എല്ലാ കൃപകളും കരുണയിൽനിന്നു ഒഴിവുവരുന്ന. അവസാന മണിക്കൂർ നമ്മോടുള്ള അവിടുത്തെ കരുണകൊണ്ടു സമൃദ്ധമായിരുന്നു. ദൈവത്തിന്റെ നന്മയെ ആരും സംശയിക്കാതിരിക്കട്ടെ; ഒരു വ്യക്തിയുടെ പാപങ്ങൾ രാവുപോലെ ഇരുണ്ടതാണെങ്കിലും, ദൈവത്തിന്റെ കരുണ നമ്മുടെ ദുരിതങ്ങളെക്കാൾ ശക്തമാണ്. ഒരു കാര്യം മാത്രമേ ആവശ്യമുള്ളു; കരുണാസമ്പന്നനായ ദൈവത്തിന്റെ കൃപയുടെ ഒരു രശ്മി കടന്നുവരാണ് തക്കവിധം പിതാവിന്റെ ഹൃദയത്തിന്റെ വാതിൽ അല്പമെങ്കിലും തുറന്നാൽ, പിന്നെ ബാക്കി ദൈവം തന്നെ പ്രവർത്തിച്ചുകൊള്ളും. അവസാന മണിക്കൂറിൽപ്പോലും ദൈവ കരുണയുടെ മുമ്പിൽ ഹൃദയവാതിൽ അടയ്ക്കുന്ന പാപി എത്ര ദൗർഭാഗ്യവാനാണ്. ഇപ്രകാരമുള്ള ആത്മാക്കളാണ് ഒലിവുതോട്ടത്തിൽ ഈശോയെ മരണതുല്യമായ വേദനയിൽ താഴ്ത്തിയത്; അവിടുത്തെ ഏറ്റം കരുണയുള്ള ഹൃദയത്തിൽ നിന്നുതന്നെയാണ് ദൈവകരുണ ഒഴുകിയിറങ്ങുന്നത്. (ഡയറി: 1507 ).
ഈശോ എന്നോട് പറഞ്ഞു: ആത്മാക്കളിൽ പ്രവർത്തിക്കാൻ തീവ്രമായി ആഗ്രഹിക്കുന്ന എന്റെ കരുണയ്ക്ക്, അവരുടെ സ്വന്തം ഹൃദയങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കരുതെന്നു ആത്മാക്കളോടു പറയുക. ഹൃദയവാതിൽ തുറന്നുതരുന്ന എല്ലാവരിലും എന്റെ കരുണ പ്രവർത്തിക്കും. പാപിക്കും നീതിമാനും എന്റെ കരുണയുടെ ആവശ്യമുണ്ട്. മനസാന്തരവും അതുപോലെ നിലനില്പും എന്റെ കരുണയുടെ കൃപയാണ്. (ഡയറി: 1577 ). ഇതെഴുതുക: ഒരു കുഞ്ഞ് തന്റെ അമ്മയുടെ ഉദരത്തിൽ രൂപപ്പെട്ടിരിക്കുമ്പോൾ ആഴമായി, അസ്തിത്വമുള്ളതെല്ലാം എന്റെ കരുണയുടെ ഉള്ളറയിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. എന്റെ നന്മയിലുള്ള അവിശ്വാസം എത്ര വേദനാജനകമായ എന്നെ വ്രണപ്പെടുത്തുന്നു! അവിശ്വാസത്തിന്റെ പാപങ്ങൾ ഏറ്റവും കഠിനമായി എന്നെ മുറിപ്പെടുത്തുന്ന. (ഡയറി :1076 )