കുരിശാരോഹണം

Fr Joseph Vattakalam
2 Min Read

പകൽ അതിന്റെ ഒമ്പതാം മണിക്കൂറിലേക്കു പ്രവേശിക്കുകയാണ്. എങ്കിലും അവിടെ ഇരുണ്ടുമൂടിക്കെട്ടി നിന്നിരുന്ന അന്തരീക്ഷവും ബഹളങ്ങളും രാത്രിയുടെ പ്രതീതി ജനിപ്പിച്ചു. ദിവ്യരക്ഷകൻ കുരിശിൽ കിടന്നു കൊണ്ട് നാലാമത്തെ വചനം അരുളിച്ചെയ്തു. അവൻ ഉച്ചത്തിലും വ്യക്തമായും അത് അരുളിചെയ്തതുകൊണ്ട് അവിടെ കൂടി നിന്നിരുന്നവരെല്ലാം അതു കേട്ടു. “എന്റെ ദൈവമേ എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു” (മത്താ 27:47). ആ വചനം തുടങ്ങുന്നത് ഏലി, ഏലി എന്നായിരുന്നു. സ്വന്തം ഭാഷയായ ഹീബ്രുവിൽ പറഞ്ഞെങ്കിലും അവിടെ കൂടി നിന്നിരുന്നവർക്ക് അത് മനസിലായില്ല. അതു കേട്ട് ചിലർ ധരിച്ചത് അവൻ ഏലിയായെ വിളിക്കുന്നുവെന്നായിരുന്നു. അവരിൽ പലരും അവനെ പരിഹസിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു. “നില്ക്കു. ഏലിയാ അവനെ രക്ഷിക്കുമോ എന്നു കാണ ട്ടെ” ഇതു കർത്താവിൽ പുതിയ ഒരു ദുഃഖമുണർത്തി തന്റെ കരുണയാൽ മനുഷ്യവർഗ്ഗത്തിനു മുഴുവനായി രക്ഷയുടെ ഫലങ്ങൾ വച്ചു നീട്ടുന്ന വേളയിൽ കഠിന ഹൃദയരായ പാപികൾ ആ സദ്ഫലങ്ങൾ തിരിച്ചറിയുന്നില്ല. നിത്യാനന്ദമായ തന്നെത്തന്നെ അവർക്ക് നല്കിയിട്ടും അവർ അതു തിരസ്കരിക്കുന്നല്ലോ. ഇതായിരുന്നു അ വന്റെ തീവദുഃഖത്തിന്റെ കാരണം. തന്റെ പിതാവിന്റെ കല്പനയാൽ ഇപ്രകാരമെല്ലാം സംഭവിക്കേണ്ടതായിരുന്നതിനാൽ അവൻ സ്നേഹവായ്പോടും അതീവ ദുഃഖത്തോടും കൂടെ ഇപ്രകാരം പറഞ്ഞു. “എന്റെ പിതാവേ, എന്റെ പിതാവേ എന്തുകൊണ്ടു നീയെന്നെ ഉപേക്ഷിച്ചു”?

അതായത് തന്റെ പീഡാസഹനത്തിലൂടെ രക്ഷിക്കപ്പെടേണ്ട ആത്മാക്കളെ സ്വന്തമാക്കാൻ എന്തുകൊ ണ്ടാണ് പിതാവ് അനുവദിക്കാതിരുന്നത്? ഈ ദുഃഖത്തിന്റെ ആഴങ്ങളിൽ നിന്നുകൊണ്ട് അവൻ ഇതു കൂടി കൂട്ടിച്ചേർത്തു. “എനിക്കു ദാഹിക്കുന്നു” കർത്താവിന്റെ പീഡാസഹനം സ്വാഭാവികമായി അവനിൽ ദാഹമു ണ്ടാക്കിയിരുന്നു. എന്നാൽ ഈ അവസരത്തിൽ ദാഹ മടക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നത് അനുചിതവും അപ്രസക്തവുമായിരുന്നു. അതിനാൽ മരണത്തിന്റെ വക്കിലെത്തിയ അവൻ അതേപ്പറ്റിയാണ് പറഞ്ഞതെ ന്നും കരുതാനാവില്ല, പകരം ഏറ്റം ഉദാത്തമായ ഒരു ദിവ്യരഹസ്യത്തിന്റെ പ്രഖ്യാപനമായിട്ടുവേണം അതിനെ കരുതാൻ. താൻ ആദത്തിന്റെ സന്തതികൾക്കായി നേടി യെടുത്തതും സൗജന്യമായി വാഗ്ദാനം ചെയ്തിരിക്കു ന്നതുമായ സ്വാതന്ത്ര്യത്തെ പലരും തിരസ്കരിക്കുന്നതും ദുരുപയോഗിക്കുന്നതുമായിരുന്നു അവന്റെ ദുഃഖം .തന്റെ സഹനത്തിന്റെ ഫലമായി എല്ലാ മക്കളും രക്ഷ സ്വന്തമാക്കാനും പിതാവിന്റെ സ്നേഹവും പുത്രന്റെ കൃപയും പരിശുദ്ധാത്മാവിന്റെ സഹവാസവും അവർ അവകാശമാക്കുന്നതിനും വേണ്ടിയാണ് അവിടുന്ന് ദാ ഹിച്ചത്. അവൻ അനുഭവിച്ച ദാഹം അതിന്റെ പരിപൂർണ്ണതയിൽ പരിശുദ്ധ അമ്മ ഏറ്റുവാങ്ങി. അവൾ സ്നേഹത്തോടും ഭക്തിയോടും കരുണയോടും കൂടി സകല പതിതരെയും അവരുടെ രക്ഷകനിൽനിന്നും ഭാഗികമാ യിട്ടെങ്കിലും താന്താങ്ങളുടെ ദാഹത്തിനു ശാന്തി നേടാൻ ക്ഷണിച്ചു. എന്നാൽ യഹൂദരുടെയും കൊലയാളി സംഘത്തിന്റെയും ഹൃദയം കൂടുതൽ കഠിനമാക്കുകയാണ് ചെയ്തത്. അവർ ഒരു കമ്പിൽ പഞ്ഞികെട്ടി ചൊറുക്ക യിലും വിനാഗിരിയിലും മുക്കി അവന്റെ ചുണ്ടോടടുപ്പി ച്ചുകൊണ്ട് അവരുടെ രോഷം പ്രകടമാക്കി. അപ്രകാരം ദാവീദിന്റെ പ്രവചനം പൂർത്തിയാക്കി.

Share This Article
error: Content is protected !!