“സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍ അതു (മരണം) നിപതിക്കും. (നിത്യ രക്ഷ ലഭിക്കാൻ) സദാ പ്രാര്ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍” (ലൂക്ക 21:34,36)
പൗലോസ് ഇക്കാര്യത്തിൽ വ്യക്തമായ ഉപദേശമാണ് നൽകുക: “സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത, കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍” (റോമാ 13:13,14).
1 കൊറീ. 3:16,17 വലിയൊരു മുന്നറിയിപ്പാണ് നൽകുക. “നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ.”
പൗലോസ് ആവർത്തിക്കുന്നു: “നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍” (1 കൊറീ. 6:19,20).
കാലത്തിന്റെ ചുവരെഴുത്തുകൾ വായിച്ചു ജാഗ്രതയോടെ വ്യാപാരിക്കുക. ഈ കാലഘട്ടത്തിൽ താണ്ഡവനൃത്തം ചെയ്യുന്നതും അതിജീവിക്കേണ്ടതുമായ തിന്മകളെയാണ് ഉദ്ധരിത തിരുവചനങ്ങൾ ഊന്നിപ്പറയുന്നു. അവയ്ക്കെതിരെ സന്ധിയില്ലാ സമരം ആധുനിക ലോകത്തിനു അത്യന്താപേക്ഷിതമാണ്. ഇവയുടെ ഭീകരത തിരിച്ചറിഞ്ഞു അവയ്ക്കെതിരെ ജാഗ്രതയോടെ ഓരോ വിശ്വാസിയും നിലകൊള്ളണം. ക്രിസ്തുവിനെ ധരിക്കുക എന്നാൽ അവിടുത്തെ പരിശുദ്ധി സ്വന്തമാക്കുക എന്നാണർത്ഥം.