കഴിയും. വ്യത്യസ്‌തതരത്തിൽപ്പെട്ട അറിവാണെങ്കിലും ശാസ്ത്രങ്ങളുടെ കണ്ടെത്തലുകളോടും ഊഹങ്ങളോടും അഥവാ സാങ്കല്പിക സിദ്ധാന്തങ്ങളോടും തുറവുള്ളതാണു വിശ്വാസം.
ദൈവശാസ്ത്രത്തിന് ഭൗതികശാസ്ത്രപരമായ യോഗ്യതയില്ല. പ്രകൃതിശാസ്ത്രങ്ങൾക്ക് ദൈവശാസ്ത്രപരമായ യോഗ്യതയുമില്ല. സൃഷ്ടിയിൽ ലക്ഷ്യോന്മുഖമായ പ്രക്രിയകൾക്കു സാധ്യതയുണ്ടെന്ന കാര്യം തീർത്തും തള്ളിക്കളയാൻ പ്രകൃതിശാസ്ത്രത്തിനു സാധ്യമല്ല. മറിച്ച്, പ്രകൃതിയുടെ വികസനഗതിയിൽ ഈ പ്രക്രിയകൾ എങ്ങനെ സംഭവിക്കുന്നുവെന്ന് കൃത്യമായി നിർവചിക്കാൻ വിശ്വാസത്തിനു കഴിയുകയില്ല. ഒരു ക്രൈസ്‌തവന്, സഹായകരമായ ഒരു വിശദീകരണ മാതൃകയെന്നനിലയിൽ പരിണാമതത്ത്വം സ്വീകരിക്കാം. പരിണാമവാദമെന്ന അബദ്ധസിദ്ധാന്തത്തിൽ വീഴാതിരുന്നാൽ മതി. കാരണം, ജീവശാസ്ത്രപരമായ പ്രക്രിയയിൽ ആകസ്‌മികമായുണ്ടായ ഉത്പന്നമായി പരിണാമവാദം മനുഷ്യനെ കരുതുന്നു. പരിണാമം, വികസിക്കാൻ കഴിയുന്ന എന്തിന്റെയെങ്കിലും അസ്തിത്വം മുൻവ്യവസ്ഥയായി ആവശ്യപ്പെടുന്നുണ്ട്. ആ ‘വസ്‌തു’ എവിടെ നിന്നുവരുന്നുവെന്നതിനെക്കുറിച്ച് പരിണാമവാദം ഒന്നും പറയുന്നില്ല. കൂടാതെ, ലോകത്തിന്റെയും മനുഷ്യന്റെയും അസ്തിത്വം, സാരാംശം, മഹത്ത്വം, അർത്ഥലക്ഷ്യം എന്നിവ സംബന്ധിച്ച ചോദ്യങ്ങൾക്ക് ജീവശാസ്ത്രത്തിന്റെ ഭാഷയിൽ മറുപടി പറയാനാവുകയില്ല. ഒരു വശത്ത് ‘പരിണാമവാദം’ അതിരുകടക്കുന്നു. അതുപോലെ മറുവശത്ത് സൃഷ്ടിവാദവും അതിരുകടക്കുന്നു. സൃഷ്ടിവാദക്കാർ ബൈബിളിലെ വിവരങ്ങൾ യുക്തിരഹിതമായി വാച്യാർത്ഥത്തിൽ സ്വീകരിക്കുന്നു. (ഉദാഹരണമായി, ലോകത്തിൻ്റെ പ്രായം കണക്കുകൂട്ടാൻ ഉത്പത്തി 1 -ാം അധ്യായത്തിൽ പറയുന്ന ആറുദിവസത്തെ ജോലിയെപ്പറ്റിയുള്ള വിവരണം ഉദ്ധരിക്കുന്നു).
പരിണാമം
(പരിണമിക്കൽ, വികസിക്കൽ എന്നിങ്ങനെ അർത്ഥമുള്ള എവോലുസ്യോ എന്ന ലത്തീൻ വാക്കിൽ നിന്നാണ് ഇംഗ്ലീഷിലെ എവല്യൂഷൻ എന്ന വാക്കു ണ്ടായത്). മില്യൻ കണക്കിനു വർഷങ്ങൾകൊണ്ട് അന്തിമ രൂപത്തിലേക്ക് ജീവികൾക്കു ണ്ടാകുന്ന വളർച്ചയെന്നാണർ ത്ഥം. ക്രൈസ്‌തവവീക്ഷണ പ്രകാരം, പ്രകൃതിപരമായ പ്രക്രിയകളിൽ ദൈവത്തിന്റെ നിരന്തരമായ സൃഷ്‌ടി കർമ്മമെന്നനിലയിലാണ് പരിണാമം സംഭവിക്കുന്നത്
യേശുക്രിസ്‌തു ആണ് എല്ലാററി ന്റെയും കേന്ദ്രവും എല്ലാററി ന്റെയും അടിസ്ഥാനവും, അവിടത്തെ അറിയാത്തവൻ ലോകത്തെപ്പററി ഒന്നും അറിയുന്നില്ല. തന്നെപ്പറ്റിയും ഒന്നും അറിയില്ല.
(ബ്ലെയ്‌സ് പാസ്കൽ )
അങ്ങ് സർവവും സ്യഷ്ടിച്ചു. അങ്ങയുടെ ഹിതമനുസരിച്ച് അവയ്ക്ക് അസ്തിത്വം ലഭിക്കുകയും അവ സൃഷ്‌ടിക്കപ്പെടുകയും ചെയ്തു. വെളി.4:11