പരസ്പരം സ്നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്. എന്തെന്നാല്‍, അയല്‍ക്കാരനെ സ്നേഹിക്കുന്നവന് നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു.
വ്യഭിചാരം ചെയ്യരുത്, കൊല്ലരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നിവയും മറ്റേതു കല്പനയും, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കണം എന്ന ഒരു വാക്യത്തില്‍ സംഗ്രഹിച്ചിരിക്കുന്നു.
റോമാ 13 : 8-9
സ്നേഹത്തെ ആധ്യാത്മികതയുടെ അന്തസത്തയായി അവതരിപ്പിക്കുന്ന പൗലോസിന്റെ നിലപാടിന് (13:8-10) കാലാതിവർത്തിയായ പ്രസക്തിയുണ്ട്. സ്നേഹത്തെ ജീവശ്വാസമായി കരുതുന്ന മതവിശ്വാസം കാലഘട്ടത്തിന്റെ അടിയന്തര ആവശ്യമാണ്. സ്നേഹത്തെ രണ്ടാം സ്ഥാനത്തേക്ക് മാറ്റിആചാര അനുഷ്ഠാനങ്ങൾ പ്രഥമസ്ഥാനം കൈയടക്കി തുടങ്ങുമ്പോൾ മതങ്ങൾ വർഗീയതയ്ക്കും ഭിന്നതയ്ക്കും സ്പർദ്ധ യ്ക്കുമൊക്കെ വഴി തെളിയിക്കുന്നു. സ്നേഹമുള്ളിടത്ത് സകല ആധ്യാത്മികത അന്തർലീനമാണ് എന്ന ശ്ലീഹായുടെ നിലപാടിലേക്കുള്ള തിരിച്ച് പോക്കലാണ് മതങ്ങളുടെ ജീർണതയ്ക്കുള്ള പരിഹാരമാർഗ്ഗം.
സഹോദര സ്നേഹത്തെ കേവലം സമുദായ സ്നേഹമായി മാത്രം കരുതുന്ന അപലപനീയമായ മനോഭാവത്തെ ശ്ലീഹാ ശക്തിയുക്തം എതിർക്കുന്നു.
നിങ്ങള്‍ നികുതികൊടുക്കുന്നതും ഇതേ കാരണത്താല്‍ത്തന്നെ. എന്തെന്നാല്‍, അധികാരികള്‍ ഇക്കാര്യങ്ങളില്‍ നിരന്തരംശ്രദ്ധവയ്ക്കുന്ന ദൈവശുശ്രൂഷകരാണ്.
ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്ഹിക്കുന്നവന് ആദരം; ബഹുമാനം നല്കേണ്ടവനു ബഹുമാനം.
പരസ്പരം സ്നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്. എന്തെന്നാല്‍, അയല്‍ക്കാരനെ സ്നേഹിക്കുന്നവന് നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു.
വ്യഭിചാരം ചെയ്യരുത്, കൊല്ലരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നിവയും മറ്റേതു കല്പനയും, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കണം എന്ന ഒരു വാക്യത്തില്‍ സംഗ്രഹിച്ചിരിക്കുന്നു.
സ്നേഹം അയല്ക്കാരന് ഒരു ദ്രോഹവും ചെയ്യുന്നില്ല. അതുകൊണ്ടു നിയമത്തിന്റെ പൂര്‍ത്തീകരണം സ്നേഹമാണ്.
റോമാ 13 : 6-10. അണികൾക്കിടയിൽ സ്നേഹവും സ്വത്തും വർദ്ധിപ്പിക്കാനും മറ്റുള്ളവരെ തളർത്താനും പഠിപ്പിക്കുന്നതിലൂടെ കിടമത്സരങ്ങളുടെയും കള്ളപ്രചാരണങ്ങളുടെയും കടുത്ത അനീതിയുടെയും അക്രമത്തിന്റെയും ലോകമാണ് സൃഷ്ടിക്കപ്പെടുക. ലോകം ആകെ ഒരു മത്സര കളരിയായി, അഴിമതിയുടെയും അക്രമത്തിന്റെ അവസാനിക്കാത്ത യുദ്ധങ്ങളുടെയുമൊക്കെ അടിസ്ഥാന കാരണം ഇതാണ്. മനുഷ്യൻ കുടുംബത്തിന്റെയും രക്തബന്ധത്തിന്റെയും സമുദായത്തിന്റെയും ‘രണ്ടണ’ രാഷ്ട്രീയത്തിന്റെയും പാർട്ടി ബന്ധത്തിന്റെയും കന്മതിലുകൾ ഭേദിച്ച് വിശ്വ മാനവികത യിൽ എത്തണം. മനുഷ്യരെല്ലാം ദൈവത്തിന്റെ മക്കളാണ് ; അതിനാൽ സഹോദരങ്ങളും. എല്ലാവരും ഏകോദരസോദരെ പ്പോലെ ജീവിക്കണം. അപ്പോഴേ ലോകം സമാധാനം കണ്ടെത്തുകയുള്ളൂ. ഈ സത്യമാണ് ഈശോയുടെ തെരഞ്ഞെടുക്കപ്പെട്ട പാത്രമായ പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നത്.
കാലത്തിന്റെ ചുവരെഴുത്തുകൾ വായിച്ച് മനസ്സിലാക്കി ജാഗ്രത ഉള്ളവരായിരിക്കാനുള്ള നിർണായക മുന്നറിയിപ്പാണ് റോമാ 13:11-14ൽ ശ്ലീഹാ നൽകുന്നത്. കാലഘട്ടത്തിന്റെ കടുത്ത തിന്മകളെ അതിജീവിച്ച് സ്നേഹത്തിന്റെ, സമാധാനത്തിന്റെ,ആനന്ദത്തിന്റെ, ക്ഷമയുടെ, ദയയുടെ, വിശ്വസ്തതയുടെ, സൗമ്യതയുടെ, ആത്സംയമനത്തിന്റെ, ആത്മശരീര വിശുദ്ധിയുടെ,സത്യത്തിന്റെ, ധർമ്മത്തിന്റെ, നീതിയുടെ,വിനയത്തിന്റെ, യഥാർത്ഥമായ സ്വാതന്ത്ര്യത്തിന്റെ, പരസ്പരം അംഗീകാരത്തിന്റെ, പരസ്പര ധാരണയുടെ,പ്രതിപക്ഷ ബഹുമാനത്തിന്റെ, സഹിഷ്ണതയുടെ, അഹിംസയുടെ,ഉദാരതയുടെ, വിട്ടുവീഴ്ചയുടെ, ദീനാനുകമ്പയുടെ, വരപ്രസാദത്തിന്റെ,സ്വർഗ്ഗത്തിലേക്ക് മാനവരാശി പുനർജനിക്കണമെന്നാണ് വിജാതീയരുടെ അപ്പോസ്തോലന്റെ വിജ്ഞപ്തി പ്രസംഗത്തിന്റെ അന്ത:സത്ത..