അബ്രാമിന് 99 വയസായപ്പോൾ കർത്താവു അവനു വീണ്ടും പ്രത്യക്ഷപെട്ടു. അവിടുന്ന് അവനോടു പറഞ്ഞു: സർവശക്തനായ ദൈവമാണ് ഞാൻ; എന്റെ മുൻപിൽ വ്യാപാരിക്കുക; കുറ്റമറ്റവനായി വർത്തിക്കുക. നീയുമായി ഞാൻ ഉടമ്പടി സ്ഥാപിക്കും. ഞാൻ നിനക്ക് വളരെയേറെ സന്തതികളെ നൽകും. അപ്പോൾ അബ്രാം സാഷ്ട്ടഗം പ്രണമിച്ചു. ദൈവം അവനോടു അരുളിച്ചെയ്തു: ഇതാ, നീയുമായുള്ള എന്റെ ഉടമ്പടി. നീ അനവധി ജനതയ്ക്കു പിതാവായിരിക്കും. ഇനിമേൽ നീ അബ്രാം എന്ന് വിളിക്കപെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. ഞാൻ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു. നീ സന്താനപുഷ്ടിയുള്ളവനായിരിക്കും. നിന്നില്നിന്നു ജനതകൾ പുറപ്പെടും. രാജാക്കന്മാരും നിന്നില്നിന്നു ഉത്ഭവിക്കും. ഞാനും നീയും നിനക്ക് ശേഷം നിന്റെ സന്തതികളും തമ്മിൽ തലമുറതലമുറയായി എന്നേക്കും ഞാൻ എന്റെ ഉടമ്പടി സ്ഥാപിക്കും. ഞാൻ എന്നേക്കും നിനക്കും നിന്റെ സന്തതികൾക്കും ദൈവമായിരിക്കും.
നിങ്ങൾ പാലിക്കേണ്ട ഉടമ്പടി ഇതാണ്. നിങ്ങളിൽ പുരുഷന്മാരെല്ലാവരും പരിച്ഛേദനം ചെയ്യണം. നിങ്ങൾ അഗ്രചർമ്മം ഛേദിക്കണം. അങ്ങനെ എന്റെ ഉടമ്പടി നിന്റെ മാംസത്തിൽ ശാശ്വതമായ ഒരു ഉടമ്പടിയായി നിലനിൽക്കും (cfr ഉല്പ. 17:1-13). ഈ ഉടമ്പടിയെകുറിച്ചു ലുക്കാ സുവിശേഷകൻ പരാമർശിക്കുന്നു. “തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രയേലിനെ (അബ്രാഹത്തിന്റെ സന്തതികൾ) സഹായിച്ചു. നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസ്മരിച്ചു തന്നെ” (പരിശുദ്ധ അമ്മയുടെ സ്തോത്ര ഗീതത്തിന്റെ അവസാന ഭാഗമാണിത്) (ലുക്കാ. 1:54,55).
പഴയതു കടന്നുപോയി. “ദൈവത്തിന്റെ പൂർണത മുഴുവൻ ഈശോമിശിഹായിൽ മൂർത്തീഭവിച്ചിരിക്കുന്നു. എല്ലാ ആധിപത്യങ്ങളുടെയും അധികാരങ്ങളുടെയും ശിരസ്സായ മിശിഹായിലാണ് നിങ്ങളും പൂർണത പ്രാപിച്ചിരിക്കുന്നു. അവിടുന്നിൽ നിങ്ങളും പരിച്ഛേദനം സ്വീകരിച്ചിരിക്കുന്നു. കൈകളാൽ നിർവഹിക്കപ്പെടുന്ന പരിച്ഛേദനമല്ല, ശരീരത്തിന്റെ അധമവാസനകളെ നിർമാർജനം ചെയുന്ന ഈശോമിശിഹായുടെ പരിച്ഛേദനം (കൊളോ. 2:11,12). ഇപ്രകാരമുള്ള പരിച്ഛേദനം അർത്ഥമാക്കുന്നത് ക്രിസ്തുവിലുള്ള പുതു ജീവിതമാണ്. ഇപ്രകാരം പുതു ജീവിതം നയിക്കാൻ…കൊളോ 3:5-15അതുകൊണ്ട് നിങ്ങളില്‍ ഭൗമികമായിട്ടുള്ളതെല്ലാം-അസന്‍മാര്‍ഗികത, അശുദ്ധി, മനഃക്‌ഷോഭം, ദുര്‍വിചാരങ്ങള്‍, വിഗ്രഹാരാധനതന്നെയായ ദ്രവ്യാസക്തി ഇവയെല്ലാം – നശിപ്പിക്കുവിന്‍.ഇവനിമിത്തം ദൈവത്തിന്റെ ക്രോധം വന്നുചേരുന്നു.നിങ്ങളും ഒരിക്കല്‍ അവയ്ക്കനുസൃതമായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയുംചെയ്തിരുന്നു.ഇപ്പോള്‍ അവയെല്ലാം ദൂരെയെറിയുവിന്‍. അമര്‍ഷം, ക്രോധം, ദുഷ്ടത, ദൈവദൂഷണം, അശുദ്ധഭാഷണം തുടങ്ങിയവ വര്‍ജിക്കുവിന്‍.പരസ്പരം കള്ളംപറയരുത്. പഴയ മനുഷ്യനെ അവന്റെ ചെയ്തികളോടുകൂടെ നിഷ്‌കാസനംചെയ്യുവിന്‍.സമ്പൂര്‍ണജ്ഞാനം കൊണ്ടുസ്രഷ്ടാവിന്റെ പ്രതിച്ഛായയ്ക്കനുസൃതമായി നവീകരിക്കപ്പെടുന്ന പുതിയ മനുഷ്യനെ ധരിക്കുവിന്‍.ഇവിടെ ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ, പരിച്‌ഛേദിതനെന്നോ അപരിച്‌ഛേദിതനെന്നോ, അപരിഷ്‌കൃതനെന്നോ സിഥിയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസം ഇല്ല. പിന്നെയോ, ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്.അതിനാല്‍, ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരും വാത്‌സല്യഭാജനങ്ങളും പരിശുദ്ധരുമെന്ന നിലയില്‍ നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കുവിന്‍.
ഒരാള്‍ക്കു മറ്റൊരാളോടു പരിഭവമുണ്ടായാല്‍ പരസ്പരം ക്ഷമിച്ചു സഹിഷ് ണുതയോടെ വര്‍ത്തിക്കുവിന്‍. കര്‍ത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെതന്നെ നിങ്ങളും ക്ഷമിക്കണംസര്‍വ്വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായ ഐക്യത്തില്‍ ബന്ധിക്കുന്ന സ്‌നേഹം പരിശീലിക്കുവിന്‍.ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! ഈ സമാധാനത്തിലേക്കാണ് നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടത്. അതിനാല്‍, നിങ്ങള്‍ കൃതജ്ഞതാനിര്‍ഭരരായിരിക്കുവിന്‍.