പൗലോസ് നമുക്ക് തരുന്ന നോമ്പുകാല ചിന്തകൾ അനുസ്മരിക്കാം. “അയൽക്കാരനെ സ്നേഹിക്കുന്നവൻ നിയമം പൂർത്തീകരിച്ചു കഴിഞ്ഞു. വ്യഭിചാരം ചെയ്യരുതേ, കൊല്ലരുതേ, മോഷ്ടിക്കരുതേ, മോഹിക്കരുതേ എന്നിവയും മറ്റേതുകല്പനയും നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കണം (ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ) എന്ന ഒരു വാക്യത്തിൽ സംഗ്രഹിച്ചിരിക്കുന്നു. സ്നേഹം അയൽക്കാരാണ് ഒരു ദ്രോഹവും ചെയ്യുന്നില്ല (സാധ്യമായ നാമകളെല്ലാം ചെയുന്നു). അതുകൊണ്ടു നിയമത്തിന്റെ പൂർത്തീകരണം സ്നേഹമാണ്.
എല്ലാം ചെയുന്നത് കാലത്തിന്റെ പ്രത്യേകത അറിഞ്ഞുകൊണ്ടുവേണം. നിദ്രവിട്ടുണരേണ്ട മണിക്കൂറാണിത്. എന്തെന്നാൽ, ഇപ്പോൾ രക്ഷ പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ അടുത്തെത്തിയിരുന്നു. രാത്രി (പാപപങ്കിലമായ ജീവിതം) കഴിയാറായി. പകൽ സമീപച്ചിരിക്കുന്നു. ആകയാൽ നമുക്ക് അന്ധകാരത്തിന്റെ പ്രവർത്തികൾ പരിത്യജിച്ചു പ്രകാശത്തിന്റെ ആയുധങ്ങൾ (സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത,സൗമ്യത, ആത്മസംയമനം ഇവയാണ് – ഗലാത്തി. 5:22,23) ധരിക്കാം. പകലിനു (നന്മയ്ക്കു, വിശുദ്ധിക്ക്, നീതിക്കു, സത്യത്തിനു, ധർമത്തിന്, ആമർത്ഥതയ്ക്കു) യോജിച്ചവിധം പെരുമാറാം. സുഖലോലുപതയിലോ, മദ്യലഹരിയിലോ, അവിഹിതവേഴ്ചകളിലോ, വിഷയാസക്തികളിലോ, കലഹങ്ങളിലോ, അസൂയയിലോ വ്യാപാരിക്കരുതേ. പ്രത്യുത, കർത്താവായ യേശുവിനെ ധരിക്കുവിൻ (മറ്റൊരു ക്രിസ്തു, ജീവിക്കുന്ന ക്രിസ്തു) ആകാൻ ആത്മാർത്ഥമായി പരിശ്രമിക്കുക. ദുര്മോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിൻ (അഗസ്റ്റിനെ വി. അഗസ്റ്റിനെ ആക്കിയ വചസുകൾ!) (റോമാ 13:8-14)