പൂർണമായി സർവശക്തനും സമർപ്പിച്ചില്ല. ആ ബലി ദൈവത്തിനു സ്വീകാര്യമായില്ല. കായേനിൽ കോപം, അസൂയ, പ്രതികാരേച്ഛ തുടങ്ങിയവയെല്ലാം ഉറവെടുത്തു. “ഉചിതമായി പ്രവർത്തിച്ചാൽ നീയും സ്വീകാര്യനാവുകയില്ലേ? എന്ന് സ്നേഹപൂർവ്വം ചോദിച്ചു അവനെ രക്ഷിക്കാൻ ദൈവം ശ്രമിച്ചു.
പക്ഷെ, അവനു സ്വബോധം നഷ്ടപ്പെട്ടുപോയി. ഹൗവ്വായെ കെണിയിൽ കുടുക്കി മാനവരാശിയെ മുഴുവൻ വഞ്ചിച്ച സാത്താൻ, കായേനിൽ ആവസിച്ചു, അവനിൽ പ്രതികാരാഗ്നി ജ്വോലിപ്പിച്ചു ഉടപ്പിറന്ന സ്വന്ത രക്തത്തെ, ആബേലിനെ, വകവരുത്തിക്കുന്നു. അവന്റെ എല്ലാ പ്രവർത്തികൾക്കും തന്നെ ‘ആദ്യത്തേത്’ എന്ന വിശേഷണമുണ്ട്. ഈ മഹാ അപരാധം ചെയ്തവൻ “നിന്റെ സഹോദരൻ എവിടെ?” എന്ന തന്റെ സൃഷ്ട്ടാവിന്റെ ചോദ്യത്തിന് മറുപടിയായി അവിടുത്തോടു കള്ളം പറയുകയും “സഹോദരന്റെ കാവൽക്കാരനാണോ ഞാൻ?” എന്ന അതി ധിക്കാരത്തിന്റെ ആവിഷ്ക്കാരം നടത്തുകയും ചെയ്തു. രക്ഷാകര ചരിത്രത്തിലെ പ്രഥമ കൊലയാളി എന്ന സ്ഥാനം കയ്യെന്നുണ്ട്. അവനു കർത്താവിന്റെ സന്നിധി വിട്ടു പോകേണ്ടി വന്നു. എങ്കിലും അവനും സംരക്ഷണം നല്കാൻ അവിടുന്ന് മടിക്കുന്നില്ല. (cfr ഉല്പ്. 4:1-16).
അഞ്ചാം പ്രമാണം (കൊല്ലരുത്) ലംഖിച്ചുവെന്നു മാത്രമല്ല സ്വന്തം സഹോദരനെ കൊന്നു എന്നതിനാൽ, സഹോദര വധം fratricide എന്ന മഹാപാപത്തിനും അവൻ ഉടമയായി. അതും ആദ്യത്തേത് തന്നെ.
ഈ വിചിന്തനം നമ്മെ അനുസ്മരിപ്പിക്കുന്നതു നമ്മുടെ കർത്താവിന്റെ മലയിലെ പ്രസംഗത്തിന്റെ അഞ്ചാം അധ്യായം 21 മുതൽ 26 വരെയുള്ള തിരുവചനങ്ങളാണ്. ‘സഹോദരനോട് കോപിക്കുന്നവൻ ന്യായവിധിക്കു അർഹനാകും. വിഡ്ഢി എന്ന് വിളിക്കുന്നവൻ നരകാഗ്നിക്കു ഇരയാകും. എങ്കിൽ സഹോദരനെ കൊല്ലുന്നവന് ലഭിക്കുന്ന ശിക്ഷ എത്ര ഭയാനകവും കഠിനവുമായിരിക്കും? എങ്കിലും അനുതാപത്തോടും മനസാന്തരത്തോടുമുള്ള കുമ്പസാരം ദൈവത്തിന്റെ അനന്തമായ കരുണയ്ക്കു അനുതാപി അർഹനാകും. സകലരുടെയും പാപം നിരുപാധികം ക്ഷമിച്ചു അവരെ രക്ഷിക്കാനാണ് ക്രിസ്തു വന്നത്. പക്ഷെ ഒരു വ്യവസ്ഥയുണ്ട്, പാപി വ്യവസ്ഥയില്ലാതെ ക്ഷമിക്കണം. വളരെ വ്യക്തമാണ് ഇതേക്കുറിച്ചുള്ള ഈശോയുടെ പ്രബോധനം. മത്താ. 6:14,15) “മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില് സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോടു നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല.”