തങ്ങളിൽ വലിയവൻ ആര് എന്ന് തർക്കിക്കുകയാണ് , അവരുടെ ഹൃദയ വിചാരങ്ങൾ അറിഞ്ഞ ഈശോ ഒരു ശിശുവിനെ വിളിച്ചു തൻ്റെ അടുത്തു നിർത്തി, അനന്തരം അവിടുന്ന് അവരോട് പറയുന്നു:”എൻ്റെ നാമത്തിൽ ഈ ശിശുവിനെ സ്വീകരിക്കുന്ന ഏവനും എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളിൽ ഏറ്റവും ചെറിയവൻ (ഏറ്റവും വിനയാന്വിതൻ , ശാന്തൻ ) ആരോ അവനാണു നിങ്ങളിൽ ഏറ്റവും വലിയവൻ.(ലൂക്കാ.8:46 -48 )
തനിക്കു സ്വീകരിക്കേണ്ട തിരസ്ക്കരണത്തെ ക്കുറിച്ച് ഈശോ തൻ്റെ ശിഷ്യരോടു മുൻകൂട്ടി പറഞ്ഞു കഴിഞ്ഞതേയുള്ളൂ: അതാ അവർ തമ്മിൽ തർക്കമായി തങ്ങളിൽ വലിയവൻ ആര്? സ്ഥാനമാനങ്ങളിൽ ഉയർന്നു നില്ക്കുന്നവൻ തങ്ങളിലാരാണ് ? വിരോധാഭാസം!
അവരുടെ തർക്കത്തിന് .. ഒരു ശിശുവിനെ കേന്ദ്രമാക്കി ഈശോ മറുപടി നല്കുന്നു. മറുപടിയുടെ രത്നച്ചുരുക്കം ഇതാണ് . നിസ്സഹായനായ ശിശു തൻ്റെ പിതാവിലേയ്ക്ക് നോക്കുകയും ആ പിതാവിൽ ആശ്രയിക്കുകയും ചെയ്യുന്നു. ഇതുപോലെ ഏതു പ്രതിസന്ധിയിലും ക്രിസ്തുശിഷ്യൻ, തൻ്റെ ഗുരുവിനെപ്പോലെ പിതാവായ ദൈവത്തിലേക്കു നോക്കി അവിടുന്നിൽ ആശ്രയിക്കണം, പൂർണ്ണമായി ആശ്രയിക്കണം.
പ്രവർത്തിയും വാക്കും ചേർത്താണ് ഈശോ മറുപടി നൽകുക. അവിടുന്നു ശിശുവിനെ എടുത്തു തന്നോടു ചേർത്തു നിർത്തുന്നു. അതാണ് അവിടുത്തെ പ്രവർത്തി. ഈ പ്രവർത്തി അവിടുന്നു ലോകത്തിനു നൽകുന്ന സന്ദേശം, മറ്റുള്ളവരെ എപ്പോഴും തങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതണം എന്നതാണ്. നിങ്ങൾ ഒരേ കാര്യങ്ങൾ ചിന്തിച്ചു, ഒരേ സ്നേഹത്തിൽ വർത്തിച്ചു, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായിരിക്കുക ….
മാത്സര്യം മൂലമോ വ്യർത്ഥാഭിമാനം മൂലമോ നിങ്ങൾ ഒന്നും ചെയ്യരുത് . മറിച്ച് ഒരുത്തരും താഴ്മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതണം …..