“കൊല്ലരുത്” പുറ:20:13, ആവ.5:17) കൊല്ലുന്നവൻ ന്യായവിധിക്ക് അർഹനാകും എന്നു പൂർവ്വികരോടു പറയപ്പെട്ടിട്ടുള്ളതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ (മത്തായി.5:21)
ജീവൻറെ ഉറവിടം ദൈവമാണ്, ദൈവം മാത്രമാണ്. ഈ ജീവൻറെ മേൽ കൈവയ്ക്കാൻ ആകാശത്തിനു താഴെ , ഭൂമിക്കു മുകളിൽ ഒരു ശക്തിക്കും (ഒരു ഗവൺമെന്റിനോ ഒരു സംവിധാനത്തിൻറെ സ്വന്തം മാതാപിതാക്കൾക്കു പോലുമോ അവകാശമില്ല.) ഒരു കുഞ്ഞ് അതിൻറെ അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാകുന്നതിനു മുമ്പുതന്നെ അതു ദൈവത്തിൻറെ (സൃഷ്ടാവിൻറെ) മനസ്സിൽ ( In the intellect of God) ഉണ്ട്. ആ ജീവൻ സ്ത്രീയുടെ ഗർഭപാത്രത്തിൽ രൂപപ്പെട്ട് ഉരുവാകുന്നതും ദൈവത്തിൻറെ പ്രവർത്തിതന്നെയാണ്. മാതാപിതാക്കൾ അവിടുത്തെ ഉപകരണങ്ങൾ മാത്രമാണ്. അതായത് ഓരോ ജീവനും ദൈവത്തിൻറെ സൃഷ്ടി കർമ്മത്തിൻറെ ഫലമാണ്. ജീവൻറെ ആരംഭം മുതൽ സൃഷ്ടവു സൃഷ്ടിപരമായ പ്രവർത്തനത്തിൽ വ്യാപൃതനാണ്.
മനുഷ്യജീവൻ പരിപാവനമാണ്, ദൈവികമാണ്. ജീവൻറെ ആരംഭം മുതൽ അവസാനം വരെ അതിൻറെ ഉടയവൻ ദൈവംമാത്രമാണെന്ന സത്യം അരക്കിട്ടുറപ്പിക്കപ്പെടേണ്ടതാണ്. നിരപരാധിയായ ഒരു മനുഷ്യജീവിയെ ഒരു വിധത്തിലും അതിൻറെ വളർച്ചയുടെ ഒരു ഘട്ടത്തിലും സാഹചര്യത്തിലും ഉപദ്രവിക്കാനോ നശിപ്പിക്കാനോ അവകാശം നല്കാൻ ഒരു ഒരു ഗവൺമെന്റിനും അവകാശമില്ല. “The right to live is man’s most fundamental right” പരമശ്രേഷ്ടമായ ഭാരതത്തിൻറെ ഭരണഘടനയ്ക്കു കടക വിരുദ്ധമാണ് ഗർഭഛിദ്രം, ദയാവധം എല്ലാം. കാരണം ആവർത്തിക്കട്ടെ, മനുഷ്യജീവൻ ദൈവത്തിനു മാത്രം അവകാശപ്പെട്ടതും മഹത്വവുമാണ്.
ദൈവദാനമായ മനുഷ്യജീവനെക്കുറിച്ചും മനുഷ്യൻറെ ഹിംസാത്കമായാ അക്രമങ്ങളെക്കുറിച്ചുമുള്ള ഓർമ്മപ്പെടുത്തലുകൾ, താക്കീത്, ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയിൽ നെയ്തു ചേർക്കപ്പെട്ടിരിക്കുന്നു. മനുഷ്യരക്തത്തിനു ഞാൻ ,, കണക്കു ചോദിക്കും …. കാരണം എൻ്റെ ഛായയിലാണ് ഓരോ മനുഷ്യനും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. (ഉല്പ.9:5 -6 )
ഇനി ഭാരതത്തിൽ ഗർഭഛിദ്രത്തിന് ഇരയായ ഓരോ ഗർഭസ്ഥ ശിശുവിൻറെയും ജീവനു ദൈവം കേന്ദ്ര ഭരണകൂടത്തോടും വിശിഷ്യാ കേന്ദ്ര മന്ത്രി സഭയോടും ദൈവം നിശ്ചയമായും കർക്കശമായിത്തന്നെ കണക്കു ചോദിക്കും. ഈ കൊടും ക്രൂരതക്കു സമ്മതം മൂളുന്ന ഓരോ സ്ത്രീയും ദൈവതിരുമുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരും. ഇത്തരം സ്ത്രീകളുടെ ഭർത്താക്കന്മാർക്ക് ഇരട്ടിശിക്ഷയായിരിക്കും ദൈവത്തിൽ നിന്നും ലഭിക്കുക.