ദൈവം വെറുക്കുന്ന തിന്മ

Fr Joseph Vattakalam
1 Min Read

അഹങ്കരിക്കുന്നവരോടു കർത്താവിന് വെറുപ്പാണ്; അവർക്കു ശിക്ഷ കിട്ടാതിരിക്കുകയില്ല, തീർച്ച(സുഭാ.16:5)

അഹങ്കാരം തുടങ്ങുമ്പോൾ കർത്താവിൽ നിന്ന് അകലുന്നു; ഹൃദയം അവന്റെ സൃഷ്ടാവിനെ പരിത്യജിക്കുന്നു. അഹങ്കാരത്തോടൊപ്പം പാപവും മുളയെടുക്കുന്നു; അതിനോട് ഒട്ടിനിൽക്കുന്നവൻ മ്ലേച്ഛത വമിപ്പിക്കും. അതിനാൽ, കർത്താവ് അപൂരവമായ പീഡകൾ അയച്ച് അവനെ നിശ്ശേഷം നശിപ്പിക്കുന്നു.(പ്രഭാ. 10:12-13)

അഹങ്കാരം കർത്താവിനെയും മനുഷ്യരെയും വെറുപ്പിക്കുന്നു (പ്രഭാ.10:7).

താൻ കുഴിച്ച കുഴിയിൽ താൻതന്നെ വീഴും; താൻ വച്ച കെണിയിൽ താൻ തന്നെ കുടുങ്ങും. താൻ ചെയ്ത തിൻമ തന്റെമേൽ തന്നെ പതിക്കും അത് എവിടെ നിന്നു വന്നെന്ന് അവൻ അറിയുകയില്ല. അഹങ്കാരിയിൽ നിന്ന് പരിഹാസവും ദൂഷണവും പുറപ്പെടുന്നു; പ്രതികാരം സിംഹത്തെപ്പോലെ അവനുവേണ്ടി പതിയിരിക്കുന്നു. (പ്രഭാ.27:26-28)

നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടിൽ എന്തിനു നീ അഹങ്കരിക്കുന്നു? (1കൊറി.4:7)
ആത്മാവിനു പകരമായി എന്തുകൊടുക്കും?

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും? (മത്താ.16:26)

നീ സ്വീകരിച്ചതും കേട്ടതും എന്തെന്നനുസ്മരിച്ച് അതു കാത്തു സൂക്ഷിക്കുകയും അനുതപിക്കുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കിൽ ഞാൻ കള്ളനെപ്പോലെ വരും. ഏതു സമയത്താണു ഞാൻ നിന്നെ പിടികൂടുകയെന്നു നീ അറിയുകയില്ല. (വെളി.3:3)

Share This Article
error: Content is protected !!