തുടർച്ച…
ശിക്ഷയല്ല സ്നേഹശിക്ഷണം
പൗരോഹിത്യ ജീവിതത്തിൽ 46 വര്ഷം പിന്നിട്ടിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞാനിന്നും പ്രാർത്ഥിക്കുന്നത് ദൈവമേ ഒരാളോടുപോലും സ്നേഹരഹിതമായി പെരുമാറാൻ ഇടയവരുതേ എന്നാണ്. അതായിരിക്കാം ഇന്നും ആരോടും എനിക്ക് വിരോധമില്ലാത്തതു. ദേവഗിരിയിൽ അധ്യാപകർക്ക് ക്ലാസ് എടുക്കുമ്പോൾ ഞാൻ പറയുമായിരുന്നു, കുട്ടികളെ എങ്ങനെ ശിക്ഷിക്കാം എന്നല്ല അവരെ എങ്ങനെ സ്നേഹിച്ചു തെറ്റുതിരുത്താം എന്നാണ്.
ഒരിക്കൽ കോഴിക്കോടുവച്ചു അധ്യാപകരുടെ കോൺഫറൻസ് നടക്കുന്ന നേരം. കോളേജുകളെ പ്രതിനിതീകരിച്ചു ധാരാളം അധ്യാപികമാരും പങ്കെടുക്കുന്നുണ്ടായിരുന്നു. അവർ കൊണ്ടുവന്ന ബാഗുകൾ ഒരു ഒഴിഞ്ഞ ക്ലാസ്സ്മുറിയിൽ വച്ചിട്ട് സമ്മേള്ളനത്തിൽ പങ്കെടുത്തു. ഒരു ഇന്റർവെൽ സമയത്തു ഒരു അദ്ധ്യാപിക എന്നോട് വന്നു പരാതിപ്പെട്ടു. അവരുടെ ബാഗില്നിന്നും കുറിച്ച് രൂപ കളവുപോയത്രെ. അതുവഴി കറങ്ങിനടക്കുന്ന ഒരു പയ്യനാകാം അത് മോഷ്ടിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ഞാൻ അന്വേഷിക്കാമെന്നും വാക്കുകൊടുത്തിട്ടു പുറത്തിറങ്ങി. ഉച്ച സമയമായപ്പോൾ ഞാൻ ആ പയ്യനെ കണ്ടുമുട്ടി. അവനെ ഞാൻ സ്നേഹപൂർവ്വം അടുത്തുവിളിച്ചു. അവനോടു നാട്ടുവിശേഷങ്ങളൊക്കെ ചോദിച്ചു മുൻപോട്ടു നീങ്ങി. കൊവേന്തയിലേക്കു കയറും മുൻപേ ഞാൻ അവനോടു ചോദിച്ചു “മോനെ, നീയെന്തിനാണ് ആ ടീച്ചറുടെ പണം എടുത്തത്?”
അതുകേട്ടപ്പോൾ അവൻ ദയനീയമായി എന്നെ നോക്കി, വിളറിയ സ്വരത്തിൽ അവൻ പറഞ്ഞു, “കൂട്ടുകാരുമായി ഞാനൊരു പന്തയം വച്ച്. അതിൽ പരാജയപെട്ടു. അപ്പോൾ അവർക്കു നൽകാനാണ് ടീച്ചറിന്റെ പണമെടുത്ത്.” അത് പറഞ്ഞപ്പോഴേയ്ക്കും അവൻ കരഞ്ഞുപോയിരുന്നു.
അവന്റെ സത്യസന്ധമായ വക്കിൽ എനിക്ക് സന്തോഷം തോന്നി. ഞാൻ അവനെ ആശ്വസിപ്പിച്ചു. ടീച്ചറിന്റെ പണം മടക്കി നല്കാൻ ഞാൻ അവനെ പ്രേരിപ്പിച്ചു. ചെറിയൊരു പാരിതോഷികം കൊടുത്ത് അവന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. പിന്നീട് അവൻ ഒരു മോഷണവും നടത്തിയിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.
ശിക്ഷയല്ല അവരെ രക്ഷിക്കുകയാണ് വേണ്ടത്. അന്നുമിന്നും ഈ പോളിസി ആണ് ഞാൻ പിന്തുടരുന്നത്. ഒരു വിദ്യാർത്ഥി തെറ്റ് ചെയ്താൽ അധ്യാപകർ പരസ്യമായി ശിക്ഷിക്കും. അവർ ചിന്തിക്കുന്നത് ഇത് മറ്റു കുട്ടികളെല്ലാം മാതൃകയാക്കി നല്ല ജീവിതത്തിലേക്ക് വരും എന്നാണ്. എന്നാൽ ശിക്ഷിക്കപ്പെട്ടവൻ മുറിവേറ്റപ്പെട്ടവനാണ്. അവൻ തന്റെ തെറ്റുകൾ പിന്നീട് വർധിപ്പിക്കുകയാണ് ചെയുന്നത്. അതുകൊണ്ടാണ് കുട്ടികളെ എങ്ങെനെ രക്ഷിച്ചെടുക്കാം എന്ന് നാം ചിന്തിക്കണമെന്ന് അധ്യാപകരോട് ഞാൻ പറഞ്ഞിരുന്നത്.
ക്രിസ്തുവിനോടുള്ള നിഷ്ക്കളങ്കമായ സ്നേഹം നമ്മുടെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിൽ നാമറിയാതെത്തന്നെ ആ ദിവ്യസ്നേഹം നമ്മുടെ സഹപ്രവർത്തകരിലേക്കും വിദ്യാർഥികളിലേക്കും പകരപെടും എന്നുതന്നെയാണ് എന്റെ അനുഭവം. മറ്റുള്ളവർക്ക് അത് ശ്രദ്ധിക്കാതിരിക്കുവാൻ സാധിക്കുകയില്ല. യേശുക്രിസ്തുവിന്റെ പരിമളമായിത്തീരുവാൻ സ്ഥാപനങ്ങളിൽ ശുശ്രൂക്ഷ ചെയുന്ന എല്ലാവര്ക്കും കൃപ ലഭിക്കട്ടെയെന്നു ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയുന്നു.