ദൈവത്തെ അന്വേഷിക്കാനും അവിടത്തെ കണ്ടെത്താനുമുള്ള ഒരാഗ്രഹം ദൈവം നമ്മുടെ ഹൃദയങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. വിശുദ്ധ ആഗസ്തീനോസ് പറയുന്നു: “അങ്ങ് അങ്ങേക്കുവേണ്ടി ഞങ്ങളെ സൃഷ്ടിച്ചു. അങ്ങിൽ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയം അസ്വസ്ഥമായിരിക്കും”. ദൈവത്തിനായുള്ള ഈ ആഗ്രഹത്തെ നാം വിളിക്കുന്നത് മതം എന്നാണ്.
മനുഷ്യൻ ദൈവത്തെ അന്വേഷിക്കുക സ്വാഭാവികമാണ്. സത്യത്തിനും സന്തോഷത്തിനുംവേണ്ടിയുള്ള നമ്മുടെ സർവഅന്വേഷണവും
ആത്യന്തികമായി നമ്മെ പൂർണമായി താങ്ങിനിറുത്തുന്ന, നമ്മെ പൂർണ്ണമായി തൃപ്തിപ്പെടുത്തുന്ന, തന്റെ സേവനത്തിൽ നമ്മെ പൂർണമായി ഏർപ്പെടുത്തുന്ന ഒരുവനെ അന്വേഷിക്കലാകണം. ഒരു മനുഷ്യൻ ദൈവത്തെ കണ്ടെത്തുന്നതുവരെ പൂർണ തനിമ യുള്ളവനാകുന്നില്ല. “സത്യം തേടുന്നവരെല്ലാം ദൈവത്തെ തേടുന്നു. അത് അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും” (വിശുദ്ധ ഏഡിത്ത് സ്റ്റൈൻ.
. മാനുഷികയുക്തിക്ക് ദൈവത്തെ തീർച്ചയോടെ അറിയാൻ കഴിയും.
ലോകത്തിന് അതിൽത്തന്നെ അതിന്റെ ഉൽപത്തിയും ലക്ഷ്യവും ഉണ്ടായിരിക്കാൻ സാധ്യമല്ല.അസ്തിത്വമുള്ള അത് എല്ലാറ്റിലും നാം കാണുന്നതിൽ കൂടുതൽ കാര്യങ്ങളുണ്ട്. ലോകത്തിലെ ക്രമവും സൗന്ദര്യവും വികസനവും അവയ്ക്കെല്ലാം അതീതമായി ദൈവത്തിലേക്കു വിരൽചൂണ്ടുന്നു. സത്യവും നന്മയും സുന്ദര വുമായതിനെ സ്വീകരിക്കാൻ എല്ലാ മനുഷ്യനും കഴിവുണ്ട്. അവൻ തന്റെ ഉള്ളിൽത്തന്നെ മനസ്സാക്ഷിയുടെ സ്വരം കേൾക്കുന്നു.
മതം
ദൈവികമായതിനോടുള്ള ബന്ധമെന്ന അർത്ഥത്തിൽ നമുക്ക് മതത്തെ പൊതുവായി മന സ്സിലാക്കാം. ഒരു മത വിശ്വാസി ദൈവികമായ ഒന്നിനെ, തന്നെയും ലോകത്തെയും സൃഷ്ടിച്ച ഒരു ശക്തിയെന്ന നിലയിൽ അംഗീകരിക്കുന്നു. അവൻ അതിനെ ആശ്രയിച്ചു നില്ക്കുന്നു; അതിലേക്ക് ക്രമവത്കരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ദൈവി കതയെ തന്റെ ജീവിതരീതി വഴി പ്രസാദിപ്പിക്കാനും ബഹുമാനിക്കാനും അയാൾ ആഗ്രഹിക്കുന്നു.
മനുഷ്യന്റെ ഏറ്റവും ശ്രേഷ്ഠമായ ശക്തി യുക്തിയാണ്. യുക്തിയുടെ ഏററവും ഉന്നതമായ ലക്ഷ്യം ദൈവത്തെ അംഗീകരിക്കുകയെന്നതാണ്.
മഹാനായ വിശുദ്ധ ആൽബർട്ട് (എ.ഡി. 1200 1280, ഡൊമിനിക്കൻ വൈദികൻ, ശാസ്ത്രജ്ഞൻ, പണ്ഡിതൻ, സഭയുടെ മല്പാൻ, സഭ യുടെ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞരിൽ ഒരാൾ.
ഇത് അവർ (മനു ഷ്യർ) ദൈവത്തെ അന്വേ ഷിക്കുന്നതിനും, ഒരു പക്ഷേ, അനുഭവത്തിലൂടെ അവിടത്തെ കണ്ടെത്തു ന്നതിനും വേണ്ടിയാണ്. എങ്കിലും അവിടന്ന് നമ്മിൽ ആരിലും നിന്ന് അകലെ യല്ല. എന്തെന്നാൽ “അവിടന്നിൽ നാം ജീവിക്കുന്നു, ചരിക്കുന്നു. നിലനില്ക്കുന്നു.(അപ്പ.17:27-28).