അവര്‍ ഭക്‌ഷിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അപ്പമെടുത്ത്, ആശീര്‍വദിച്ച്, മുറിച്ച്, അവര്‍ക്കു നല്‍കിക്കൊണ്ട് അരുളിച്ചെയ്‌തു: ഇതു സ്വീകരിക്കുവിന്‍; ഇത് എന്റെ ശരീരമാണ്.
അനന്തരം, പാനപാത്രം എടുത്ത്, കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്, അവര്‍ക്കു നല്‍കി. എല്ലാവരും അതില്‍നിന്നു പാനംചെയ്‌തു.
അവന്‍ അവരോട് അരുളിച്ചെയ്‌തു: ഇത് അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്‌തമാണ്.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യത്തില്‍ ഞാന്‍ ഇതു നവമായി പാനം ചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഫലത്തില്‍നിന്ന് ഇനി ഞാന്‍ കുടിക്കുകയില്ല.
സ്‌തോത്രഗീതം ആലപിച്ചതിനുശേഷം അവര്‍ ഒലിവുമലയിലേക്കു പോയി.
മര്‍ക്കോസ് 14 : 22-26
അന്ത്യ അത്താഴസമയത്ത് ഈശോ പറയുന്നതും ചെയ്യുന്നതും എല്ലാം യൂദാസിന്റെവഞ്ചനയുടെയും(മർക്കോ.14:18-21)പത്രോസിന്റെ തള്ളിപ്പറയലിന്റെയുമാണ് (14:26-31) സൂചനകൾക്കിടയിലാണ് വിവരിച്ചിരിക്കുന്നത്. ശിഷ്യരുടെ സ്വാർത്ഥതയുടെയും അവിശ്വസതയുടെയും നടുവിൽ നിന്നുകൊണ്ടാണ് ഈശോ തന്റെ ആത്മത്യാഗം നിർവഹിക്കുന്നതെന്ന് ഇതിലൂടെ മർക്കോസ് വ്യക്തമാക്കുന്നു. പിതാവ് തന്നെ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കുന്നതിന് ഒന്നും അവിടുത്തേക്ക് തടസ്സമാകുന്നില്ല എന്ന്.
ഈശോ അപ്പം കയ്യിലെടുത്തുകൊണ്ട് ആദ്യം ചെയ്തത് തന്റെ പിതാവിനെ സ്തുതിച്ചു മഹത്വപ്പെടുത്തുകയാണ്. അപ്പം ശിഷ്യന്മാർക്ക് നൽകുന്നത് വഴി അവിടുന്ന് തന്നെത്തന്നെ അവർക്ക് മുറിച്ച് വിളമ്പി കൊടുക്കുകയാണ്, അവർക്കായി തന്നെത്തന്നെ അവിടുന്ന് പങ്കുവയ്ക്കുകയാണ്. ഇതെന്റെ ശരീരമാണ് അക്ഷരാർത്ഥത്തിൽ തന്നെ നാം ഈ പ്രഖ്യാപനം മനസ്സിലാക്കണം; സ്വീകരിക്കണം, പ്രതികരിക്കണം. അപ്പം തന്റെ ശരീരത്തിന്റെ പ്രതീകമാണെന്ന് അവിടുന്ന് അനുസ്മരിപ്പിക്കുന്നുവെന്നേ ഉള്ളൂ തുടങ്ങിയ വ്യാഖ്യാനങ്ങൾ ഒരുവിധത്തിലും അവിടുത്തെ സത്യസന്ധമായ യാഥാർത്ഥ്യമായ വാക്കുകളോടു നീതിപുലർത്തുന്നവയല്ല. ഈ സത്യം ഈശോ യോഹ.6ൽ അർത്ഥശങ്കയ്ക്കിടയിൽ ഇല്ലാത്ത വിധം പ്രവചന രൂപത്തിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. “സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്”.
ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്റെ ശരീരം നമുക്കു ഭക്‌ഷണമായിത്തരാന്‍ ഇവന് എങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു.
യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്‌ഷിക്കുകയും അവന്റെ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല.
എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും.
എന്തെന്നാല്‍, എന്റെ ശരീരംയഥാര്‍ഥ ഭക്‌ഷണമാണ്. എന്റെ രക്‌തംയഥാര്‍ഥ പാനീയവുമാണ്.
എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.
ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്‌ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും.
ഇതു സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാണ്. പിതാക്കന്‍മാര്‍ മന്നാ ഭക്‌ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്‌ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും.
യോഹന്നാന്‍ 6 : 51-58
ഈശോയുടെ ബലിയർപ്പണത്തെക്കുറിച്ചും പരിശുദ്ധ കുർബാനയെക്കുറിച്ചും ഉള്ള പ്രബോധനങ്ങളും അതിന്റെ ഫലങ്ങളും സുവ്യക്തമായി ഉൾക്കൊള്ളുന്ന വചനഭാഗം ആണിത്. ” ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ്”(6:51)6:5ൽ ഈശോ പറയുന്നു: “ഇതാകട്ടെ, മനുഷ്യൻ ഭക്ഷിക്കുന്നതിനു വേണ്ടി സ്വർഗത്തിൽ നിന്ന് ഇറങ്ങിയ (ദൈവത്തിൽ നിന്ന് ഇറങ്ങിയ)അപ്പമാണ് ഇത് ഭക്ഷിക്കുന്നവൻ മരിക്കുകയില്ല.
പഴയ നിയമ ജനതയ്ക്ക് ദൈവം നൽകിയ ‘മന്ന ‘ പരി.കുർബാനയുടെ പ്രതീകം മാത്രമാണ്. ശാരീരിക വിശപ്പ് അടക്കാൻ മാത്രമാണ് അതിന് കഴിഞ്ഞിരുന്നത്. എന്നാൽ പുതിയ മന്ന സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന, വിശ്വസിക്കുന്നവർക്ക് ദൈവിക ജീവൻ നൽകുന്ന മനുഷ്യപുത്രന്റെ ദൈവപുത്രന്റെ ശരീരമാണ്.
അവിടുന്ന് മാനവരാശിയ്ക്ക് മുഴുവൻ നൽകുന്ന നിത്യജീവന്റെ യഥാർത്ഥ അച്ചാരമാണ്!. പരിശുദ്ധ കുർബാനയ്ക്ക് പ്രധാനമായും മൂന്ന് സവിശേഷതകൾ ഉണ്ട്.അതു നിത്യജീവനാണ്. (യോഹ 6:51,54}. കാരണം ദിവ്യകാരുണ്യ നാഥൻ വ്യക്തമായി പറയുന്നു. എന്റെ ശരീരം യഥാർത്ഥ ഭക്ഷണവും എന്റെ രക്തം യഥാർത്ഥ പാനീയവുമാണ്. ആരെങ്കിലും ഈ അപ്പത്തിൽ നിന്ന് ഭക്ഷിച്ചാൽ അവർ എന്നേക്കും ജീവിക്കും. അവനു നിത്യജീവൻ ഉണ്ട്.