മരിയ തുടരുന്നു: ഈ വിശിഷ്ടമായ ദൈവിക പൂർണ്ണതകൾ, ഒരു പ്രതേക കാരുണ്യത്താൽ പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകൾ, എനിക്കു തെളിയിച്ചുതരാൻ തിരുമനസ്സായതാണ്. ദൈവം തൻറെ ജ്ഞാനത്താൽ സൃഷ്ടിയുടെ ആരംഭം മുതൽ ഇപ്പോൾ വരെ സംഭവിച്ചിട്ടുള്ളതെല്ലാം, ഇനി വരാനിരിക്കുന്നവയും മനസ്സിലാക്കുന്നു. നാം ഒന്നു കഴിഞ്ഞാണു മറ്റൊന്നു മനസ്സിലാക്കുന്നത് (ത്രമാനുഗതം) – അവിടുന്നോ സകലതും ഏകമായി, ഏകീകൃതമായി സാകല്യമായി അറിയുന്നു. ഈ ജ്ഞാനം സൃഷ്ടിക്കപ്പെടാത്ത ദൈവിക ജ്ഞാനത്തിലും ദൈവിക ശാസ്ത്രത്തിലും ഊന്നിനിൽക്കുന്നു. സർവ്വശക്തനിൽ സകലതും അവയുടെ അറിവുകളും ഉൾപ്പെടുകയും അടക്കപ്പെടുകയും ചെയ്തിരിക്കുന്നു. എല്ലാം ദൈവത്തിൽ ആദിയിൽ എപ്രകാരമായിരുന്നോ ഇപ്പോഴും എപ്പോഴും എന്നേക്കും
അപ്രകാരം തന്നെ. അതുകൊണ്ടു തന്നെ അവിടുന്നു സകലവും സംയുക്തമായി ആദ്യന്തവിഹീനതയിൽ ഗ്രഹിക്കുന്നു.
അതെ ദൈവത്തിൻറെ ജ്ഞാനം വളരെ സരളവും അഭേദ്യവും ഏകവുമാണ്. ഞാൻ ദർശിക്കുന്ന ഓരോ സംഭവത്തിനും അതിൻറെതായ ഒരു ക്രമമുണ്ട് … ഒന്നു മറ്റൊന്നിനെ ആശ്രയിച്ചിരിക്കുന്നു. ഒന്നു മറ്റൊന്നിനു വഴിയൊരുക്കുന്നു, ദൈവത്തിൻറെ അറിവിന് ഇങ്ങനെയുള്ള പരിമിതികളൊന്നുമില്ല. ഈ സത്യമാണു മരിയ ” സരളം, അഭേദ്യം, ഏകം ” എന്ന മൂന്നു വാക്കുകളിലൂടെ സുവ്യക്തമാക്കുന്നത്.
സൃഷ്ടി പ്രക്രിയയുടെ ക്രമത്തിൽ ഇനി വിവരിക്കുന്ന സംഭവങ്ങൾ ഉൾക്കൊള്ളുന്നുണ്ട് സർവ്വേശരൻ മഹത്വത്തിൻറെ രാജാവാണ്. അവിടുത്തെ അനന്തമായ ഗുണഗണങ്ങൾ വഴി സ്വയം വെളിപ്പെടുത്തുന്നതിനുള്ള അവാച്യമായ
ഉൽസൂ കത വെളിപ്പെടുന്നു. ദൈവത്തിൻറെ പ്രകടമായ പ്രകാശനമാണ് സൃഷ്ടപ്രപഞ്ചം. മഹാ പ്രതാപവാനായ അവിടുത്തെ മഹത്ത്വങ്ങളുടെ പൂർണ്ണതയിലും ദൈവത്വത്തിലും തന്നെത്തന്നെ വെളിപ്പെടുത്തുന്നതു ന്യായവും യുക്തവുമാണ്.