ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും; അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല. (ഏശ. 40:31)
മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ കർത്താവിൽ അഭയം തേടുന്നതു നല്ലത്. (സങ്കീ.118:8)
മനുഷ്യനിൽ ഇനി വിശ്വാസമർപ്പിക്കരുത്; അവൻ ഒരു ശ്വാസം മാത്രം, അവനെന്തു വിലയുണ്ട്? (ഏശ 2:22). ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും; അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല. (ഏശ.40:31)
നിങ്ങളുടെശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു. വിശ്വാസത്തിൽ ഉറച്ചു നിന്നുകൊണ്ട് അവനെ എതിർക്കുവിൻ. ദൈവത്തിൽ പരിപൂർണ്ണമായി ആശ്രയിക്കുവിൻ. (1 പത്രോ.5:8-9)
ദൈവത്തിനു വിധേയരാകുവിൻ; പിശാചിനെ ചെറുത്തു നിൽക്കുവിൻ, അപ്പോൾ അവൻ നിങ്ങളിൽ നിന്ന് ഓടിയകന്നുകൊള്ളും. (യാക്കോ.4:7)