സംശയിക്കുന്ന ആത്മാക്കൾ ദൈവകരുണ യെക്കുറിച്ചുള്ള ഈ വിശേഷണങ്ങൾ വായിച്ച് ദൈവ കരുണയിൽ ശരണപ്പെടുക.
പിതാവിന്റെ മടിയിൽ നിന്ന് പുറപ്പെടുന്ന ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
ദൈവത്തിന് ഏറ്റവും വലിയ വിശേഷണമായ ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
മനസ്സിലാക്കാനാവാത്ത മഹാ രഹസ്യമായ ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യത്തിൽ നിന്ന് പുറപ്പെടുന്ന ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
മാനുഷികമോ അമാനുഷികമോ ആയ ബുദ്ധിക്ക് അളക്കാനാവാത്ത ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
എല്ലാ ജീവനും സന്തോഷവും പുറപ്പെടുന്ന ഉറവയായ ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
സ്വർഗ്ഗത്തേക്കാൾ മഹനീയമായ ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
അൽഭുതങ്ങളുടെ ഉറവയായ ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
പ്രപഞ്ചത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
മാംസം ധരിച്ച വചനത്തിലൂടെ ഭൂമിയിലേക്ക് ഇറങ്ങി വന്ന ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
ഈശോയുടെ തുറക്കപ്പെട്ട ഹൃദയത്തിൽനിന്ന് ഒഴുകി ഇറങ്ങിയ ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
ഈശോയുടെ ഹൃദയത്തിൽ ഞങ്ങൾക്കായി ഉൾക്കൊണ്ടിരിക്കുന്ന ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
വിശുദ്ധ കുർബാനയിൽ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
പരിശുദ്ധ സഭയുടെ സ്ഥാപനത്തിൽ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
മാമോദിസ യിൽ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
ഈശോയിലുള്ള ഞങ്ങളുടെ നീതീകരണമായ ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
ജീവിതം മുഴുവൻ ഞങ്ങളെ അനുഗമിക്കുന്ന ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
പ്രത്യേകമായി മരണസമയത്ത് ഞങ്ങളെ ആശ്ലേഷിക്കുന്ന ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
അമർത്യത നൽകി ഞങ്ങളെ ശക്തരാക്കുന്ന ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.. ഞങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഞങ്ങളെ അനുഗമിക്കുന്ന ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
നരകത്തിന്റെ തീയിൽനിന്നും ഞങ്ങളെ സംരക്ഷിക്കുന്ന ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
കഠിന പാപിയുടെ മാനസാന്തരത്തിൽ പ്രവർത്തിക്കുന്ന ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
മാലാഖമാർക്ക് അത്ഭുതവും വിശുദ്ധ അഗ്രാഹ്യവും ആയ ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
ദൈവത്തിന്റെ എല്ലാ രഹസ്യങ്ങളും വെച്ച് ഏറ്റവും ആഴമേറിയ ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
എല്ലാ ദുരിതങ്ങളിൽ നിന്നും ഞങ്ങളെ സമുദ്ധരിക്കുന്ന ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
നമ്മുടെ സന്തോഷ് ത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടമായ ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
ഇല്ലായ്മയിൽ നിന്ന് അസ്തിത്വത്തിലേക്ക് ഞങ്ങളെ വിളിച്ച ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
ദൈവത്തിന്റെ കരിവേലകളെല്ലാം അതിശയിക്കുന്ന ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
ദൈവത്തിന്റെ പ്രവർത്തിയുടെ മകുടമായ ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.. നാം എല്ലാവരും എപ്പോഴും മുഴുകിയിരിക്കുന്ന ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
വേദനിക്കുന്ന ഹൃദയങ്ങൾക്കുള്ള മധുരാശ്വാസമായ്ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
നിരാശ നിറഞ്ഞ ആത്മാക്കളുടെ ഏക പ്രതീക്ഷയായ ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
ഭയത്തിന്റെ മധ്യത്തിൽ ഹൃദയ ആശ്വാസമായ ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
വിശുദ്ധ ആത്മാക്കളുടെ ആനന്ദം ഹർഷ പാര വശ്യവുമായ ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.. എല്ലാ പ്രവൃത്തികൾക്കും പ്രചോദനമേകുന്ന പ്രതീക്ഷയായ ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
നിത്യനായ ദൈവമേ, അനന്ത കാരുണ്യത്തിന്റെ ഉറവിടമേ, സഹാനുഭൂതിയുടെ അക്ഷയപാത്രമേ, കനിവോടെ ഞങ്ങളുടെമേൽ നോക്കണമേ. അങ്ങയുടെ കാരുണ്യം ഞങ്ങളിൽ വർദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ ഘട്ടങ്ങളിൽ നിരാശരരും ദുഃഖിതരും ആകാതെ, കാരുണ്യവും സ്നേഹവും തന്നെയായ അങ്ങയുടെ തിരുമനസ്സി നു കൂടുതൽ ആത്മവിശ്വാസത്തോടെ ഞങ്ങളെ തന്നെ സമർപ്പിക്കുവാൻ ശക്തരാക്കണമേ.