ഈശോ നിർദേശിച്ചിട്ടാണ് ഫൗസ്റ്റീന ഡയറിക്കുറിപ്പുകൾ എഴുതിയത്. എഴുതുന്നതെല്ലാം ദൈവമഹത്വത്തിന് മാത്രമായിരിക്കാൻ എഴുതുന്ന പേന ആശീർവദിക്കാൻ അവൾ ഈശോയുടെ പ്രാർത്ഥിച്ച അവസരത്തിൽ അവൾ ഒരു സ്വരം കേട്ടു : ഞാൻ പേന കൈയിലെടുത്തപ്പോൾ പരിശുദ്ധാത്മാവിനോട് ഒരു ചെറിയ പ്രാർത്ഥന ചൊല്ലി കൊണ്ട് പറഞ്ഞു, ” അങ്ങു എന്നോട് എഴുതാൻ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും ദൈവം മഹത്വത്തിനു വേണ്ടിയുള്ളതായിരിക്കാൻ ഈ പേനയെ ആശീർവദിക്കണമേ”.
അപ്പോൾ ഞാൻ ഒരു സ്വരം കേട്ടു. അതെ ഞാൻ (ഇതിനെ) ആശീർവദിക്കുന്നു. എന്തെന്നാൽ ഈ എഴുത്ത് നിന്റെ സുപ്പീരിയഴ്സിനോടും കുമ്പസാരക്കാനോടുമുള്ള അനുസരണത്താൽ മുദ്രിതമാണ്, അക്കാരണം കൊണ്ട് തന്നെ, എനിക്ക് മഹത്വം ഉണ്ടാകുകയും, അനേകം ആത്മാക്കൾക്ക് അതിൽനിന്ന് പ്രയോജനം ലഭിക്കുകയും ചെയ്യുന്നു. എന്റെ മകളെ, എന്റെ നന്മയേയും കരുണയേയും കുറിച്ച് എഴുതാൻ നിന്റെ ഒഴിവുസമയം എല്ലാം മാറ്റി വയ്ക്കുക. ആത്മാക്കളോട് എനിക്കുള്ള വലിയ കരുണ, തുടർന്നും അവരെ മനസ്സിലാക്കി കൊടുക്കുകയും എന്റെ അത്യഗാധമായ കരുണയിൽ ആശ്രയിക്കാൻ അവരെ ഉദ്ബോധിപ്പിക്കുകയും ചെയ്യുക എന്നത് ജീവിതകാലം മുഴുവനുള്ള നിന്റെ ജോലിയും ചുമതലയുമാണ്.
ഈശോ പറഞ്ഞ വാക്കുകൾ ശ്രദ്ധാപൂർവ്വം ശ്രവിച്ച നമ്മുടെ വിശുദ്ധ അവിടുത്തോട് ഇങ്ങനെ പറഞ്ഞു :ഓ എന്റെ ഈശോയേ, മദർ സുപ്പീരിയറുമായുള്ള (ഐറിൻ) സംഭാഷണത്തിൽ, അവിടുത്തെ കരുണയെ കുറിച്ച് കൂടുതലായി എഴുതാൻ എന്നോട് ആവശ്യപ്പെട്ടതിനാൽ ഇതേക്കുറിച്ച് എനിക്കിനി യാതൊരു സംശയവുമില്ല ; അവിടുത്തെ വാക്കുകൾ ഞാൻ വിശ്വസിക്കുന്നു. ആ പ്രസ്താവന തന്നെ അവിടുത്തെ ആവശ്യപ്രകാരം ആകുന്നു. ഓ, എന്റെ ഈശോയേ, ഒരു ആത്മാവിൽനിന്ന് അങ്ങ് എന്തെങ്കിലും ആവശ്യപ്പെടുന്നുണ്ടെങ്കിൽ അവിടുത്തെ ആവശ്യം നിറവേറ്റാനുള്ള അനുവാദം അവർക്ക് നൽകാൻ അവിടുന്ന് സുപ്പീരിയഴ്സിനെയും പ്രചോദിപ്പിക്കുന്നു എന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ചില സമയങ്ങളിൽ അനുവാദം ഉടനെ തന്നെ കിട്ടി എന്ന് വരികയില്ല, പലപ്പോഴും നമ്മുടെ ക്ഷമ പരീക്ഷിക്കപ്പെടുന്നു….
ഫൗസ്റ്റീന 1570ൽ ഇങ്ങനെ പ്രാർത്ഥിക്കുന്നു.ഓ അളവറ്റ കരുണയുള്ള ദൈവമേ, അനന്തമായ നന്മയേ, ഓ ദൈവമേ, ഇന്നു മനുഷ്യകുലം മുഴുവൻ അതിന്റെ ദുരിതത്തിന്റെ അഗാധഗർത്തത്തിൽ നിന്ന് അവിടുത്തെ കരുണയ്ക്കായി -ഓ അവിടുത്തെ അനുകമ്പ യ്ക്കായി വിളിച്ചപേക്ഷിക്കുന്നു ; കരുണയുള്ള ദൈവമേ ഈ ഭൂമിയിലെ പുറംതള്ളപ്പെട്ട വരുടെ പ്രാർത്ഥന നിരസിക്കരുതേ! ഓ നാഥാ ഞങ്ങളുടെ ബുദ്ധിക്കതീതമായ നന്മയേ, ഞങ്ങളുടെ ദുരിതത്തെ നന്നായി അടുത്തറിയുന്നവനേ,ഞങ്ങളുടെ സ്വന്തം ശക്തിയാൽ അങ്ങി ലേയ്ക്ക് കരകയറാൻ ഞങ്ങൾക്ക് സാധ്യമല്ല എന്നത് അങ്ങ് അറിയുന്നുവല്ലോ. ഞങ്ങളുടെ ജീവിതം മുഴുവനും, മരണസമയത്തും,അങ്ങയുടെ തിരുമനസ്സ് വിശ്വസ്തതയോടെ നിറവേറ്റാനായി, അങ്ങയുടെ കരുണ ഞങ്ങളിൽ വർദ്ധിപ്പിച്ച്, അങ്ങയുടെ കൃപയാൽ, ഞങ്ങളെ മുൻകൂട്ടി ഒരുക്കണമെന്ന്, അങ്ങയോടു യാചിക്കുന്നു. ഞങ്ങളുടെ രക്ഷയുടെ ശത്രുക്കളുടെ ക്രൂരമ്പുകളിൽനിന്ന് അങ്ങയുടെ കരുണയുടെ സർവ്വശക്തി ഞങ്ങളെ സംരക്ഷിക്കട്ടെ ; അങ്ങേയ്ക്കു മാത്രമറിയാവുന്ന അവിടുത്തെ അന്ത്യ വരവിനായി – പ്രത്യാശയോടെ അങ്ങയുടെ മക്കളായ ഞങ്ങൾ കാത്തിരിക്കുന്നു. ഞങ്ങളുടെ എല്ലാ ദുരിതങ്ങൾക്കും ഉപരിയായി ഞങ്ങൾക്ക് വാഗ്ദാനം ചെയ്തതെല്ലാം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്തെന്നാൽ ഈശോയാണ് ഞങ്ങളുടെ പ്രതീക്ഷ : തുറന്ന ഒരു വാതിലിലൂടെ എന്നപോലെ, അവിടുത്തെ കരുണാകരൻ ഹൃദയത്തിലൂടെ നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നു.
മൂന്ന് മണിക്കുള്ള കരുണയുടെ ജപമാലയെ കുറിച്ച് ഈശോ ഫൗസ്റ്റീനയോട് നിർദ്ദേശിക്കുന്നു.
എന്റെ മകളേ ഓർക്കുക, ക്ലോക്കിൽ 3:00 അടിക്കുന്നത് കേൾക്കുമ്പോൾ ഒക്കെയും എന്റെ കരുണയെ ആരാധിച്ച പുകഴ്ത്തി കൊണ്ട് നീ അതിൽ പൂർണമായി നിമഗ്നയായി ലോകം മുഴുവനും വേണ്ടി പ്രത്യേകിച്ച് കഠിന പാപികൾക്കു വേണ്ടി കരുണയുടെ സർവ്വശക്തി യാചിക്കുക. ഈ നിമിഷമാണ് എല്ലാ ആത്മാക്കൾക്കും വേണ്ടി കരുണയുടെ കവാടം മലർക്കെ തുറക്കപ്പെട്ടത്. മണിക്കൂറിൽ നിനക്കും മറ്റുള്ളവർക്കുവേണ്ടി ചോദിക്കുന്നതെല്ലാം ലഭിക്കുന്നു. ലോകത്തിനു മുഴുവനും വേണ്ടിയുള്ള കൃപയുടെ മണിക്കൂർ ആണ് ഇത് – നീതിയുടെ മേൽ കരുണ വിജയം വരിച്ച സമയം.
എന്റെ മകളേ,നിന്റെ ചുമതലകൾ നിന്നെ അനുവദിക്കുമെങ്കിൽ, ഈ മണിക്കൂറിൽ കുരിശിന്റെ വഴി നടത്താൻ ശ്രമിക്കുക. കുരിശിന്റെ വഴിനടത്താൻ സാധ്യമല്ലെങ്കിൽ, ഒരു നിമിഷനേരത്തേക്ക് ചാപ്പലിൽ പ്രവേശിച്ച്, കരുണയാൽ നിറഞ്ഞിരിക്കുന്ന എന്റെ ഹൃദയം തന്നെയായ പരിശുദ്ധ കുർബാനയെ ആരാധിക്കുക. ചാപ്പലിൽ പോകാൻ നിനക്ക് സാധ്യമാകുന്നില്ല എങ്കിൽ, നീ എവിടെയാ ആയിരിക്കുന്നുവോ അവിടെത്തന്നെ കുറച്ചു നേരത്തേക്കെങ്കിലും പ്രാർത്ഥനയിൽ മുഴുകുക. എല്ലാ സൃഷ്ടികളിൽ നിന്ന് പ്രത്യേകിച്ച് എന്റെ കരുണയുടെ രഹസ്യം ഏറ്റവും ആഴത്തിൽ ഗ്രഹിക്കാനുള്ള വരം ലഭിച്ച നിന്നിൽ നിന്ന് എന്റെ കരുണ ആരാധന അർഹിക്കുന്നു.
സമ്പൂർണവും തീക്ഷ്ണവുമായ ഈശോയെ ക്കുള്ള തന്റെ സമർപ്പണത്തെ കുറിച്ച് ഫൗസ്റ്റീന ഉദീരണം ചെയ്യുന്നു.
1576ൽ ഈശോ ഫൗസ്റ്റീനയോടു തന്റെയും ആത്മാവിന്റെയും ഇടയിലുള്ള ഒരു അഗാധഗർത്തത്തിൽ കുറിച്ച് പരാമർശിക്കുന്നു.എന്റെ മകളേ, മനസ്സിലാക്കുക, എന്റെയും നിന്റെ യും ഇടയിൽ ഒരു അഗാധഗർത്തം ഉണ്ട്. ആ ഗർത്തം സ്രഷ്ടാവിൽ നിന്ന് സൃഷ്ടിയെ വേർതിരിക്കുന്നു. എന്നാൽ ഈ ഗർത്തം എന്റെ കരുണയാൽ നിറഞ്ഞിരിക്കുന്നു. ഞാൻ നിന്നെ എന്നോളം ഉയർത്തുന്നത്, എനിക്ക് നിന്നെ ആവശ്യം ഉണ്ടായിട്ടല്ല, എന്നോട് ഐക്യപ്പെടാനുള്ള കൃപ നിനക്ക് ലഭിക്കുന്നത് എന്റെ കരുണ ഒന്നുകൊണ്ടുമാത്രമാണ്.
ആത്മാക്കളിൽ പ്രവർത്തിക്കാൻ തീവ്രമായി ആഗ്രഹിക്കുന്ന തന്റെ കരുണയെ കുറിച്ച് 1577ൽ ഈശോ വിവരിക്കുന്നു. ആത്മാക്കളിൽ പ്രവർത്തിക്കാൻ തീവ്രമായി ആഗ്രഹിക്കുന്ന എന്റെ കരുണയ്ക്ക്, അവരുടെ സ്വന്തം ഹൃദയങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കരുതെന്ന് ആത്മാക്കളോട് പറയുക. ഹൃദയ വാതിൽ തുറന്നു തരുന്ന എല്ലാവരിലും എന്റെ കരുണ പ്രവർത്തിക്കും. പാപിക്കും നീതിമാനും എന്റെ കരുണയുടെ ആവശ്യമുണ്ട്. അതുപോലെ നിലനിൽപ്പും എന്റെ കരുണയുടെ കൃപയാണ്.
പുണ്യ പൂർണത പ്രാപിക്കാൻ അർഹിക്കുന്ന ആത്മാക്കളും ദൈവകരുണ യുമായുള്ള സവിശേഷ ബന്ധം 1578ൽ ഈശോ ഫൗസ്റ്റീന യ്ക്ക് വ്യക്തമാക്കി കൊടുക്കുന്നു. പൂർണ്ണത പ്രാപിക്കാൻ ആഗ്രഹിക്കുന്ന ആത്മാക്കൾ എന്റെ കരുണയെ പ്രത്യേകിച്ച് ആരാധികട്ടെ. 2 എന്നാൽ ഞാൻ അവർക്ക് പ്രധാനം ചെയ്യുന്ന കൃപയുടെ സമൃദ്ധി എന്റെ കരുണയിൽ നിന്ന് ഒഴുകി വരുന്നു. എന്റെ കരുണയിൽ ഉള്ള പരിധിയില്ലാത്ത ശരണ ത്താൽ ഈ ആത്മാക്കൾ മറ്റുള്ളവരിൽ നിന്ന് സ്വയം വ്യത്യസ്തരായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്രകാരമുള്ള ആത്മാക്കളുടെ വിശുദ്ധീകരണം ഞാൻ തന്നെ നിർവഹിക്കും. വിശുദ്ധി പ്രാപിക്കാൻ അവർക്ക് വേണ്ടതെല്ലാം ഞാൻ തന്നെ നൽകും. എന്റെ കരുണയുടെ കൃപകൾ ഒരേയൊരു പാത്രം ഉപയോഗിച്ച് മാത്രമേ കോരിയെടുക്കാൻ സാധിക്കുകയുള്ളൂ.ആ പാത്രമാണ്- ശരണം. ആത്മാവ് എത്രയധികം ശരണപ്പെടുന്നു വോ, അത്രയധികം അതിന് ലഭിക്കും. പരിധിയില്ലാതെ ശരണപ്പെടുന്ന ആത്മാക്കൾ എനിക്ക് ഒരു വലിയ ആശ്വാസമാണ്, എന്തെന്നാൽ എന്റെ കൃപയുടെ നിക്ഷേപം മുഴുവൻ ഞാൻ അവരിലേക്ക് ഒഴുകുന്നു. അവർ കൂടുതൽ ചോദിക്കുമ്പോൾ ഞാൻ ആഹ്ലാദിക്കുന്നു, അവർക്ക് അധികമധികം, കൊടുക്കണം എന്നതാണ് എന്റെ ആഗ്രഹം. നേരെമറിച്ച് ശുഷ്കമായ ഹൃദയത്തോടെ മക്കൾ കുറച്ചു ചോദിക്കുമ്പോൾ ഞാൻ ദുഃഖിക്കുന്നു.
ഈശോ തന്നെ ഫൗസ്റ്റീനയെ പഠിപ്പിച്ച വിശിഷ്ടമായ പ്രാർത്ഥന ചുവടെ ചേർക്കുന്നു.
” ഓ, ഈശോയുടെ തിരുഹൃദയത്തിൽ നിന്ന്, ഞങ്ങൾക്ക് വേണ്ടി, കാരുണ്യ സ്രോതസ്സായ ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ ഞാൻ അങ്ങനെ ശരണപ്പെടുന്നു!”.