എന്റെ ഓർമ്മയ്ക്കായി നിങ്ങൾ ഇതു ചെയ്യുവിൻ…

Fr Joseph Vattakalam
1 Min Read

ക്രിസ്തീയ പെസഹായുടെ അതിവിശിഷ്ടമായ സ്മാരകമായ ദിവ്യകാരുണ്യത്തിനന്റെ കേന്ദ്ര ഭാഗത്താണ് ഈശോയുടെ പീഡാനുഭവം, മരണം ഉയർപ്പ് സ്വർഗ്ഗാരോഹണം ഇവ ആവർത്തിക്കപ്പെടുക. ഈ ആഘോഷത്തിന്റെ കാതലാണ് ഈ ആവർത്തനം. ” എന്നേയ്ക്കുമായി ഒരിക്കൽ” ഹെബ്രാ 7:27 ;9 :11: 26 ;10: 12 ) അന്യമായ വിധത്തിൽ നടന്ന ഈശോയുടെ ബലിയുടെ രക്ഷാകരമായ സാന്നിധ്യം മനുഷ്യചരിത്രത്തിലെ സ്ഥലകാലങ്ങളിലേക്ക് വ്യാപിക്കുന്നു. അന്ത്യ അത്താഴത്തിന് വിവരണത്തിൽ വിശുദ്ധ ലൂക്കായും വിശുദ്ധ പൗലോസും രേഖപ്പെടുത്തുന്ന അന്ത്യ കല്പനയില് ആവിഷ്കൃതമാകുന്നത് ഉണ്ട്.

“എന്റെ ഓർമ്മയ്ക്കായി നിങ്ങൾ ഇതു ചെയ്യുവിൻ… ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്, നിങ്ങൾ ഇതു പാനം ചെയ്യുമ്പോൾ എല്ലാം എന്റെ ഓർമ്മയ്ക്കായി നിങ്ങൾ ഇതു ചെയ്യുവിൻ” (1കൊറി 11: 24 -25;ലൂക്കാ 22: 19 ). ” നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തിൽ നിന്ന് പാനം ചെയ്യുകയും ചെയ്യുമ്പോൾ എല്ലാം കർത്താവിന്റെ മരണം അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത് 1കൊറി 11: 26. ഇപ്രകാരം വിശുദ്ധ കുർബാന ഈശോയുടെ മരണത്തിന്റെ സ്മാരകമാണ് ; അതേ സമയം തന്നെ അത് അവിടുത്തെ ബലിയർപ്പണ ത്തിന്റെ സാന്നിധ്യവും അവിടുത്തെ മഹത്വപൂർണ്ണമായ ആഗമനത്തിന് മുന്നാസ്വാദനവും ആണ്.

ചരിത്രത്തിലുള്ള ഉത്ഥിതനായ കർത്താവിന്റെ നിരന്തരമായ രക്ഷാകര സാമിപ്യത്തിന്റെ കൂദാശയാണ് ദിവ്യകാരുണ്യം. അങ്ങനെ പൗലോസിനെ തിമോത്തി ക്കുള്ള ഉപദേശം നമുക്ക് മനസ്സിലാക്കാൻ കഴിയും ” എന്റെ സുവിശേഷത്തെ പ്രഘോഷിച്ചിട്ടുള്ളള്ളതുപോലെ ദാവീദിന്റെ വംശജനും മരിച്ചവരിൽ നിന്ന് ഉയർത്തുവാനും ആയ യേശുക്രിസ്തുവിനെ സ്മരിക്കുക “(2തിമോ 2:8).

ഈ സ്മരണ വിശുദ്ധ കുർബാനയിൽ പ്രത്യേകമാം വിധത്തിൽ സജീവവും പ്രവർത്തന നിരതവും ആണ്.

Share This Article
error: Content is protected !!