സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഔദാര്യത്തിലേക്ക് തിരിച്ചു നടക്കാൻ ഈ വാക്കുകളിലൂടെ ഈശോ നമ്മെ ക്ഷണിക്കുകയാണ്. പിതാവിന്റെ ഈ ഔദാര്യത്തെ അനുകരിച്ച് സുവർണ്ണ നിയമത്തിനനുശ്രതം (golden rule) നിസ്വാർത്ഥവും സമ്പൂർണ്ണവുമായ ഔദാര്യം ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള ആഹ്വാനമാണ് നാഥൻ ഇവിടെ നടത്തുക. മറ്റുള്ളവർ നമുക്ക് ചെയ്തു തരണമെന്ന് നാം ആഗ്രഹിക്കുന്നവയെല്ലാം നാം അവർക്ക് ചെയ്യണം (മത്താ 7:12).11,12 വാക്യങ്ങൾ തമ്മിലുള്ള ബന്ധം ശരിക്കും മനസ്സിലാക്കുന്നതിലാണ് ഈ വചനഭാഗത്തിന്റെ വ്യാഖ്യാനം കൂടുതൽ വ്യക്തമാവുക. ” നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ്,തന്നോട് ചോദിക്കുന്നവർക്ക് എത്രയോ കൂടുതൽ നന്മകൾ നൽകും!” എന്ന പതിനൊന്നാം വാക്യത്തിന്റെ രണ്ടാം ഭാഗം (അവസാന ഭാഗം ) ദൈവത്തിന്റെ അതിരുകൾ ഇല്ലാത്ത ഔദാര്യത്തെ എടുത്തു കാണിക്കുന്നു. തുടർന്നുവരുന്ന പന്ത്രണ്ടാം വാക്യത്തിന്റെ പ്രാരംഭത്തിൽ
” അതിനാൽ “എന്നുകൂടെ ചേർത്ത് വായിക്കുക. അതായത്,ദൈവത്തിന്റെ ഔദാര്യം ഇത്രയേറെ ഉന്നതവും ഉദാത്തവുമായിരിക്കയാൽ, നിങ്ങളും അങ്ങേയറ്റം ഔദാര്യത്തോടെ പെരുമാറണം.” അതിനാൽ മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവയല്ലാം നിങ്ങൾ അവർക്ക് ചെയ്യണം”. ഇപ്രകാരമൊരു പരാവർത്തനം മത്തായി 7 :7-12 വാക്യങ്ങളുടെ വ്യാഖ്യാനം എളുപ്പമാക്കുന്നു.
പിതാവിന്റെ ഔദാര്യത്തിന്റെ സാരസ്യം ശരിയായും പൂർണ്ണമായും മനസ്സിലാവുകയുള്ളൂ. പ്രാർത്ഥനയ്ക്കുള്ള മറുപടിയിലാണ് മഹോന്നതന്റെ മഹാ ഔദാര്യം സമ്പൂർണ്ണതയിലും സാകല്യത്തിലും സ്പഷ്ടമാവുക.’ ചോദിക്കുക’, ‘അന്വേഷിക്കുക’, ‘മുട്ടുക’ -എല്ലാം പ്രാർത്ഥിക്കാനുള്ള ആഹ്വാനമാണ്. ദൈവം നമ്മുടെ പ്രാർത്ഥന കേട്ട് നമുക്ക് ഉത്തരം നൽകുമെന്ന് ഉറച്ച വിശ്വാസത്തോടെ വേണം നാം പ്രാർത്ഥിക്കാൻ. കർത്താവ് പ്രത്യുത്തരം നൽകും എന്നതിന്റെ ഉറപ്പാണ് ‘ ലഭിക്കും’ ‘കണ്ടെത്തും’, ‘തുറന്നു കിട്ടും’, എന്നീ പ്രയോഗങ്ങൾമത്താ 7:7). ഇവയെല്ലാം പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുമെന്ന ഉറപ്പു തരുന്നു. എല്ലാം ചെയ്തു തരുന്നത് സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവാണ്.
അവതരണ ശൈലി എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ. മാതാപിതാക്കളുടെ സ്നേഹത്തിന് പോലും പരിമിതികളുണ്ട്. എങ്കിലും മകന് അപ്പംചോദിച്ചാല്‍ കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളില്‍ ഉണ്ടോ?
അഥവാ, മീന്‍ ചോദിച്ചാല്‍ പാമ്പിനെ കൊടുക്കുമോ?
മക്കള്‍ക്കു നല്ല വസ്തുക്കള്‍ കൊടുക്കണമെന്നു ദുഷ്ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ്, തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മകള് നല്‍കും!
മത്തായി 7 : 9-11. നന്മകൾ വാരിച്ചൊരിയുന്ന സ്വർഗ്ഗസ്ഥനായ പിതാവിന്റെ നല്ല മക്കളായിരിക്കാനുള്ള ആഹ്വാനമാണ് ഈശോ ഇവിടെ നൽകുന്നത്. സുവർണ്ണ നിയമത്തിന്റെ യഥാർത്ഥ അർത്ഥമതാണ്. നല്ല ദൈവത്തിന്റെ കാരുണ്യമാണ് നന്മയുടെ ഉറവിടം. ആ പിതാവിന്റെ മക്കൾ ആകുന്നതാണ് യഥാർത്ഥ ക്രിസ്തു ശിഷ്യത്വം. തോബിത്തിന്റെ പുസ്തകത്തിൽ സുവർണ്ണ നിയമത്തിന്റെ അനുരണങ്ങളുണ്ട്. മകൻ തോബിയാസിനെ തോബിത്ത് ഉപദേശിക്കുന്നു:” നിനക്ക് അഹിതമായത് അപരനോട് ചെയ്യരുത്”( തോബിത്ത് 4: 15 )പുതിയ നിയമം ബഹുദൂരം മുന്നിലാണ്;ക്രിയാത്മകമാണ്.കരുണ കാണിക്കുക,ക്ഷമിക്കുക,ശത്രുക്കളെ സ്നേഹിക്കുക….!