എത്രയും ദയയുള്ള മാതാവേ
നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്!
നിന്‍റെ സഹായം തേടി
നിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍
ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി
കേട്ടിട്ടില്ല എന്ന് നീ ഓര്‍ക്കണമെ.
കന്യകളുടെ രാജ്ഞിയായ കന്യകേ
ദയയുള്ള മാതാവെ
ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു!
നിന്‍റെ തൃപ്പാദത്തിങ്കല്‍; ഞാന്‍ അണയുന്നു.
വിലപിച്ചു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍;
നിന്‍റെ ദയാധിക്യത്തെ കാത്തു കൊണ്ട്;
നിന്‍റെ സന്നിധിയില്‍; നില്‍ക്കുന്നു.
അവതരിച്ച വചനത്തിന്‍ മാതാവേ
എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ
ദയാപൂര്‍വ്വം കേട്ടരുളേണമെ, ആമ്മേന്‍.