പ്രഭാഷകൻ 2 :9 ജ്ഞാനി ഉപദേശിക്കുന്നു: ” കർത്താവിന്റെ ഭക്തരെ ഐശ്വര്യവും നിത്യാനന്ദവും അനുഗ്രഹം പ്രതീക്ഷിക്കുവീൻ. കർത്താവിന്റെ അനുഗ്രഹം അവിടുത്തെ കരുണ തന്നെയാണ്”.
2 :18 ഗുരു ഉപദേശിക്കുന്നു:
“നമുക്ക് മനുഷ്യ കരങ്ങളിലല്ല, കത്തൃ കരങ്ങളിൽ നമ്മെത്തന്നെ സമർപ്പിക്കാം; എന്തെന്നാൽ അവിടുത്തെ പ്രഭാവം പോലെതന്നെയാണ് അവിടുത്തെ കാരുണ്യവും “.
ഈ തിരുവാക്യത്തിൽ ദാവീദിന്റെ ജീവിതത്തിലെ ഒരു ഉൾക്കാഴ്ചയും ഒപ്പം മാനസാന്തര സന്ദേശവും അടങ്ങിയിരിക്കുന്നതായി പണ്ഡിതൻ കരുതുന്നു. തന്റെ രാജ്യത്തു യുദ്ധത്തിനു പറ്റിയ ആളുകളുടെ എണ്ണം അറിയുന്നതിനും അങ്ങനെ തന്റെ ശക്തി എന്തെന്ന് ഗ്രഹിക്കുന്നതിനും ദാവീദ് ഒരിക്കൽ ജനസംഖ്യ കണക്കെടുത്തു. അതായത് ദൈവത്തിൽ ആശ്രയിക്കുന്നതിനു പകരം സ്വശക്തിയിൽ അവൻ ആശ്രയിച്ചു. ദൈവം അവനോട് കോപിച്ചു, മൂന്ന് ശിക്ഷകൾ അവന്റെ മുൻപിൽ അവിടുന്ന് വച്ചു. ഇവയിൽ രാജാവിനെ ഇഷ്ടമുള്ള ഒന്ന് അനുഭവിച്ചാൽ മതിയായിരുന്നു.
1. രാജ്യത്ത് മൂന്നു വർഷം ക്ഷാമം.
2. ശത്രുവിന്റെ കണ്ണിൽപെടാതെ മൂന്ന് മാസം ഒളിവിൽ പാർക്കുക.
3. മൂന്ന് ദിവസത്തേക്ക് രാജ്യത്ത് പകർച്ചവ്യാധി(2സാമു 24:13).
ദൈവത്തിന്റെ മഹാ കരുണയിൽ വിശ്വാസമുണ്ടായിരുന്നു ദാവീദ് കരുണാമയനായ അവിടുത്തെ കരങ്ങളിൽ പതിക്കുന്നതിനേക്കാൾ ഭേദം എന്ന് പറഞ്ഞുകൊണ്ട് മൂന്ന് ദിവസത്തെ മഹാമാരി ശിക്ഷയായി തിരഞ്ഞെടുത്തു(24:14).
ദൈവത്തിന്റെ മഹത്വം അവിടെനിന്ന് വേർതിരിക്കാൻ കഴിയാത്തതുപോലെതന്നെ അവിടുത്തെ കാരുണ്യം അവിടെനിന്ന് വേർതിരിക്കാൻ കഴിയാത്തതും നിസ്സിമ വുമാണെന്ന് പ്രഭാഷകൻ പഠിപ്പിക്കുന്നു.
ദൈവഹിതമനുസരിച്ച് ജീവിച്ചു ദൈവകരങ്ങളിൽ സുരക്ഷിതമായി ഇരിക്കുന്നതാണ് മനുഷ്യഹിതമനുസരിച്ച് ജീവിച്ചു ദൈവ ശിക്ഷയിൽപ്പെടു ന്നതിനേക്കാൾ അഭികാമ്യം.
ദൈവം ദാവീദിനെ നൽകിയ ശിക്ഷ കാരുണ്യത്തിൽ പൊതിഞ്ഞതായിരുന്നു. അതുപോലെ ഇന്നും നിർബന്ധിതനാ കുമ്പോൾ അവിടുന്ന് ശിക്ഷിക്കുന്നത് കരുണയോടെ മാത്രമാണ്. രക്ഷിക്കാൻ വേണ്ടിയാണ് അവിടുന്ന് ശിക്ഷിക്കുന്നത്.