ഫിലിസ്ത്യരുടെ കാലത്തു ഇരുപതു വര്ഷം സാംസൺ ഇസ്രായേലിൽ ന്യായാധിപനായിരുന്നു (ന്യായ. 15:20). ദൈവത്തോട് ചേർന്ന് ജീവിച്ച കാലമത്രയും അവനിൽ ആത്മാവ് ശക്തമായി പ്രവർത്തിച്ചിരുന്നു; അവൻ അജയ്യനുമായിരുന്നു. തന്റെ പ്രഥമ ഭാര്യയെ അവളുടെ പിതാവ് വിട്ടുകൊടുക്കാകായൽ, സാംസൺ ഫിലിസ്ത്യരോടു പ്രതികാരം ചെയ്തു അവരെ തോൽപ്പിച്ച്. അവരുടെ വയലിൽ നിന്ന് ധാന്യവിളയും കൊയ്തുവച്ചിരുന്ന കറ്റകളും ഒലിവു തോട്ടങ്ങളും അവൻ കത്തിച്ചു ചാമ്പലാക്കി (cfr ന്യായ. 15:1-5).
ലേഹി പട്ടണം ആക്രമിക്കുക വഴി ഫിലിസ്ത്യർ പ്രതികാരത്തിന് ശ്രമിച്ചു. അപ്പോൾ യുദയയിലെ 3000 ആളുകൾ സാംസണെ പുതിയ രണ്ടു കയറുകൊണ്ട് ബന്ധിച്ചു ഫിലിസ്ത്യരുടെ സമക്ഷം കൊണ്ടുവന്നു. അപ്പോൾ കർത്താവിന്റെ ആത്മാവ് ശക്തിയോടെ അവന്റെമേൽ വന്നു. അവനെ ബന്ധിച്ചിരുന്ന കയറുകൾ കരിഞ്ഞ ചണനൂൽ പോലെയായി. കെട്ടുകൾ അറ്റുവീണു. ആയിടെ ചത്ത ഒരു കഴുതയുടെ താടിയെല്ല് അടുത്തായി സാംസൺ കണ്ടു. അതെടുത്തു ആയിരം പേരെ അതുകൊണ്ടു അവൻ കൊന്നു. എന്നിട്ടു അവൻ ഘോഷിച്ചു: “കഴുതയുടെ താടിയെല്ല് കൊണ്ട് ഞാനവരെ കൂനകൂട്ടി. കഴുതയുടെ താടിയെല്ല് കൊണ്ട് ആയിരം പേരെ ഞാൻ കൊന്നു” (ന്യായ. 15:14-16). അപ്പോൾ അവനു ദാഹമുണ്ടായി. അനന്തരം, അവൻ കർത്താവിനെ വിളിച്ചപേക്ഷിച്ചു. ദൈവം ലേഹിയിലുള്ള പൊള്ളയായ ഒരു സ്ഥലം തുറന്നു അവനു വെള്ളം നൽകി. വെള്ളം കുടിച്ചു അവൻ ഊർജസ്വലനായി.
പിന്നീട് സാംസൺ ഗാസയിലേക്കു പോയി. അവിടെ അവൻ ഒരു സ്വൈരണിയുമായി വേഴ്ചയിലായി. വിവരമറിഞ്ഞ ഗാസാനിവാസികൾ ആ സ്വൈരണിയുടെ വീടും പ്രാന്തപ്രദേശങ്ങളും വളഞ്ഞു. സാംസൺ രഹസ്യമായി അവരിൽ നിന്ന് രക്ഷപെട്ടു ഹെബ്രോൻറെ മുൻപിലുള്ള മലമുകളിലേക്ക് പോയി. നാസിർവൃതം ലംഖിക്കാതിരുന്നതിനാൽ (മുടിമുറിച്ചു മാറ്റത്തിരുന്നതിനാൽ) അവന്റെ അമാനുഷിക ശക്തി അവനിൽ അവശേഷിച്ചു.
നാം നന്മ നിറഞ്ഞവരായിരുന്നാൽ ദൈവാത്മാവ് നമ്മിൽ വസിക്കും. അവിടുന്നു നമ്മെ ശക്തിപ്പെടുത്തും.