താൻ തിരഞ്ഞെടുത്ത അപ്പോസ്തലന്മാർക്ക് ഈശോ കൽപ്പന നൽകിയത് പരിശുദ്ധാത്മാ വു വഴിയാണ് (നട 1:1). പീഡാനുഭവത്തിന് ശേഷം 40 ദിവസത്തേക്ക്, അവിടുന്ന്, അവരുടെ ഇടയിൽ പ്രത്യക്ഷനായി, ദൈവരാജ്യത്തെക്കുറിച്ച് അവരെ പഠിപ്പിച്ചു. അവിടുന്ന് അവർക്ക് തന്റെ ഉത്ഥാനത്തെക്കുറിച്ച് വേണ്ടത്ര തെളിവുകളും നൽകി. തന്റെ സ്വര്‍ഗ്ഗാരോഹണത്തിന് മുമ്പ് ഈശോ അവരോടൊപ്പം ഭക്ഷണത്തിന് ഇരിക്കുമ്പോൾ അവരോട് ഇങ്ങനെ കൽപ്പിച്ചു :” നിങ്ങൾ ജറുസലേം വിട്ടുപോകരുത്.എന്നിൽ നിന്നു നിങ്ങൾ കേട്ട പിതാവിന്റെ വാഗ്ദാനം (പരിശുദ്ധാത്മാവ് )കാത്തിരിക്കുവിൻ… എന്തെന്നാല്‍ യോഹന്നാൻ വെള്ളം കൊണ്ട് സ്നാനം നൽകി. നിങ്ങൾ ആകട്ടെ ഏറെ താമസിയാതെ പരിശുദ്ധാത്മാവിനാൽ സ്നാനം ഏൽക്കും. (നട.1:3-5) അപ്പോസ്തലന്മാർ പരിശുദ്ധാത്മാവിന്റെ ആഗമനത്തിനുവേണ്ടി, അഭിഷേകത്തിനു വേണ്ടി ജെറുസലേമിൽ തന്നെ ആയിരിക്കാനുള്ള ദിവ്യ നാഥന്റെ കൽപ്പനയാണത്(നട.1:4) ഉത്ഥിതനായ ഈശോടൊപ്പം ശിഷ്യന്മാർ ഒരുമിച്ച് കൂടിയിരിക്കുമ്പോഴും അവരുടെ വ്യഗ്രത അവിടുന്ന് ഇസ്രായേലിന് (നട.1:6)രാജ്യം പുനസ്ഥാപിക്കുന്നതിനെ കുറിച്ചാണ്.അവന് പറഞ്ഞു: പിതാവ് സ്വന്തം അധികാരത്താല്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള സമയമോ കാലമോ നിങ്ങള്‍ അറിയേണ്ട കാര്യമല്ല.
എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 7-8.
വീണ്ടും പരിശുദ്ധാത്മാവിന്റെ ആഗമനത്തെ കുറിച്ച് ഉത്ഥിതനായ കർത്താവ് അവർക്ക് ഉറപ്പുനൽകുന്നു. അവർ ദൈവരാജ്യം പ്രഘോഷണത്തിനു വേണ്ടി ശക്തി പ്രാപിക്കുമെന്നും, പ്രാപിക്കണമെന്നും അവിടുന്ന് നിർദ്ദേശിക്കുന്നു. അപ്പോസ്തോലന്മാർക്കും അവരിലൂടെ നമുക്കും ഈശോ സമ്മാനിച്ച പരമപ്രധാന സമ്മാനം, ദാനമാണ് അവിടുത്തെ പരിശുദ്ധാത്മാവ്.വിശ്വസിക്കുന്നവർക്ക് ഈ ആത്മാവ് ചെയ്യുന്ന സുപ്രധാന കാര്യങ്ങളെക്കുറിച്ച് ഏശയ്യാ പ്രവചിച്ചിരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്.” കർത്താവിന്റെ ആത്മാവ് അവന്റെ മേൽ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്, അറിവിന്റെയും ദൈവഭക്തിയുടെയും ആത്മാവ്, പരമ്പരാഗതമായ പരിശുദ്ധാത്മാവിന്റെ ഏഴ് ദാനങ്ങളായി പറയപ്പെടുന്ന കാര്യങ്ങൾ ഈ വേദ പുസ്തകത്തിൽ അധിഷ്ഠിതമാണ്. ഗ്രീക്ക് സപ്തതിയും വുൾഗത്തായും ദൈവഭയത്തിന്റെ ആത്മാവ് എന്ന ഒരു വിശേഷണം കൂടി ഇവിടെ ചേർക്കുന്നുണ്ട്.അങ്ങനെയാണ് പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങൾ എന്ന ആശയം ഉദിച്ചത്. ഈശോ തന്നെയും പരിശുദ്ധാത്മാവിന്റെ ശക്തിയിലാണ് തന്റെ രക്ഷാകര പ്രവർത്തികൾ മുഴുവൻ നടത്തിയത്. ഇപ്പോഴും നടത്തുന്നത്. ഈ വസ്തുത ഏശയ്യ വ്യക്തമായി പ്രവചിച്ചിട്ടുണ്ട്.ദൈവമായ കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. പീഡിതരെ സദ്വാര്ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകംചെയ്തിരിക്കുന്നു.
ഹൃദയം തകര്‍ന്ന വരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്ധിതര്‍ക്കു സ്വാതന്ത്യ്രവും പ്രഖ്യാപിക്കാനും കര്‍ത്താവിന്റെ കൃപാവത്സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു.
ഏശയ്യാ 61 : 1-2
ദുഷ്ടാ രൂപിയിൽ നിന്നും മോചിതരായി, പാപവും പാപമാർഗങ്ങളും പരിത്യജിച്ച് അനുതാപജന്യമായ ജീവിതം പരിശുദ്ധാത്മാവിൽ ഉള്ള ജീവിതം നയിച്ചെങ്കിൽ മാത്രമേ ഞാനും നിങ്ങളും നിത്യ രക്ഷ പ്രാപിക്കുകയുള്ളൂ. ലോകം മുഴുവൻ നേടിയാലും ആത്മാവ് നശിച്ചാൽ എന്ത് ഫലം. സ്വർഗ്ഗവും നരകവും നിത്യമാണെന്ന് സത്യം ആരും മറക്കരുത്.ഓരോ പ്രവൃത്തിയും ചെയ്യുമ്പോള്‍ജീവിതാന്തത്തെപ്പറ്റി ഓര്‍ക്കണം;എന്നാല്‍, നീ പാപംചെയ്യുകയില്ല.
പ്രഭാഷകന്‍ 7 : 36
 
					 
			 
                                