കർത്താവിൽ പൂർണഹൃദയത്തോടെ വിശ്വാസമർപ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും. ജ്ഞാനിയെന്നു സ്വയം ഭവിക്കരുത്; കർത്താവിനെ ഭയപ്പെട്ട് തിൻമയിൽ നിന്ന് അകന്നുമാറുക (സുഭാ.3:57).
എന്നെ വിളിക്കുക, ഞാൻ മറുപടി നൽകും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങൾ ഞാൻ നിനക്കു വെളിപ്പെടുത്തും (ജറെ.33:3)
സ്വന്തം ബുദ്ധിയിൽ വിശ്വാസം അർപ്പിക്കുന്നവൻ ഭോഷനാണ്. ജ്ഞാനമാർഗ്ഗത്തിൽ ചരിക്കുന്നവൻ സുരക്ഷിതനായിരിക്കും (സുഭാ.28:26)
നിങ്ങളിൽ ജ്ഞാനം കുറവുള്ളവൻ ദൈവത്തോടു ചോദിക്കട്ടെ. അവന് അതു ലഭിക്കും. കുറ്റപ്പെടുത്താതെ എല്ലാവർക്കും ഉദാരമായി നൽകുന്നവനാണ് അവിടുന്ന് (യാക്കോ. 1:5)
ദൈവം സോളമന് അളവറ്റ ജ്ഞാനവും ഉൾക്കാഴ്ചയും കടൽത്തീരം പോലെ വിശാലമായ ഹൃദയവും പ്രദാനം ചെയ്തു (1 രാജാ. 4:29)