നാം ഏകദൈവത്തിൽ വിശ്വസിക്കുന്നു. എന്തെന്നാൽ വിശുദ്ധലിഖിതത്തിൻ്റെ സാക്ഷ്യമനുസരിച്ച് ഒരു ദൈവമേ ഉള്ളൂ. തർക്കശാസ്ത്രത്തിൻ്റെ നിയമങ്ങളനുസരിച്ചും ഒരു ദൈവം മാത്രം ഉണ്ടായിരിക്കാനേ കഴിയൂ.
രണ്ടു ദൈവങ്ങളുണ്ടെങ്കിൽ ഒരു ദൈവം മറ്റെ ദൈവത്ത പരിമിതനാക്കും. രണ്ടുപേരിൽ ആരും അനന്തതയുള്ളവനായിരി ക്കുകയില്ല. ഒരുവനും പൂർണനായിരിക്കുകയില്ല. ഇക്കാരണങ്ങളാൽ രണ്ടുപേരിൽ ഒരാളുപോലും ദൈവമായിരിക്കുകയില്ല. ഇസ്രായേൽ ജനത്തിന്റെ അടിസ്ഥാനപരമായ ദൈവാനുഭവം ഇതാണ്.
“ഇസ്രായേലേ കേൾക്കുക, നമ്മുടെ ദൈവമായ കർത്താവ് ഒരേ ഒരു കർത്താവാണ്” (നിയമാ 6:4) മിഥ്യാദേവന്മാരെ ഉപേക്ഷിച്ച് ഏക ദൈവത്തിലേക്ക് മനസ്സുതിരിക്കാൻ പ്രവാചകർ വീണ്ടും വീണ്ടും ജനങ്ങളെ ആഹ്വാനം ചെയ്തിരിക്കുന്നു: “ഞാനാണു ദൈവം. ഞാനല്ലാതെ മറെറാരു ദൈവമില്ല” ( ഏശ 45:22)
തന്നെ വിളിക്കുന്നതിനുള്ള സാധ്യത നല്കാൻ വേണ്ടി ദൈവം തനിക്കുതന്നെ പേരിടുന്നു.
അറിയപ്പെടാത്തവനായി നിലകൊള്ളാൻ ദൈവം ആഗ്രഹിക്കുന്നില്ല.
“കൂടുതൽ ഉയർന്ന സത്ത”യായി തന്നെത്തന്നെ മാറ്റിനിറുത്താൻ.
അതായത് കേവലം ഊഹിച്ചറിയേണ്ട ആളായി നിലകൊള്ളാൻ അവിടന്ന് ആഗ്രഹിക്കുന്നില്ല. യഥാർത്ഥത്തിലുള്ള സജീവവ്യക്തി യായി അറിയപ്പെടാനും വിളിക്കപ്പെടാനും ദൈവം ആഗ്രഹിക്കുന്നു. കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന മുൾപടർപ്പിൽ ദൈവം മോശയ്ക്ക് തന്റെ പേരു വെളിപ്പെടുത്തി: യാഹ്വേ (പുറ 3:14). ദൈവം തന്റെ ജനത്തിന് തന്നെ വിളിക്കാനുള്ള സാധ്യത നല്കുന്നു. എന്നാലും അവിടന്ന് മറഞ്ഞിരിക്കുന്ന ദൈവമാണ്. രഹസ്യമായ സാന്നിദ്ധ്യമാണ്. ബഹുമാനം മൂലം ദൈവത്തിന്റെ നാമം ഇസ്രായേലിൽ പറയപ്പെട്ടിരുന്നില്ല ( ഇന്നും പറയുന്നില്ല). അതിനു പകരമായി, അദോണായീ എന്ന പേര് ഉപയോഗിക്കുന്നു. കർത്താവ് എന്നാണ് അതിൻ്റെ അർത്ഥം. പുതിയനിയമത്തിൽ യേശുവിനെ യഥാർത്ഥ ദൈവമായി മഹത്ത്വപ്പെടുത്തുമ്പോൾ ആ വാക്കുതന്നെ ഉപയോഗിക്കുന്നു: ‘യേശു കർത്താവാണ്’ (റോമ 10:9)
നമ്മുടെ ദൈവമായ കർത്താവാണ് ഏകകർത്താവ്. നീ നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണ മനസ്സോടുംകൂടെ സ്നേഹി ക്കുക(മാർക്കോ 12:29-30).
ഏകദൈവസിദ്ധാന്തം
(ഇംഗ്ലീഷിൽ മോണോത്തീയിസമെന്നു പറയും. മോണോസ് (ഏകം) ഥേ ഓസ്(ദൈവം) എന്ന ഗ്രീക്കുവാക്കുകൾ ചേർന്നുണ്ടായതാണത്. ഒരു ദൈവമേ ഉള്ളൂ എന്ന സിദ്ധാന്തമെന്നർത്ഥം). ദൈവം അനന്യ, കേവല പുരുഷാത്മകസത്തയാ ണെന്നും അവിടന്ന് എല്ലാററിന്റെയും ആത്യ ന്തികമായ അടിസ്ഥാന മാണെന്നുമുള്ള സിദ്ധാന്ത മാണിത്. ഏകദൈവസിദ്ധാന്ത മുള്ള മതങ്ങൾ യഹൂദമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നിവയാണ്.
യാവേ/യാഹ്വേ
പഴയനിയമത്തിൽ
ദൈവത്തിൻ്റെ ഏററവും
പ്രധാനപ്പെട്ട പേരാണിത് (പുറ 3:14).”ഞാൻ
ആകുന്നവനാകുന്നു”
എന്ന് ഇത് വിവർത്തനം
ചെയ്യാം. യഹൂദരെയും
ക്രിസ്ത്യാനികളെയും
സംബന്ധിച്ചിടത്തോളം
ഇത് സൂചിപ്പിക്കുന്നത്
മുഴുവൻ ലോകത്തിന്റെയും
ഏകദൈവമെന്നാണ്, തങ്ങ
ളുടെ സ്രഷ്ടാവും പരിപാല
കനും ഉടമ്പടിയുടെ
പങ്കാളിയും ഈജിപ്തിലെ
അടിമത്തത്തിൽ നിന്നു
വിമോചിപ്പിച്ചവനും രക്ഷ
കനും എന്നാണ്.