1 തിമോ. 1:12-16എന്നെ ശക്തിപ്പെടുത്തുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനു ഞാന്‍ നന്ദി പറയുന്നു. എന്തെന്നാല്‍, തന്റെ ശുശ്രൂഷയ്ക്കായി എന്നെ നിയമിച്ചുകൊണ്ട് അവന് എന്നെ വിശ്വസ്തനായി കണക്കാക്കി.മുമ്പ് ഞാന്‍ അവനെ നിന്ദിക്കുകയും പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെങ്കിലും എനിക്കു കരുണ ലഭിച്ചു. കാരണം, അറിവില്ലാതെ അവിശ്വാസിയായിട്ടാണ് ഞാന്‍ പ്രവര്‍ത്തിച്ചത്.കര്‍ത്താവിന്റെ കൃപ യേശുക്രിസ്തുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുമൊപ്പം എന്നിലേക്കു കവിഞ്ഞൊഴുകി.യേശു ക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്. പാപികളില്‍ ഒന്നാമനാണു ഞാന്‍.എങ്കിലും എനിക്കു കാരുണ്യം ലഭിച്ചു. അത് നിത്യജീവന് ലഭിക്കാന്‍, യേശുക്രിസ്തുവില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്ക് ഒരു മാതൃകയാകത്തക്കവിധം, പാപികളില്‍ ഒന്നാമനായ എന്നില്‍ അവന്റെ പൂര്‍ണ്ണമായ ക്ഷമ പ്രകടമാകുന്നതിനുവേണ്ടിയാണ്.
പാപബോധമുണ്ടായി പശ്ചാത്തപിച്ചു പാപങ്ങൾ ഏറ്റുപറയുമ്പോളാണ് ദൈവകൃപ ഒരുവന് ലഭിക്കുക.
നമുക്ക് പ്രാർത്ഥിക്കാം:
പാപബോധവും പശ്ചാത്താപവും
കർത്താവെ എനിക്ക് ഏകണെ.
കണ്ണിരോടും വിലാപത്തോടുമെൻ
പാപം ഞാനേറ്റുചൊല്ലിടാം.
നീതിമന്ന്യനായി അന്യരെ താഴ്ത്തി
ദുര്‍വിധികൾ ഞാൻ ചെയ്യില്ലപാപകരണം
അന്യരാണെന്നന്യായവാദവും ചെയ്യില്ല.
ആത്മവഞ്ചന ചെയ്തു ഞാനെന്റെ
പാപത്തെ പൂഴ്ത്തി വയ്ക്കില്ല.
പാപമെത്തുമെ എന്നിലില്ലെന്നു
ചൊല്ലും വിഡ്ഢി ഞാനാകില്ല.