ഈശോയും തമ്മിലുള്ള സാമ്യം ബൈബിൾ പണ്ഡിതർക്കും പഠിതാക്കൾക്കും ഇഷ്ട വിഷയമാണ്. ഈജിപ്തിലെ ഫറോവയുടെ അടിമത്തത്തിൽ നിന്ന് ഇസ്രായേൽ ജനത്തെ രക്ഷപ്പെടുത്താൻ ദൈവം തെരഞ്ഞെടുത്തത് മോശയെ ആണല്ലോ. അവനു ദൈവം സവിശേഷ പരിപാലന നൽകി ഒരുക്കുന്നതും വിളിക്കുന്നതും പുറപ്പാട് ഒന്നും രണ്ട് അധ്യായങ്ങൾ വിവരിക്കുന്നുണ്ട്. യഹൂദ ജനത്തിന് ഇക്കാര്യങ്ങൾ സുപരിചിതമായിരുന്നു. യാക്കോബും അവന്റെ മക്കളും ഈജിപ്തിൽ എത്തിയതും അവിടെ അവർ ഒരു വലിയ ജനതയായി മാറിയതും ഫറവോ അവരെ അടിമകളാക്കി ക്രൂരമായി പീഡിപ്പിച്ചതും ഉല്പത്തി 39: 50 ൽ വിവരിച്ചിരിക്കുന്നു ദൈവം മോശെ വഴി അവരെ മോചിപ്പിച്ചു. ഇക്കാര്യങ്ങളൊക്കെ യഹൂദ പൈതൃകത്തിന്റെ ഭാഗമാണ്.
എങ്ങനെ ഒരു പശ്ചാത്തലത്തിൽ മോശയും ഈശോയും തമ്മിലുള്ള ചില സാമ്യങ്ങളുടെ ചുരുളഴിയുക. ഹെബ്രായ ആൺകുട്ടികളെയെല്ലാം നൈൽ നദിയിൽ എറിഞ്ഞു കളയാൻ ദുഷ്ടനായ ഫറവോ കൽപ്പന പുറപ്പെടുവിച്ചു (പുറപ്പാട് 2: 22 ). പക്ഷേ മോശയെ കുറിച്ചുള്ള ദൈവിക പദ്ധതി യാഥാർഥ്യമാക്കാൻ ദൈവം മോശ മരണത്തിൽ നിന്ന് രക്ഷിച്ചു (പുറപ്പാട് 2 :1 -11 ) അതുപോലെ ഹേറോദേസിന്റെ വധശ്രമത്തിൽ നിന്നും ദൈവം ഇടപെട്ട് ഈശോയെ രക്ഷിച്ചു. അവിടുത്തെ രക്ഷപ്പെടുത്താൻ ദൈവ കല്പനപ്രകാരം ഉണ്ണിയീശോയുമായി യൗസേപ്പിതാവും മാതാവും പലായനം ചെയ്ത് ഈജിപ്തിലേക്ക് തന്നെയാണ്. മത്തായി 2: 13 :15അവര്‍ പൊയ്‌ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്‌തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും.
അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്‌തിലേക്കുപോയി;
ഹേറോദേസിന്റെ മരണംവരെ അവിടെ വസിച്ചു. ഈജിപ്‌തില്‍നിന്നു ഞാന്‍ എന്റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ കര്‍ത്താവ് അരുളിച്ചെയ്‌തതു പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.
മത്തായി 2 : 13-15.
പൂർവ്വ പിതാവായ ജോസഫ് ഈജിപ്തിൽ എത്തിയത് ദൈവപരിപാലനയിൽ ആണ് ( ഉല്പത്തി.അ.37). ഈശോ ഈജിപ്തിൽ എത്തുന്നതും ദൈവപരിപാലനയിൽ തന്നെ എന്ന് നാം കണ്ടു ( മത്തായി 2: 1-3). യഹൂദരെ സംബന്ധിച്ചിടത്തോളം ഈജിപ്ത് അടിമത്തത്തിന്റെ നാടാണ് . വിമോചകനായ മോശ ഇസ്രായേൽ ജനത്തെ വാഗ്ദത്ത ഭൂമിയിലേക്ക് നയിച്ചു. പുറപ്പാട് 3 :10
അവര്‍ പൊയ്‌ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്‌തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും.
അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്‌തിലേക്കുപോയി;
ഹേറോദേസിന്റെ മരണംവരെ അവിടെ വസിച്ചു. ഈജിപ്‌തില്‍നിന്നു ഞാന്‍ എന്റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ കര്‍ത്താവ് അരുളിച്ചെയ്‌തതു പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.
മത്തായി 2 : 13-15.
മോശ ജനത്തെ നയിച്ച അതേ മാർഗ്ഗത്തിലൂടെ ഈശോ കനാൻ ദേശത്തേക്കു മടങ്ങിപ്പോന്നത്. പിന്നീട് ഒരു നവ്യവിമോചനത്തിനന്റെ ദൗത്യം നിശബ്ദമായി അവിടുന്ന് ഏറ്റെടുത്തു. മാലാഖ വഴി ഈശോയുടെ ദൗത്യം എന്തെന്ന് പിതാവ് വെളിപ്പെടുത്തി. ” അവൻ തന്റെ ജനത്തെ( ഇസ്രായേലിനെ) അവരുടെ പാപങ്ങളിൽനിന്നു മോചിപ്പിക്കും (മത്തായി 1 :21). ഇതു പ്രവചനത്തിന്റെ പൂർത്തീകരണമാണ്; ദൈവീക പദ്ധതിയുടെ ഭാഗവും.
” ഈജിപ്തിൽനിന്നു ഞാനെന്റെ പുത്രനെ വിളിച്ചു”( ഹോസിയ 11:1) ഈ വാക്കുകളുടെ പ്രാഥമിക അർത്ഥത്തിൽ ” എന്റെ മകൻ” ഇസ്രായേലാണ്. എന്നാൽ ഈ പ്രവചനത്തിന്റെ യഥാർത്ഥ പൂർത്തീകരണം പാപത്തിൽനിന്ന് നരവംശ ത്തെ വിമോചിപ്പിക്കാൻ നിയോഗിക്കപ്പെട്ട ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായിലാണ്. അവിടുത്തെ ദൈവീക സ്വഭാവവും (മത്തായി 16: 16) പ്രവാചകൻ ഇവിടെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഫറവോയുടെ കരാളഹസ്തങ്ങളിൽ നിന്ന് മോശ യെന്നു പിന്നീട് പേര് നൽകപ്പെട്ട ദൈവിക പദ്ധതി പ്രകാരം ശിശു രക്ഷപ്പെടുന്നു( പുറപ്പാട് അദ്ധ്യായം 2 കാണുക ). ഈശോ ജനിച്ചപ്പോൾ അവിടുത്തെ നശിപ്പിക്കാൻ അധികാരമോഹിയും അധാർമികനുമായിരുന്ന ഹേറോദേസ് രണ്ടു വയസ്സിനു താഴെ പ്രായമുള്ള ആൺകുട്ടികളെ നിഷ്ഠൂരം വധിച്ചു. ഈശോയുടെ പിതാവായ ദൈവം തന്റെ പുത്രനെ പരിപാലിച്ചു. നിരവധി ശിശുക്കൾ വധിക്കപ്പെട്ടു എന്നതു ദുഃഖസത്യം. ഇവിടെയും പ്രവാചകവചനം പൂർത്തിയാകുന്നതായി 2: 18ൽ മത്തായി സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നു.
ഈജിപ്തിൽ നിന്നുള്ള തിരിച്ചുവരവ് കർത്താവിന്റെ ദൂതൻ ജോസഫിനു സ്വപ്നത്തിൽ നൽകുന്ന നിർദ്ദേശവും അനുസരിച്ചാണ് പലായനവും മടങ്ങിവരും സംഭവിക്കുന്നത് (2:13,18,19). ഇവിടെ ഒരു പ്രവചനം പൂർത്തിയാകുന്നുണ്ട്. ഈജിപ്തിൽനിന്ന് ഞാൻ എന്റെ മകനെ വിളിച്ചു ( മത്തായി 1 :20, 21; ഹോസിയ 1 :1 ). ഈശോ മോചിപ്പിക്കുന്നത് പാപത്തിന്റെ അടിമത്തത്തിൽ നിന്നാണ് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. “അവർ തന്റെ ജനത്തെ തങ്ങളുടെ പാപത്തിൽ നിന്നും മോചിപ്പിക്കും” (1:21). സ്വർഗ്ഗത്തിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലാണ് ഈശോയുടെ ജനനവുമായി ബന്ധപ്പെട്ട സകലകാര്യങ്ങളും സംഭവിക്കുക. അർക്കലാവോസിന്റെ ക്രൂരത തിരിച്ചറിഞ്ഞ് ആവണം തിരുക്കുടുംബം നസ്രത്തിൽ ചെന്ന് താമസിച്ചത്. ഈ സ്ഥലത്തോട് ബന്ധപ്പെടുത്തിയാണ് ഈശോ ‘നസ്രായൻ’ എന്ന് വിശേഷിപ്പിക്കപ്പെട്ടത്. പീലാത്തോസ് ദിവ്യ നാഥന്റെ കുരിശിനു മുകളിൽ സ്ഥാപിച്ച ശീർഷകം ‘യഹൂദരുടെ രാജാവായ നസ്രായൻ ഈശോ’ ഇത്തരുണത്തിൽ ഏറെ പ്രസക്തമാവുന്നു.