സഭയുടെ അടിസ്ഥാന ദൗത്യം സുവിശേഷപ്രഘോഷണമാണ് ;പ്രഘോഷണത്തിന്റെ പ്രധാന പ്രമേയം മിശിഹായുടെ ഉത്ഥാനവും.ഇന്നും എന്നും അത് അങ്ങനെ തന്നെയായിരിക്കും. ശിഷ്യപ്രധാനന്റെ പ്രമേയ പ്രസംഗത്തിൽ തന്നെ അദ്ദേഹം തറപ്പിച്ചു പറയുന്നു.:
‘ ദൈവം അവനെ മൃത്യു പാശത്തിൽ നിന്ന് വിമുക്തനാക്കി ഉയർപ്പിച്ചു (നട.2:24).
നട.2:24, 32,33 36 തുടങ്ങിയ വാക്യങ്ങളിലുമൊക്കെ മിശിഹായുടെ ഉത്ഥാനം പരാമർശിക്കപ്പെടുന്നുണ്ട്. ആദിമ സഭ മിശിഹായുടെ ഉത്ഥാനത്തിലുള്ള വിശ്വാസം രണ്ടു തരത്തിലാണ് പ്രകടമാക്കിയിരുന്നത്.
മിശിഹായുടെ ഉത്ഥാനത്തിനുള്ള സഭയുടെ വിശ്വാസം പ്രകടമാക്കുന്ന ചെറിയ വിശ്വാസ പ്രഖ്യാപനം അവതരിപ്പിക്കുകയാണ് ഒരു രീതി. പൗലോസ് കൊറീന്ത്യർക്കെഴുതി ഒന്നാം ലേഖനത്തിലെ വ്യക്തമായ ഒരു ഉദാഹരണമാണ്.
“എനിക്കു ലഭിച്ചതു സര്‍വപ്രധാനമായി കരുതി ഞാന്‍ നിങ്ങള്‍ക്ക് ഏല്പിച്ചുതന്നു. വിശുദ്ധ ലിഖിതങ്ങളില്‍ പറഞ്ഞിട്ടുളളതുപോലെ,
ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു.
അവന് കേപ്പായ്ക്കും പിന്നീടു പന്ത്രണ്ടുപേര്‍ക്കും പ്രത്യക്ഷനായി.
1 കോറിന്തോസ് 15 : 3-5.
ഈശോയുടെ പെസഹാ രഹസ്യങ്ങളുടെ ചുരുങ്ങിയ വിവരണമാണിത്. അവിടുത്തെ മരണവും സംസ്കാരവും ഉത്ഥാനവും പ്രത്യക്ഷീകരണവും എല്ലാം ഈ വാക്കുകളിൽ ശ്ലീഹാ അവതരിപ്പിച്ചിരിക്കുന്നു. ആദിമ സഭയുടെ വിശ്വാസപ്രഘോഷണം ആയിരുന്നു ഇത്. ശൂന്യമായ കല്ലറയെ സംബന്ധിച്ച വിവരണങ്ങളും ഈശോയുടെ പ്രത്യക്ഷീകരണങ്ങളെ കുറിച്ചുള്ള വിവരണങ്ങളും ഇവ ഉൾക്കൊള്ളുന്നു.
നാം അവതരിപ്പിച്ച ശൂന്യമായ കല്ലറയെ കുറിച്ചുള്ള വിവരണത്തിന് പുറമേ മൂന്ന് പ്രത്യക്ഷീകരണങ്ങളും ശ്ലീഹാ രേഖപ്പെടുത്തിയിട്ടുണ്ട്. മരിച്ച മിശിഹാ തന്നെയാണ് ഉയർത്തെഴുന്നേറ്റത് എന്നും ശൂന്യമായ കല്ലറ സാക്ഷ്യപ്പെടുത്തുന്നു. മരിച്ചയാൾ രൂപാന്തരീകരിക്കപ്പെട്ട അവസ്ഥയിലാണ് ഉയർത്തെഴുന്നേറ്റിയിരിക്കുന്നതെന്നും എല്ലാം പ്രത്യക്ഷീകരണങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
പരിശുദ്ധ അമ്മ കഴിഞ്ഞാൽ പിന്നെ ഈശോയെ ഏറ്റവും നന്നായി അറിയുകയും അവിടുത്തെയും പരിപൂർണ്ണമായി സ്നേഹിക്കുകയും ചെയ്ത നാരിരത്നം മറിയം മഗ്ദലന തന്നെയാണ്. അവിടുത്തെ ഉയിർപ്പിന്റെ പ്രഥമ സാക്ഷിയും അവൾ തന്നെ. അവളുടെ സാക്ഷ്യം വിശദമായി അവതരിപ്പിക്കുന്നത് യോഹന്നാൻ ശ്ലീഹായാണ്. അദ്ദേഹം വിവരിക്കുന്നു.
“ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്ദലേനമറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള് കണ്ടു.
അവള് ഉടനെ ഓടി ശിമയോന് പത്രോസിന്റെയും യേശു സ്നേഹിച്ചിരുന്ന മറ്റേ ശിഷ്യന്റെയും അടുത്തെത്തി പറഞ്ഞു: കര്‍ത്താവിനെ അവര്‍ കല്ലറയില്‍നിന്നു മാറ്റിയിരിക്കുന്നു. എന്നാല്‍, അവനെ അവര്‍ എവിടെ വച്ചുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
പത്രോസ് ഉടനെ മറ്റേ ശിഷ്യനോടുകൂടെ കല്ലറയുടെ അടുത്തേക്കു പോയി. അവര്‍ ഇരുവരും ഒരുമിച്ച് ഓടി.
എന്നാല്‍, മറ്റേ ശിഷ്യന് പത്രോസിനെക്കാള്‍ കൂടുതല്‍ വേഗം ഓടി ആദ്യം കല്ലറയുടെ അടുത്തെത്തി.
കുനിഞ്ഞു നോക്കിയപ്പോള്‍ ക ച്ചകിടക്കുന്നത് അവന് കണ്ടു. എങ്കിലും അവന് അകത്തു പ്രവേശിച്ചില്ല.
അവന്റെ പിന്നാലെ വന്ന ശിമയോന് പത്രോസ് കല്ലറയില്‍ പ്രവേശിച്ചു.
ക ച്ചഅവിടെ കിടക്കുന്നതും തലയില്‍ കെട്ടിയിരുന്നതൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അവന് കണ്ടു.
അപ്പോള്‍ കല്ലറയുടെ സമീപത്ത് ആദ്യം എത്തിയ മറ്റേ ശിഷ്യനും അകത്തു പ്രവേശിച്ച് കണ്ടു വിശ്വസിച്ചു.
അവന് മരിച്ചവരില്‍നിന്ന് ഉയിര്ത്തെഴുന്നേല്ക്കേണ്ടിയിരിക്കുന്നു എന്നതിരുവെഴുത്ത് അവര്‍ അതുവരെ മനസ്സിലാക്കിയിരുന്നില്ല.
അനന്തരം ശിഷ്യന്മാര് മടങ്ങിപ്പോയി.
മറിയം കല്ലറയ്ക്കു വെളിയില്‍ കരഞ്ഞുകൊണ്ടു നിന്നു. അവള് കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കുനിഞ്ഞു കല്ലറയിലേക്കു നോക്കി.
വെള്ളവസ്ത്രം ധരി ച്ചരണ്ടു ദൂതന്മാര് യേശുവിന്റെ ശരീരം വച്ചിരുന്നിടത്ത്, ഒരുവന് തലയ്ക്കലും ഇതരന് കാല്ക്കലുമായി ഇരിക്കുന്നത് അവള് കണ്ടു.
അവര്‍ അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണു നീ കരയുന്നത്? അവള് പറഞ്ഞു: എന്റെ കര്‍ത്താവിനെ അവര്‍ എടുത്തുകൊണ്ടുപോയി; അവര്‍ അവനെ എവിടെയാണു വച്ചിരിക്കുന്നത് എന്ന് എനിക്കറിഞ്ഞുകൂടാ.
ഇതു പറഞ്ഞിട്ട് പുറകോട്ടു തിരിഞ്ഞപ്പോള്‍ യേശു നില്‍ക്കുന്നത് അവള് കണ്ടു. എന്നാല്‍, അത് യേശുവാണെന്ന് അവള്‍ക്കു മനസ്സിലായില്ല.
യേശു അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്? അതു തോട്ടക്കാരനാണെന്നു വിചാരിച്ച് അവള് പറഞ്ഞു: പ്രഭോ, അങ്ങ് അവനെ എടുത്തുകൊണ്ടു പോയെങ്കില്‍ എവിടെ വച്ചു എന്ന് എന്നോടു പറയുക. ഞാന്‍ അവനെ എടുത്തുകൊണ്ടുപൊയ്ക്കൊള്ളാം.
യേശു അവളെ വിളിച്ചു: മറിയം! അവള് തിരിഞ്ഞ് റബ്ബോനി എന്ന് ഹെബ്രായ ഭാഷയില്‍ വിളിച്ചു – ഗുരു എന്നര്‍ഥം.
യേശു പറഞ്ഞു: നീ എന്നെതടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരന്മാരുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക.
മഗ്ദലേനമറിയം ചെന്ന് ഞാന്‍ കര്‍ത്താവിനെ കണ്ടു എന്നും അവന് ഇക്കാര്യങ്ങള്‍ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരെ അറിയിച്ചു.
യോഹന്നാന് 20 : 1-18
ഉപസംഹാരമായി
20 :2പ്രത്യേകമോർക്കാം
‘അവള് ഉടനെ ഓടി ശിമയോന് പത്രോസിന്റെയും യേശു സ്നേഹിച്ചിരുന്ന മറ്റേ ശിഷ്യന്റെയും അടുത്തെത്തി പറഞ്ഞു: കര്‍ത്താവിനെ അവര്‍ കല്ലറയില്‍നിന്നു മാറ്റിയിരിക്കുന്നു. എന്നാല്‍, അവനെ അവര്‍ എവിടെ വച്ചുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
യോഹന്നാന് 20 : 2 .