ദൈവം യേശുക്രിസ്തുവിൽ തന്റെ കരുണാപൂർണമായ സ്നേഹത്തിന്റെ തികഞ്ഞ അഗാധത നമുക്കു കാണിച്ചു തന്നു.
അദൃശ്യനായ ദൈവം യേശുക്രിസ്തുവിലൂടെ ദൃശ്യനാ യിത്തീരുന്നു. അവിടന്ന് നമ്മെപ്പോലുള്ള ഒരു മനുഷ്യനാ യിത്തീരുന്നു. ദൈവത്തിന്റെ സ്നേഹം എത്രമാത്രം കവിഞ്ഞൊഴുകുന്നുവെന്ന് ഇതു വ്യക്തമാക്കുന്നു.അവിടന്ന് നമ്മുടെ ഭാരമെല്ലാം (മത്താ.11.28) വഹിക്കുന്നു. ഓരോ വഴിയിലും അ വിടന്ന് നമ്മോടൊത്തു നടക്കുന്നുണ്ട്. നമ്മുടെ പരിത്യക്താവസ്ഥയിലും നമ്മുടെ സഹനങ്ങളിലും നമ്മുടെ മരണഭീതിയിലും അവിടന്നു സന്നിഹിതനാണ്. നാം അങ്ങേയറ്റത്തു ചെല്ലുമ്പോഴും അവിടന്നു സന്നിഹിതനാണ്. ജീവനിലേക്കുള്ള വാതിൽ നമുക്കായി തുറക്കുന്നതിനുവേണ്ടിത്തന്നെ.
വെളിപാട്
വെളിപാട് എന്ന തിന്റെ അർത്ഥമിതാണ് : ദൈവം സ്വന്തം ഇഷ്ട പ്രകാരം തന്നെത്തന്നെ തുറക്കുകയും തന്നെത്തന്നെ കാണിക്കുകയും ലോകത്തോടു സംസാരിക്കുകയും ചെയ്തു.
“നമുക്കു ദൈവത്തെക്കുറിച്ച് സംസാരിക്കാൻ കഴിയുക യില്ല. എന്നാൽ ദൈവത്തെ പ്പറ്റി നിശ്ശബ്ദത പാലിക്കു ന്നവന് ഹാ കഷ്ടം!”
വിശുദ്ധ ആഗസ്തീനോസ് സഭാമല്പാനും ആദിമസഭയിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാര നും ദൈവശാസ്ത്രജ്ഞനും)
“അയാളുടെ (ദൈവ ശാസ്ത്രജ്ഞന്റെ) ദൗത്യം ഇതാണ്. നമ്മുടെ കാലത്തിന്റെയും മറ്റു കാലഘട്ടങ്ങളുടെയും അമിതഭാഷണത്തിൽ, വാക്കുകളുടെ ബാഹുല്യ ത്തിൽ സാരാംശപരമായ വാക്കുകൾ കേൾപ്പിക്കുക. അതിന്റെ അർത്ഥം വാക്കുകളിലൂടെ ദിവ്യവചനത്തെ, ദൈവത്തി ൽനിന്നു വരുന്ന ദിവ്യ വചനത്തെ, ദൈവമായി രിക്കുന്ന ദിവ്യവചനത്തെ, സന്നിഹിതമാക്കുകയെ ന്നതാണ്.”
ബെനഡിക്ട് 16-ാമൻ മാർപാപാ.
“ദൈവത്തെപ്പറ്റി പറ ഞ്ഞതിനെല്ലാം മുൻവ്യവസ്ഥയായിദൈവം തന്നെ പറഞ്ഞ കാര്യങ്ങൾ ഉണ്ട് “
വിശുദ്ധ ഏഡിത്ത് സ്റ്റൈൻ യഹൂദ ക്രിസ്ത്യാനി, തത്ത്വചിന്തക കർമ്മലീത്താ സന്ന്യാസിനി, കോൺസെൻട്രേഷൻ ക്യാംപിന്റെ ഇരയായവൾ).