ദൈവസ്വഭാവത്തെക്കുറിച്ചു മരിയയ്ക്കു ലഭിച്ച വെളിപ്പെടുത്തലുകൾ തുടരുന്നു “അത്യുന്നതനായ സർവ്വേശ്വരൻറെ സൗന്ദര്യം കളങ്കമറ്റതാണ്. അവിടുത്തെ മഹനീയത അളവില്ലാത്തതും. അവിടുത്തെ നന്മ വിശേഷണങ്ങൾക്കതീതവും നിത്യത കാലാതീതവുമാണ്. യാതൊരു ദൗർബല്യങ്ങളുമില്ല അവിടുത്തെ ശക്തിക്ക്, ജീർണ്ണത ഏല്ക്കാത്ത ജീവൻറെ ഉടമയാണവിടുന്ന്. വഞ്ചന അറിയാത്ത സത്യമാണ് ദൈവം അവിടുന്നു സർവ്വവ്യാപിയാണ്.
സർവ്വതിലും ദൈവം നിറഞ്ഞിരിക്കുന്നു അവിടുത്തെ കരുണയ്ക്കോ വൈരൂദ്ധ്യങ്ങളോ അവിടുത്തെ ജ്ഞാനത്തിൽ പോരായ്മകളോ ഇല്ല. അവിടുന്നു ജ്ഞാനത്തിൻറെ അഗാധതയിൽ ദുർഗ്രാഹ്യനാണ്. കല്പനകളിൽ അവിടുന്നു ഭീതിങ്ക നകനാണ്. ന്യായനിർണയങ്ങളിൽ നീതിമാനും, നിരൂപണങ്ങളിൽ നിഗൂഢനുമാണവിടുന്ന്. അവിടുന്നു വാക്കുകളിൽ വിശ്വസ്തനും ഉദ്യമങ്ങളിൽ പരിശുദ്ധനുമാണ്, യാതൊരു വ്യാപ്തിയും അവിടുത്തേയ്ക്കു വിശാലമല്ല.(അവിടുന്ന് അപരിമേയനാണ് ) . ഒരു ഇടുക്കും കുടുക്കും അവിടുത്തേക്കു തടസ്സമല്ല. അവിടുത്തെ അഭീഷ്ടം ഒരിക്കലും വ്യതിചലിക്കുന്നില്ല. ക്ലേശങ്ങൾ അവിടുത്തേക്കു വേദനാജനകവുമല്ല. പൂർവ്വകാലം കടന്നു പോകുന്നില്ല. ഭാവി വരാനിരിക്കുന്നുമില്ല (എല്ലാം അവിടുത്തേക്കു നിത്യ വർത്തമാനകാലമാണ് )
ഓ, നിത്യമായ അപരിമേയത്വമേ, എത്ര അതിരില്ലാത്ത വിശാലതയാണു ഞാൻ അവിടുന്നിൽ ദർശിച്ചത് ! എത്ര വിപുലമാണ് അവിടുത്തെ അസ്തിത്വം (സർവ്വവ്യാപി ) . എത്ര വീക്ഷിച്ചാലും ദൃശ്യങ്ങൾ അവസാനിക്കുന്നില്ല. വീക്ഷണം നിലയ്ക്കുന്നുമില്ല.മാറ്റങ്ങളില്ലാത്ത നിർവ്യാജമായ സകലത്തിന്റെയും ഉള്ളടക്കം അവിടുന്നാണ്. സകലചരാചരങ്ങളുടെയും അധീശനും അത്യന്തപരിപൂർണ്ണനുമായ പരാമപരിശുദ്ധനാണുവിടുന്നു, അചഞ്ചലമായ സത്യം, മഹത്വം, മഹത്വത്തിൻറെ കാരണം അധ്വാനമില്ലാത്ത പ്രവർത്തി അപരിമിതമായ
നന്മയുടെ ഉറവിടം, , ആഴത്തിലും, നീളത്തിലും, വീതിയിലും അപരിമേയനായ അവിടുന്നു മാത്രമാണ് സർവ്വശക്തനായ ദൈവം.