വചനം തിരുവചനം
നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും പൂർണ്ണ മനസ്സോടുംകൂടെ സ്നേഹിക്കണം; നിന്റെ അയൽക്കാരനെ നിന്നെപ്പോലെയും (ലൂക്കാ 10:27)
ശ്രദ്ധിക്കുക
രണ്ടാമത്തെ പ്രമാണത്തിന് ഈശോ പൂർണ്ണിമ നൽകിയിരിക്കുന്നു. രണ്ടാമത്തെ കല്പന അപൂർണ്ണമാണ്. അപൂർണ്ണതകൾ പൂർണ്ണതകളാക്കാൻ വിണ്ണുവിട്ടു മണ്ണിൽവന്ന നമ്മുടെ കർത്താവായ ഈശോ മേല്പറഞ്ഞ കല്പനയ്ക്കു പൂർണ്ണത നല്കുന്നതിങ്ങനെയാണ്. ”ഞാൻ പുതിയൊരു കല്പന നിങ്ങൾക്കു നല്കുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. നിങ്ങൾക്കു പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും” (യോഹ. 13:34-35).