താഴ്മതാനഭ്യുന്നതി ഈ ഭാരതീയ സുന്ദര സൂക്തം ഗ്രോക്കോ റോമൻ ജനതയ്ക്ക് അത്ര സ്വീകാര്യമായിരുന്നില്ല. ദൈവസമക്ഷം ആയിരിക്കുന്നതിന് അർഹത നൽകുന്ന പുണ്യമായിട്ടാണ് താഴ്മയെ പഴയനിയമം കരുതുന്നത്. പുതിയ നിയമത്തിൽ ആകട്ടെ അത് ഈശോയുടെ ദിവ്യ മാതൃക പിന്തുടരുന്നതിന്റെ തെളിവാണ്. അധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നോർക്കും ആ കരുണാ സാഗരത്തിന്റെ ഹൃദ്യമായ ആഹ്വാനം കേൾക്കാത്തവർ തുലാം കുറവായിരിക്കും.അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.
മത്തായി 11 : 28-30
ലോക ചരിത്രത്തിൽ ഈശോമിശിഹാ മാത്രമാണ് താനെന്ന വ്യക്തിയെ പിഞ്ചെല്ലാൻ ക്ഷണിക്കുന്നത്. നിരർത്ഥവും നിഷ്ഠൂരവുമായ നിയമങ്ങളുടെ ഭാരത്തിൽ നിന്നു സ്വതന്ത്രമാക്കാം എന്നാണ് സത്യദൈവവും സത്യമനുഷ്യനുമായി മിശിഹാ വാഗ്ദാനം ചെയ്യുന്നത്. ഈശോയുടെ മനോഭാവം സ്വന്തമാക്കുന്നവർക്ക് ആശ്വാസം ലഭിക്കും. വിനീതഹൃദയനും ശാന്തഹൃദയനും ആയ മിശിഹായെയാണ് അനുകരിക്കേണ്ടത്; അനുഗമിക്കേണ്ടത്. കണ്ടനുകരിക്കാൻ, കണ്ടനുഭവിക്കാൻ എന്നും യുഗാന്ത്യം വരെ കൂടെ ഉണ്ടായിരിക്കുന്ന ഈശോയെയാണ് മനുഷ്യൻ മാതൃകയാക്കേണ്ടത്.
ഈശോയുടെ ഈ മനോഭാവത്തെ വിനയം,അനുസരണം,പൗലോസ് സുന്ദരമായി ആവിഷ്കരിക്കുന്നുണ്ട്
ഫിലി.2:1-11ൽ.
“ആകയാല്‍ ക്രിസ്തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍
നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ള വരായി എന്റെ സന്തോഷം പൂര്‍ണമാക്കുവിന്‍.
മാത്സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്. മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം.
ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്പോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം.
യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ.
ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല;
തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്,
ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി.
ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു.
ഇത്, യേശുവിന്റെ നാമത്തിനു മു മ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും,
യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്.
ക്രിസ്തുശിഷ്യർ ” ഒരേ കാര്യങ്ങൾ ചിന്തിച്ചുകൊണ്ട്, ഒരേ സ്നേഹത്തിൽ വസിച്ച്, ഒരേ അഭിപ്രായമുള്ളവരായി രിക്കുവിൻ”.മാത്സര്യമോ വ്യർത്ഥാഭിമാനമോ മൂലം നിങ്ങൾ ഒന്നും ചെയ്യരുത്. മറിച്ച് ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതണം. മറ്റുള്ളവരുടെ താല്പര്യത്തിന് മുൻഗണന നൽകണം. ഈശോമിശിഹായ്ക്ക് ഉണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും (എല്ലാവരിലും) ഉണ്ടായിരിക്കട്ടെ.
ദൈവമായ അവിടുന്ന് ദൈവമായുള്ള (പിതാവുമായുള്ള) സമാനത വിനയത്തെയും, അനുസരണത്തെയുംപ്രതി തൽക്കാലത്തേയ്ക്കു മനുഷ്യ രക്ഷാർത്ഥം മറച്ചുവെക്കാൻ മടിച്ചില്ല. ” തന്നെത്തന്നെ ശൂന്യനാക്കി, ദാസവേഷം ധരിച്ചു മനുഷ്യനായി, മരണംവരെ,അതേ, കുരിശുമരണം വരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി കാൽവരി കയറി, ” മൂന്നാദിന “ത്തിലേക്ക് ഉയർപ്പിക്കപ്പെടാൻ.
യേശു നിര്‍ദേശിച്ചതുപോലെ പതിനൊന്നു ശിഷ്യന്മാരും ഗലീലിയിലെ മലയിലേക്കു പോയി.
അവനെക്കണ്ടപ്പോള്‍ അവര്‍ അവനെ ആരാധിച്ചു. എന്നാല്‍, ചിലര്‍ സംശയിച്ചു.
യേശു അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്കുവിന്. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
മത്തായി 28 : 16-20
യേശു അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്! മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്.
മത്തായി 16 : 17
അവന് അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന് രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന് ശിക്ഷിക്കപ്പെടും.
മര്‍ക്കോസ് 16 : 15-16