ഇക്കാലഘട്ടത്തിൽ ഓരോ വിശ്വാസിയും ഹൃദയഭാരത്തോടെ പ്രാര്ഥിക്കേണ്ടത്, പരിശുദ്ധാത്മാവിന്റെ ശക്തി വെളിപ്പെടാനും നിറയാനും വേണ്ടിയാണ്. നമ്മുടെ ഈ ഭാരതത്തിന്റെ മണ്ണിൽ ദൈവശക്തിയുടെ പുതിയ അഭിഷേകത്തിന്റെ അതിശക്തമായ ശുശ്രൂക്ഷ തുറക്കപ്പെടേണ്ടതിന്റെ കാലഘട്ടത്തിലേക്ക് ദൈവാത്മാവ് നമ്മെ നയിക്കുകയാണ്. സകീർത്തനം 92 10 ഇത് നാം വായിക്കുന്നു, എന്റെ കൊമ്പ് കാട്ടുപോത്തിന്റെ കൊമ്പുപോലെ അവിടുന്ന് ഉയർത്തി. എന്റെമേൽ പുതിയ തൈലം ഒഴിച്ച്. എന്റെ ശത്രുവിന്റെ പതനം എന്റെ കണ്ണുകൾ കണ്ടു, നാം തിരിച്ചറിയുക. അസാധാരണമായ കരുത്തുള്ള ജീവിയാണ് കാട്ടുപോത്തു. ഇതുപോലെ ദൈവശക്തി മനുഷ്യന് വിവരിക്കാനോ വര്ണിക്കാനോ സാധ്യമല്ല. ആ ദൈവികശക്തിയിൽ നിറഞ്ഞാണ് പൂർവപ്രവാചകന്മാരായ മോശയും സാംസണും ഏലിയായും എലീശയുമൊക്കെ അതിശക്തമായ ദൈവപ്രവർത്തികൾ സമൂഹമധ്യത്തിൽ ചെയ്തത്. ഈ കാലഘട്ടത്തിലും വേണ്ടത് അതിശക്തമായ ആത്മനിറവാണ്. അതിനായി നമ്മൾ വിലകൊടുക്കണം. വിലയുള്ളത് ലഭിക്കണമെങ്കിൽ വിലയുള്ളത് കൊടുക്കണം. ഉപവാസത്തിന്റെ, പ്രാർത്ഥനയുടെ, ത്യാഗത്തിന്റെ ദിവസങ്ങളാക്കി ഇനിയുള്ള ദിവസങ്ങളെ നമുക്ക് മാറ്റം. പുതിയ അഭിഷേകത്തിന്റെ തൈലം അവിടുന്ന് നമ്മുടെ മേൽ ഒഴിക്കും. ക്രിസ്തുവിന്റെ കല്ലറയെ പിളർത്തിയ അതെ ശക്തിയുടെ തുറവിക്കായി പ്രാർത്ഥിക്കാം.
സബ് ആറുതൊട്ടിയിൽ, ശാലോം