പരിശുദ്ധാതമാവു നിങ്ങളുടെ മേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കുമെന്നു അപ്പോസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു (1:8). ജെറുസലേമിലെയും യുദയയിലെയും സമരിയയിലെയും ഭൂമിയുടെ അതിർത്തികൾ വരെ നിങ്ങളെനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും. പന്തക്കുസ്ത എന്നാണുണ്ടായത്? കൃത്യമായി പറഞ്ഞാൽ യേശു കുരിശിൽ മരിച്ച സമയത്തായിരുന്നു അത്. പടയാളികളിലൊരാൾ അവിടുത്തെ മാറിടത്തിലേക്കു കുന്തം കൊണ്ട് കുത്തുമ്പോൾ അവിടെനിന്നു ചോരയും വെള്ളവും ഒഴുകി ലോകത്തിലേക്ക് വീണു.അതാണ് പടയാളിയുടെ കണ്ണിലേക്കും ഇറ്റുവീണതു. ആ സമയത്തു പ്രകൃതിയോടൊപ്പം മനുഷ്യരിലും ഒരുപാടു മാറ്റങ്ങൾ കാണാം. ശതാധിപൻ വിളിച്ചുപറയുകയാണ്, അവൻ സത്യമായും ദൈവപുത്രനാണെന്നു. പടയാളികൾ വിളിച്ചുപറയുകയാണ് അവൻ സത്യമായും ദൈവപുത്രനാണെന്നു. അതെ ആ സമയത്താണ് പരിശുദ്ധാത്മാവ് ഈ പ്രപഞ്ചം മുഴുവൻ വർഷിക്കപ്പെടുന്നത്. യോഹന്നാൻ 3:34 ൽ നാം വായിക്കുന്നു, ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്. കുരിശിൽവച്ചു തന്റെ ആത്മാവിനെ ലോകം മുഴുവനിലേക്കും ഈശോ അളവില്ലാതെ വർഷിച്ചു. നമ്മളെ മൂടിയിരിക്കുന്ന ബന്ധനങ്ങൾ അഴിക്കുന്നതിനു, അശുദ്ധി വിട്ടുപോകുന്നതിനു, പൈശാചിക ശക്തി വിട്ടുപോകുന്നതിനു… അതിനാൽ പരിശുദ്ധാത്മ ശക്തി നിറയാൻ ഈ പന്തക്കുസ്ത നാളിൽ നാം പ്രാർത്ഥിക്കണം. ഈ കാലഘട്ടത്തിൽ ശക്തിയോടെ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനായി… ആത്മാവ് നൽകുന്ന കൃപാകൾക്കനുസരണം ജീവിതം ക്രമീകരിക്കപ്പെടുന്നതിനായി…
ഫാ. ഡൊമിനിക് വാളംനാൽ