സ്വപിതാവിന്റെ ഹിതത്തോടു രണ്ടു മക്കളുടെ വൈവിധ്യമാർന്ന പെരുമാറ്റ ശൈലിയാണ് ഇവിടെ പരാമർശം. ഈ ശൈലിയെ വിലയിരുത്തുമ്പോൾ, യഹൂദ നേതൃത്വത്തെയാണ് ഈശോ മനസ്സിൽ കാണുക. മക്കളുടെ പെരുമാറ്റ ശൈലി അവതരിപ്പിച്ച ശേഷം ഇവരെ കുറിച്ച് ഒരു വിധി തീർപ്പ് നടത്താൻ ദിവ്യ നാഥൻ തന്റെ ശ്രോതാക്കളായ യഹൂദരെ നിർബന്ധിക്കുന്നു. ” ഈ രണ്ടുപേരിൽ ആരാണ് പിതാവിന്റെ നിറവേറ്റിയത്? ഈ ചോദ്യത്തിന് ഉത്തരം നൽകുന്നതിൽ എല്ലാവരും ഏകാഭിപ്രായക്കാരാണ്.അവർ ഒരേ സ്വരത്തിൽ പറഞ്ഞു:” രണ്ടാമൻ”.
ഈ ഉപമയിലൂടെ ഈശോ നൽകുന്ന സൂചന വളരെ ഗൗരവതരമാണ്. യഹൂദർ സ്വപ്നം പോലും കാണാത്ത, സ്വപ്നത്തിൽ പോലും സങ്കൽപ്പിക്കാത്ത, ഒരു വലിയ സത്യമാണ് സർവശക്തൻ അവരെ പഠിപ്പിക്കുന്നത്. ” ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങൾക്ക് മുമ്പേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക “(21:32). സ്വർഗ്ഗരാജ്യം തങ്ങളുടെ സ്വന്തമാണെന്ന് ആയിരുന്നു യഹൂദ നേതൃത്വത്തിന്റെ മനസ്സും മനോഭാവവും. അവർക്കെതിരായി ഇതിനേക്കാൾ ഗുരുതരമായ ഒരു വിധി പ്രസ്താവിക്കാൻ ആവില്ല. ഇത് നിത്യ രക്ഷയുടെ നിഷേധമാണ്. ഇത്തരം ഒരു വിധി പ്രസ്താവിക്കാനുള്ള കാരണവും ഈശോ വ്യക്തമാക്കുന്നുണ്ട്. തന്നെ തിരസ്കരിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നവർ സ്നാപക യോഹന്നാനിൽ വിശ്വസിക്കാത്തവരാണ്യോഹന്നാന്റെ ജ്ഞാനസ്നാനം എവിടെ നിന്നായിരുന്നു? സ്വര്‍ഗത്തില്‍ നിന്നോ മനുഷ്യരില്‍നിന്നോ? അവര്‍ പരസ്പരം ആലോചിച്ചു; സ്വര്‍ഗത്തില്‍ നിന്ന് എന്നു നാം പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ട് നിങ്ങള്‍ അവനെ വിശ്വസിച്ചില്ല എന്ന് അവന് ചോദിക്കും.
മത്തായി 21 : 25.
വാസ്തവത്തിൽ അവർ യോഹന്നാനിൽ നിന്നും മാമോദിസ സ്വീകരിച്ചവരാണ്. എന്നാൽ അവർ മാനസാന്തരത്തിന് യോജിച്ച ഫലം പുറപ്പെടുവിക്കാൻ തയ്യാറായില്ല. അതുകൊണ്ടാണ് അവിടുന്ന് അവർക്ക് മുന്നറിയിപ്പ് നൽകിയത്.” കർത്താവേ, കർത്താവേ എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക”(7:21). ഈ രണ്ടു മനോഭാവത്തിനും ലൂക്കായുടെ സുവിശേഷത്തിൽ വ്യക്തമായ സാക്ഷ്യങ്ങൾ ഉണ്ട്. ചുങ്കക്കാരും പാപികളും യോഹന്നാനിൽ നിന്ന് മാമോദിസ സ്വീകരിക്കാൻ ചെന്നപ്പോൾ അവർ യോഹന്നാനോട് സ്പഷ്ടമായി ചോദിക്കുന്നു:” ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? “.ചുങ്കക്കാരും സ്നാനം സ്വീകരിക്കാന്‍ വന്നു. അവരും അവനോടു ചോദിച്ചു: ഗുരോ, ഞങ്ങള്‍ എന്തു ചെയ്യണം?
ലൂക്കാ 3 : 12.
ഈശോ യോഹന്നാനെ കുറിച്ച് സംസാരിച്ചപ്പോൾ യോഹന്നാൻ നൽകിയ മാമോദിസ സ്വീകരിച്ച സാമാന്യജനവും ചുങ്കക്കാരും ദൈവനീതി ഉദ്ഘോഷിച്ചു. എന്നാൽ നിയമജ്ഞരും ഫരീസേയരും യോഹന്നാന്റെ സ്നാനം സ്വീകരിച്ചിട്ടും . തങ്ങളെ കുറിച്ചുള്ള വ്യക്തമായ ദൈവഹിതം, നിർഭാഗ്യമെന്ന് പറയട്ടെ, നിരസിച്ചു കളഞ്ഞു.
ചുങ്കക്കാരും സ്നാനം സ്വീകരിക്കാന്‍ വന്നു. അവരും അവനോടു ചോദിച്ചു: ഗുരോ, ഞങ്ങള്‍ എന്തു ചെയ്യണം?
ലൂക്കാ 3 : 12
ഇതു കേട്ട്, യോഹന്നാന്റെ ജ്ഞാനസ്നാനം സ്വീകരി ച്ചസാമാന്യജനവും ചുങ്കക്കാരും ദൈവനീതിയെ പ്രഘോഷിച്ചു.
ഫരിസേയരും നിയമജ്ഞരുമാകട്ടെ യോഹന്നാന്റെ ജ്ഞാനസ്നാനം സ്വീകരിക്കാതെ തങ്ങളെപ്പറ്റിയുള്ള ദൈവഹിതം നിരസിച്ചു കളഞ്ഞു. ഈ തലമുറയെ എന്തിനോടാണ് ഞാന്‍ ഉപമിക്കേണ്ടത്?
ലൂക്കാ 7 : 29-30.
ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് ഈശോ, മത്തായുടെ സുവിശേഷത്തിൽ, രണ്ടു മക്കളുടെ ഉപമ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഉപമയുടെ പ്രസക്തി ഇക്കാലത്ത് വളരെ വലുതാണ്. പഴയ നിയമത്തിലെ ദൈവജനത്തിന്റെ സ്ഥാനത്ത് രൂപം കൊണ്ട പുതിയ ദൈവജനം, യഹൂദ നേതൃത്വത്തെ പോലെയാവാതെ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണാത്മാവോടും സർവ്വശക്തിയോടും പൂർണ്ണ സ്നേഹത്തോടും ദൈവഹിതം നിറവേറ്റുന്നതിൽ തികഞ്ഞ ജാഗ്രത പുലർത്തുകയും മാതൃക കാണിച്ചു കൊടുക്കുകയും വേണം.