ഇതുപോലെതന്നെയാണ്, തെരഞ്ഞെടുക്കപ്പെട്ടവരുടെ അനുദിന വ്യാപാരവും.
തെരഞ്ഞെടുക്കപ്പെട്ടവർ അടങ്ങിയൊതുങ്ങി മാതാവിനോടൊന്നിച്ചു വീട്ടിൽ കഴിഞ്ഞുകൂടുന്നു. മറ്റൊരു വാക്കിൽ പറഞ്ഞാൽ ഏകാന്തതയും ആന്തരികജീവിതവുമാണ്, തെരഞ്ഞെടുക്കപ്പെട്ടവർക്കിഷ്ടം.
തന്റെ മഹത്ത്വം മുഴുവനും ആന്തരികമായിരുന്ന പരിശുദ്ധ അമ്മ ഭൂമിയിലായിരുന്നപ്പോൾ, ഏകാന്തതയും പ്രാർത്ഥനയും ഏറ്റവുമധികം ഇഷ്ടപ്പെ ട്ടിരുന്നു. ഈ മാതൃകയെ പിഞ്ചെന്നുകൊണ്ട് അവളോടൊന്നിച്ചു പ്രാർത്ഥി ക്കുവാൻ അവർ വളരെ തത്പരരത്രേ.ചിലപ്പോഴൊക്കെ അവർ ലോക രംഗങ്ങളിൽ പ്രത്യക്ഷപ്പെടും എന്നതു സത്യം തന്നെ. പക്ഷേ, അത് ദൈവത്തിന്റെയും മാതാവിന്റെയും അഭീഷ്ടങ്ങൾ സാധിക്കുവാനും, ജീവി താന്തസ്സിന്റെ കടമകൾ നിർവ്വഹിക്കാനുമാണ്. ബാഹ്യപ്രവൃത്തികൾ എത്ര പ്രാധാന്യമുള്ളവയെന്നു തോന്നിയാലും, പരിശുദ്ധ കന്യകയോടൊന്നിച്ച്, ആന്തരിക ജീവിതത്തിലായിരിക്കും, അവർക്കു കൂടുതൽ ശ്രദ്ധ, കാരണം, അവയിലൂടെ പുണ്യപൂർണ്ണത നേടുകയാണ് അവർ ചെയ്യുന്നത്. അതിനോട് തുലനം ചെയ്യുമ്പോൾ മറ്റു പ്രവൃത്തികളെല്ലാം ബാലലീലകൾപോലെയത്രേ. ഇക്കാരണത്താലാണ് തങ്ങളുടെ സഹോ ദരീസഹോദരന്മാർ കൂടുതൽ ശക്തിയോടും, സാമർത്ഥ്യത്തോടും കൂടെ വിജയങ്ങൾ കൊയ്തുകയറ്റി ലോകത്തിന്റെ അംഗീകാരവും കൈയ ടിയും വാങ്ങുമ്പോൾ തെരഞ്ഞെടുക്കപ്പെട്ടവർ അമ്മയ്ക്ക് പരിപൂർണ്ണമായി കീഴ്വഴങ്ങി തങ്ങളുടെ മാതൃകയായ യേശുവിനോടുകൂടി ഏകാന്ത ജീവിതം കഴിക്കുന്നത്. ആ ജീവിതം വളരെക്കൂടുതൽ മഹത്ത്വവും നന്മയും സന്തോഷവും നല്കുന്നതാണെന്ന് പരിശുദ്ധാത്മാവിന്റെ പ്രകാശത്താൽ അവർ മനസ്സിലാക്കുന്നു. ഒട്ടേറെ ഏസാവുമാരും തിരസ്കൃതരും ഈ ലോകത്തിൽ ചെയ്യുന്ന പ്രകൃതിയുടെയും കൃപാവരത്തിന്റെയും നിരവധി വിസ്മയങ്ങൾ പ്രകടിപ്പിക്കുവാൻ തെരഞ്ഞെടുക്കപ്പെ ട്ടവർ തുനിയുന്നില്ല. മറിയത്തിന്റെ ഭവനത്തിലാണു ദൈവത്തിന് മഹത്ത്വവും ആത്മീയ സമ്പത്തും കണ്ടെത്തേണ്ടത് (സങ്കീ.112:3).
ഓ, ഈശോനാഥാ! അവിടുത്തെ കൂടാരങ്ങൾ എത്ര മാധുര്യ പൂർണ്ണം! കുരുവി അതിനു വസിക്കുവാൻ ഒരു വീടും ചെങ്ങാലി തന്റെ കുഞ്ഞുങ്ങൾക്ക് ഒരു കൂടും കണ്ടെത്തി. മറിയമാകുന്ന ഭവനത്തിൽ വസിക്കുന്ന മനുഷ്യൻ എത്ര സൗഭാഗ്യവാൻ ദൈവമേ, അങ്ങാണല്ലോ അവിടെ ആദ്യമായി വസിച്ചത്. തെരഞ്ഞെടുക്കപ്പെട്ടവന്റെ ഈ വാസ സ്ഥലത്ത്, അവിടെ ഒരിക്കൽ വസിച്ച അങ്ങിൽനിന്നുതന്നെ അവൻ സഹായം സ്വീകരിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയിൽനിന്നു പുണ്യപൂർണ്ണതയുടെ കൊടുമുടിയിലേക്കു കയറുവാൻ അവൻ തന്റെ ഹൃത്തടത്തിൽ എല്ലാ പുണ്യങ്ങളുടെയും സോപാനം സ്ഥാപിക്കുകയും ചെയ്യുന്നു. അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം” (സങ്കി, 84:1),
തെരഞ്ഞെടുക്കപ്പെട്ടവർ മറിയത്തെ തങ്ങളുടെ മാതാവും നാഥയുമായി ബഹുമാനിക്കുന്നു, ഹൃദയംഗമമായി സ്നേഹിക്കുന്നു. അവർ സ്നേഹിക്കുന്നുവെന്ന് പറയുക മാത്രമല്ല, വാസ്തവത്തിൽ സ്നേഹിക്കുകതന്നെ ചെയ്യും. ബാഹ്യമായി മാത്രമല്ല ഹൃദയത്തിന്റെ അഗാധത്തിൽ നിന്നാണ്. അവർ അവളെ ബഹുമാനിക്കുന്നത്. അവൾക്ക് അപ്രീതിജനകമായവയെല്ലാം യാക്കോബിനെപ്പോലെതന്നെ അവർ പരി ത്യജിക്കുന്നു; അവൾക്കു പ്രീതിജനകമെന്നു വിചാരിക്കുന്നതെന്തും അവർ തീക്ഷ്ണതയോടെ ചെയ്തുതീർക്കുന്നു. യാക്കോബ് റബേ ക്കായ്ക്ക് കൊടുത്തതുപോലെ രണ്ടാട്ടിൻ കുട്ടികളെയല്ല, പ്രത്യുത, യാക്കോബിന്റെ ആട്ടിൻകുട്ടികളാൽ സൂചിപ്പിക്കുന്ന ആത്മാവിനെയും ശരീരത്തെയുമാണ് സമർപ്പിക്കുക. അവയുടെ സർവ്വശക്തിവിശേഷ ങ്ങളോടും കൂടി അവർ മറിയത്തിന് അർപ്പിക്കും. അവരുടെ ഉദ്ദേശ്യങ്ങൾ ഇവയാണ്.
1.തന്റെതന്നെ വസ്തു എന്ന വിധത്തിൽ മറിയം അവയെ സ്വന്തമായി സ്വീകരിക്കുക.
2. മറിയം അവയെ കൊല്ലുന്നതിന്, എന്നുവച്ചാൽ പാപത്തോടും തന്നോടുതന്നെയും മരിക്കുവാൻ സഹായിക്കുന്നതിന് അവൾ അവരുടെ പാപങ്ങളാകുന്ന ചർമ്മവും, സ്വാർത്ഥസ്നേഹവും ഉരിഞ്ഞെടുക്കുന്നു. അങ്ങനെ, തന്നോടുതന്നെ മരിച്ചവരെ മാത്രം സ്വന്തം ശിഷ്യരും സ്നേഹിതരുമായി സ്വീകരിക്കുന്ന യേശുനാഥനെ പ്രീതിപ്പെടുത്തുവാൻ അവരെ പ്രാപ്തരാക്കുന്നു.
3. സ്വർഗ്ഗീയ പിതാവിന്റെ അഭിരുചിക്കും ഉപരിമഹത്ത്വത്തിനും അനുയോജ്യമാംവിധം അവരെ ഒരുക്കുക. അത് അവൾക്കാണ് മറ്റേതു സൃഷ്ടിയെയുംകാൾ കൂടുതൽ അറിയാവുന്നത്.
4.ആത്മശരീരങ്ങൾ അവളുടെ പരിപാലനയിലൂടേയും മദ്ധ്യസ്ഥതയിലൂടെയും എല്ലാ കറകളിൽനിന്നും ശുദ്ധീകൃതമായി,
പൂർണ്ണമായി മൃതിപ്പെട്ട്, തൊലി ഉരിയപ്പെട്ട്, സ്വർഗ്ഗീയ പിതാവിനു രുചി കരവും അവിടുത്തെ അനുഗ്രഹങ്ങൾ സമ്പാദിക്കുന്നതിന് അർഹവു മായ ഒരു ഭക്ഷണപദാർത്ഥമായി രൂപാന്തരപ്പെടുത്തുക. ഈശോയോടും മറിയത്തോടും തങ്ങൾക്കുള്ള ഫലദായകവും ധീരവുമായ സ്നേഹം തെളിയിക്കുവാൻ അവർ മറിയത്തിന്റെ കരങ്ങൾ വഴി തങ്ങളെത്തന്നെ ഈശോയ്ക്കു സമ്പൂർണ്ണമായി സമർപ്പിക്കുന്നതിനിഷ്ടപ്പെടുന്നു. ഇതു തന്നെയല്ലേ തെരഞ്ഞെടുക്കപ്പെട്ടവർ ചെയ്തുകൊണ്ടിരിക്കുന്നതും ഞാൻ അവരെ പഠിപ്പിക്കുന്നതും?.
തിരസ്കൃതർ ഉദ്ഘോഷിക്കും, തങ്ങൾ ഈശോയെ സ്നേഹിക്കുന്നുണ്ടെന്നും, മറിയത്തെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്നും. എന്നാൽ, വാസ്തവത്തിൽ അവന്റെ ഹൃദയംകൊണ്ടല്ല (സുഭാ. 3:9). തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലെ, തങ്ങളുടെ ശരീരത്തെ അതിന്റെ ഇന്ദ്രിയങ്ങളോടും ആത്മാവിനെ അതിന്റെ പ്രവണത കളോടുംകൂടി ഈശോയ്ക്കും മറിയത്തിനും സമർപ്പിക്കുവാൻ മാത്രം അവർ, അവരെ സ്നേഹിക്കുന്നില്ല.