അദ്ധ്യായം 54 ഏറെ ചെറുതെങ്കിലും പുനരുദ്ധരിക്കപ്പെട്ട ജെറുസലേമിന്റെ മഹത്വമാണ് മുഴുവൻ നിറഞ്ഞു നിൽക്കുന്നത്. നഷ്ടപ്പെട്ടുവെന്ന് കരുതിയ മക്കളെ തിരികെ കിട്ടിയ ഒരു അമ്മയുടെ സന്തോഷമാണ്, ജറുസലേം അനുഭവിക്കാൻ പോകുന്നത്. അംഗസംഖ്യ വർദ്ധിക്കുമ്പോൾ നാടോടികൾക്ക് അവരുടെ കൂടാരം കൂടുതൽ വിസ്തൃതമാക്കേണ്ടി വരുന്നു. അതുപോലെ ദൈവത്തിനും തന്റെ മക്കളെ എല്ലാവരെയും ഉൾക്കൊള്ളാൻ ജറുസലത്തു കൂടുതൽ വാസസ്ഥലങ്ങൾ ഒരുക്കേണ്ടിയിരുന്നു. ” കൂടാരം വിശ്രുതമാക്കുവിൻ (വാക്യം 2 ). പൂർവ്വപിതാവായ അബ്രാഹത്തിന് തുടക്കത്തിൽ മൂന്ന് പേർക്ക് പാർക്കാൻ പാകമായ ഒരു ചെറിയ കൂടാരം മതിയായിരുന്നു. അതാണ് ദൈവപരിപാലനയിൽ പിന്നീട് വളർന്നു വലുതായൊരു ജനതയായത് (വാക്യം 1 -3 ).
എന്നാൽ ഇസ്രായേലിന് കുറെ കാലത്തേക്ക് ഒരു വന്ധ്യതയുടെ അവസ്ഥയുണ്ടായിരുന്നു. ജറുസലേം കുറെ നാളത്തേക്ക് വന്ധ്യത അനുഭവിച്ചവളായിരുന്നു.നീ ഇരുവശത്തേക്കും അതിരു ഭേദിച്ചു വ്യാപിക്കും. നിന്റെ സന്തതികള്‍ രാജ്യങ്ങള്‍ കൈവശപ്പെടുത്തുകയും വിജന നഗരങ്ങള്‍ ജനനിബിഡമാക്കുകയും ചെയ്യും.
ഏശയ്യാ 54 : 3 ഈ വാക്യം ദൈവം അബ്രാഹത്തോടെ ചെയ്ത വാഗ്ദാനങ്ങളെ അനുസ്മരിപ്പിക്കുന്നു.കര്‍ത്താവ് അബ്രാമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക.
ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും.
നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും.
ഉല്പത്തി 12 : 1-3.
സ്നേഹത്തിന്റെ ഉടമ്പടിയാണ് ദൈവം ഇസ്രായേലുമായി ഉറപ്പിക്കുന്നത്.ഭയപ്പെടേണ്ടാ, നീ ലജ്ജിതയാവുകയില്ല; നീ അപമാനിതയുമാവുകയില്ല. നിന്റെ യൗവനത്തിലെ അപകീര്‍ത്തി നീ വിസ്മരിക്കും; വൈധവ്യത്തിലെ നിന്ദനം നീ ഓര്‍ക്കുകയുമില്ല.
നിന്റെ സ്രഷ്ടാവാണു നിന്റെ ഭര്‍ത്താവ്. സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം. ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ വിമോചകന്. ഭൂമി മുഴുവന്റെയും ദൈവം എന്ന് അവിടുന്ന് വിളിക്കപ്പെടുന്നു.
പരിത്യക്തയായ,യൗവ നത്തില്‍ത്തന്നെ ഉപേക്ഷിക്കപ്പെട്ട, ഭാര്യയെപ്പോലെ സന്തപ്തഹൃദയയായ നിന്നെ കര്‍ത്താവ് തിരിച്ചുവിളിക്കുന്നു എന്ന് നിന്റെ ദൈവം അരുളിച്ചെയ്യുന്നു.
നിമിഷനേരത്തേക്കു നിന്നെ ഞാന്‍ ഉപേക്ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും.
കോപാധിക്യത്താല്‍ ക്ഷണനേരത്തേക്കു ഞാന്‍ എന്റെ മുഖം നിന്നില്‍നിന്നു മറച്ചുവച്ചു; എന്നാല്‍ അനന്തമായ സ്നേഹത്തോടെ നിന്നോടു ഞാന്‍ കരുണകാണിക്കും എന്ന് നിന്റെ വിമോചകനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
നോഹയുടെ കാലംപോലെയാണ് ഇത് എനിക്ക്. അവന്റെ കാലത്തെന്നപോലെ ജലം ഭൂമിയെ മൂടുകയില്ലെന്നു ഞാന്‍ ശപഥം ചെയ്തിട്ടുണ്ട്. അതുപോലെ, നിന്നോട് ഒരിക്കലും കോപിക്കുകയോ നിന്നെ ശാസിക്കുകയോ ചെയ്യുകയില്ലെന്ന് ഞാന്‍ ശപഥം ചെയ്തിരിക്കുന്നു.
നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.
ഏശയ്യാ 54 : 4-10
ബാബിലോണിലെ അടിമത്തത്തിന്റെ കാലം ഇസ്രായേലിന്റെ വൈധവ്യത്തിന്റെ നാളുകളായിരുന്നു. (വാ.6). കുറച്ചുനാളത്തേക്ക് മാത്രമാണ് മഹോന്നതൻ വത്സല പുത്രനെ ശിക്ഷയ്ക്കു വിധേയമാക്കിയത്. എന്നാൽ അനന്ത സ്നേഹത്തോടെ അവിടുന്ന് അവനോട് കരുണ കാണിക്കും. വ്യവസ്ഥകളില്ലാത്ത ദൈവസ്നേഹത്തെ കുറിച്ചുള്ള പഴയ നിയമത്തിലെ പ്രതിപാദ്യമാണിത്.
ദൈവം നോഹയോട് ചെയ്ത ഉടമ്പടിക്ക് സാർവ്വത്രികമായി ഒരു തലം ഉണ്ടായിരുന്നു(ഉല്പത്തി 9:4). തന്റെ ജനത്തോടും ദൈവം അത് തന്നെ ആവർത്തിക്കുന്നു.നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.
ഏശയ്യാ 54 : 10. ദൈവത്തിന്റെ സ്നേഹത്തിന്റെ സ്വഭാവമാണ് ഇവിടെ വെളിപ്പെടുക.
അവരുമായി ഒരു സമാധാന ഉടമ്പടി ഞാന്‍ ഉറപ്പിക്കും. അവര്‍ക്ക് വിജനപ്രദേശങ്ങളില്‍ സുരക്ഷിതമായി വസിക്കാനും വനത്തില്‍ കിടന്ന് ഉറങ്ങാനും കഴിയുമാറ് വന്യമൃഗങ്ങളെ ദേശത്തുനിന്ന് ഞാന്‍ തുരത്തും.
എസെക്കിയേല്‍ 34 : 25
അവനോടുള്ള എന്റെ ഉടമ്പടി ജീവന്റെയും സമാധാനത്തിന്റെയും ഉടമ്പടി ആയിരുന്നു. അവന് ഭയപ്പെടേണ്ടതിന് ഞാന്‍ അവ അവനു നല്കി. അവന് എന്നെ ഭയപ്പെടുകയും എന്റെ നാമത്തോടുള്ള ഭയഭക്തികളാല്‍ നിറയുകയും ചെയ്തു.
മലാക്കി 2 : 5
ഭയപ്പെടേണ്ടാ, നീ ലജ്ജിതയാവുകയില്ല; നീ അപമാനിതയുമാവുകയില്ല. നിന്റെ യൗവനത്തിലെ അപകീര്‍ത്തി നീ വിസ്മരിക്കും; വൈധവ്യത്തിലെ നിന്ദനം നീ ഓര്‍ക്കുകയുമില്ല.
നിന്റെ സ്രഷ്ടാവാണു നിന്റെ ഭര്‍ത്താവ്. സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം. ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ വിമോചകന്. ഭൂമി മുഴുവന്റെയും ദൈവം എന്ന് അവിടുന്ന് വിളിക്കപ്പെടുന്നു.
പരിത്യക്തയായ,യൗവ നത്തില്‍ത്തന്നെ ഉപേക്ഷിക്കപ്പെട്ട, ഭാര്യയെപ്പോലെ സന്തപ്തഹൃദയയായ നിന്നെ കര്‍ത്താവ് തിരിച്ചുവിളിക്കുന്നു എന്ന് നിന്റെ ദൈവം അരുളിച്ചെയ്യുന്നു.
നിമിഷനേരത്തേക്കു നിന്നെ ഞാന്‍ ഉപേക്ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും.
കോപാധിക്യത്താല്‍ ക്ഷണനേരത്തേക്കു ഞാന്‍ എന്റെ മുഖം നിന്നില്‍നിന്നു മറച്ചുവച്ചു; എന്നാല്‍ അനന്തമായ സ്നേഹത്തോടെ നിന്നോടു ഞാന്‍ കരുണകാണിക്കും എന്ന് നിന്റെ വിമോചകനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
ഏശയ്യാ 54 : 4-8.
യഹോവേ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഈ പ്രതീകങ്ങൾ, പഴയനിയമത്തിൽ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നതിന്റെ സംഗ്രഹമാണെന്ന് പറയാം. അപ്രാപ്യനും അവാച്യനുമായ ദൈവത്തെ വാക്കുകൾ കൊണ്ട് അവതരിപ്പിക്കുക ദുഷ്കരമാണ്. എങ്കിലും പ്രതീകങ്ങളുടെ ഭാഷയ്ക്കു കൂടുതലായി അർത്ഥതലങ്ങളിലേക്ക് കേൾവിക്കാരന്റെ മനസ്സിനെയും ഹൃദയത്തെയും ആനയിക്കാൻ കഴിയും.
54 ആം അധ്യായത്തിലെ ഏറ്റവും ആശ്വാസപ്രദവും പ്രത്യാശഭരിതവുമായ സന്ദേശം പത്താം വാക്യത്തിൽ നാം കാണുന്നു. മലകൾ അകന്നു പോയാലും കുന്നുകൾ അവയുടെ സ്ഥാനങ്ങളിൽ നിന്ന് മാറ്റപ്പെട്ടാലും കർത്താവിന്റെ അചഞ്ചലമായ സ്നേഹം അവിടുത്തെ സ്നേഹിക്കുന്നവർക്ക് ഒരു കാലത്തും ഒരു വിധത്തിലും നഷ്ടപ്പെടുകയില്ല. അവിടുത്തെ സമാധാന ഉടമ്പടിക്ക് മാറ്റം വരികയില്ല.