” ഈ ചെറിയ ശബ്ദത്തെ പരീക്ഷിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്യരുത്. ഇത് സാത്താൻ നിന്നെ വഞ്ചിക്കുന്നതാണ്.” എൻ്റെ ഹിതത്തിനു കീഴടങ്ങാൻ സന്നദ്ധയായ അടിമയാകുക. അപ്പോൾ നിനക്ക് എല്ലാ സ്ഥാനങ്ങൾക്കും ഉപരിയായ ഈ സ്ഥാനത്ത് പ്രവേശിക്കാൻ കഴിയും. എൻറെ കുഞ്ഞേ, നിനക്ക് നന്ദി , ഈ പരിത്യാഗം നീ കൂടുതൽ പരിശീലിക്കുക. ഓ എൻ്റെ കുഞ്ഞേ നീ ഈ ചെറിയ ശബ്ദത്തെ പരീക്ഷിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്യരുത്. ഇത് സാത്താൻ നിന്നെ വഞ്ചിക്കുന്നതാണ്. പ്രാർത്ഥിക്കുക – എൻറെ ശബ്ദത്തെ സ്നേഹിക്കുക. അപ്പോൾ ഒരു ചെറിയ വിത്തുപോലെ അത് നിൻറെ ഹൃദയത്തിൽ വളരും. നീ പറയുന്നതിനെയും ചെയ്യുന്നതിനെയും ആഗ്രഹിക്കുന്നതിനെയുമെല്ലാം സ്വാധീനിക്കത്തക്കവിധത്തിൽ നിൻറെ ഹൃദയത്തിൽ അത് വളരും. അതിനെ വളരാൻ അനുവദിക്കുക. എഴുതുക, എഴുതുക, പ്രാർത്ഥിക്കുക.
“ഭയപ്പെടേണ്ടാ! ഞാൻ നിന്നെ സുരക്ഷിതമായി കാത്തുകൊണ്ട് നിൻറെ കൂടെയുണ്ടെന്ന് നിനക്കറിയാം. ഞാൻ നിൻറെ കൂടെ ! ഇത് വലിയ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടട്ടെ. എല്ലായിടത്തും സ്വർഗ്ഗത്തെപ്പറ്റിയുള്ള വലിയ അവബോധത്തിൽ ജീവിക്കാൻ നിന്നെ സഹായിക്കുന്നതിതാണ്. അതിൻറെ കാരണം ഞാൻ നിന്നോടുകൂടെയുണ്ടെന്നതുതന്നെയാണ്. എത്ര കാലടികൾ വച്ചാലാണ് എന്റെയടുത്തെത്താൻ നിനക്ക് സാധിക്കുകയെന്ന് നിനക്കറിയാമോ? ഞാൻ നിനക്കിത് എളുപ്പമുള്ളതാക്കി തരുന്നു.