നാം ഈ ഭൂമിയിലായിരിക്കുന്നത് ദൈവത്തെ അറിയാനും സ്നേഹിക്കാനും അവിടത്തെ ഇഷ്ടമനുസരിച്ചു നന്മചെയ്യാനും ഒരു ദിവസം സ്വർഗത്തിൽ പോകാനുമാണ്.
മനുഷ്യനായിരിക്കുകയെന്നതിന്റെ അർത്ഥം ദൈവത്തിൽനിന്നു വരുകയും ദൈവത്തിലേക്കു പോവുകയും ചെയ്യുകയെന്നതാണ്. നമ്മുടെ ഉത്പത്തി നമ്മുടെ മാതാപിതാക്കളിൽനിന്ന് പിന്നി ലേക്കു പോകുന്നു. നാം ദൈവത്തിൽനിന്നു വരുന്നു. സ്വർഗ്ഗത്തി ലെയും ഭൂമിയിലെയും സർവസൗഭാഗ്യങ്ങളും ഒന്നിച്ചുള്ള ദൈവ ത്തിൽനിന്നു വരുന്നു. അവിടത്തെ ശാശ്വതവും അനന്തവുമായ സൗഭാഗ്യത്തിൽ നമ്മെ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതേസമയം നാം ഈ ലോകത്തിലാണു ജീവിക്കുന്നത്. ചിലപ്പോൾ നമ്മുടെ സ്രഷ്ടാവ് സമീപത്താണെന്നു തോന്നും, പലപ്പോഴും അങ്ങനെ യൊന്നും തോന്നുകയില്ല. നാം നമ്മുടെ “വീട്ടിലേക്കുള്ള” വഴി കണ്ടുപിടി ക്കുന്നതിന് ദൈവം തന്റെ പുത്രനെ നമ്മിലേക്ക് അയച്ചു. അവിടന്ന് നമ്മെ പാപത്തിൽനിന്നു സ്വതന്ത്രരാക്കുകയും എല്ലാതിന്മയിലും നിന്നു മോചിപ്പിക്കുകയും യഥാർത്ഥ ജീവിതത്തിലേക്ക് തെറ്റുവരാത്തവിധം നയിക്കുകയും ചെയ്യുന്നു. അവിടന്ന് വഴിയും സത്യവും ജീവനുമാകുന്നു” (യോഹ 14:6).
സ്വതന്ത്രവും നിസ്വാർത്ഥവുമായ സ്നേഹം മൂലം ദൈവം നമ്മെ സൃഷ്ടിച്ചു [1-3]
ഒരു മനുഷ്യൻ സ്നേഹിക്കുമ്പോൾ അവന്റെ ഹൃദയം കവിഞ്ഞൊഴുകുന്നു. തന്റെ സന്തോഷം മററുള്ളവരുമായി പങ്കുവയ്ക്കാൻ അവൻ ആഗ്രഹിക്കുന്നു. അവന് ഇത് തന്റെ സ്രഷ്ടാവിൽനിന്നു ലഭി ക്കുന്നു. ദൈവം ഒരു രഹസ്യമാണെങ്കിലും നമുക്ക് അവിടത്തെക്കുറിച്ച് മാനുഷികരീതിയിൽ ചിന്തിക്കാനും ഇപ്രകാരം പറയാനും കഴിയും. തന്റെ സ്നേഹത്തിന്റെ “ ആധിക്യ”ത്തിൽനിന്ന് അവിടന്നു നമ്മെ സൃഷ്ടിച്ചു. തന്റെ സ്നേഹത്തിന്റെ സൃഷ്ടികളായ നമ്മോട് തന്റെ അനന്തമായ സന്തോഷം പങ്കുവയ്ക്കാൻ അവി ടന്ന് ആഗ്രഹിച്ചു.
“എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നുമാണ് അവിടന്ന് (ദൈവം) ആഗ്രഹിക്കുന്നത്” 1 തിമോ 2:4.
“ദൈവത്തിന് നിന്നിൽ എത്ര മാത്രം താത്പ ര്യമുണ്ടെന്ന് ഒട്ടും സങ്കല്പി ക്കാൻ സാധ്യമല്ല. ഭൂമിയിൽ മറെറാരാളും ഇല്ലാതിരുന്നാ ലെന്നപോലെ അവിടന്ന് നിന്നിൽ താത്പര്യം കാണിക്കുന്നു.”
ജൂലിയൻ ഗ്രീൻ (1900-1998, ഫ്രഞ്ചു ഗ്രന്ഥകാരൻ)
“മനുഷ്യനെയും മാനു ഷികവസ്തുക്കളെയും സ്നേഹിക്കുന്നതിന് മനു ഷ്യനെയും മാനുഷിക വസ്തുക്കളെയും അറി യണം. ദൈവത്തെയും ദൈവികവസ്തുക്കളെയും അറിയുന്നതിന് ദൈവത്തെയും ദൈവികവസ്തുക്കളെയും സ്നേഹിക്കണം.”
ബ്ലെയ്സ് പാസ്കൽ (1588-1651), ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും തത്ത്വചിന്തകനും)
ദൈവം സ്നേഹമാകുന്നു.
1 യോഹ. 4:16b
സ്നേഹത്തിന്റെ അളവ് സ്നേഹത്തിന് അളവില്ലെന്നതാണ്.
വിശുദ്ധ ഫ്രാൻസിസ് സാലസ് (1567-1622), പ്രശസ്തനായ മെത്രാൻ, തേജോമയനായ ആധ്യാത്മിക മാർഗനിർദ്ദേശകൻ, സന്ന്യാസാശ്രമസ്ഥാപകൻ, സഭയുടെ മല്പാൻ.