“കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.
ദുഷ്ടന് തന്റെ മാര്‍ഗവും അധര്‍മി തന്റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ! അവിടുത്തെ കരുണ ലഭിക്കേണ്ടതിന് അവന് കര്‍ത്താവിങ്കലേക്കു തിരിയട്ടെ; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കും.
കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല.
ആ കാശം ഭൂമിയെക്കാള്‍ ഉയര്ന്നുനില്ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ.
(ഏശയ്യാ 55:6-9)
ഏറ്റം നിര്‍ണായകവും അതിശക്തവുമായ ഒരു ആഹ്വനമാണിത്. ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത പരമകാഷ്ടയിൽ എത്തിയിരിക്കുന്നു. അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും മലിനമായിരിക്കുന്നു. ഇതു ദൈവത്തെ അത്യന്തം വേദനിപ്പിക്കുന്നുണ്ട്. അവര്‍ണനീയമായ മ്ലേശ്ചതയും ഇതര തിന്മകളും താണ്ഡവ നൃത്തം ചെയ്തുകൊണ്ടിരിക്കുന്നു. സാത്താൻ ആരാധനാ, കറുത്ത കുർബാന, ……………… അനീതി, അക്രമം, പൈശാചികത, പാപബോധമില്ലായ്മ്മ, ഗുരുത്വമില്ലായ്മ്മ, മനുഷ്യന് യാതൊരു വിലയും കൽപ്പിക്കാത്ത കാലം, മനുഷ്യ മനസാക്ഷി മരവിച്ചു മരിച്ചിരിക്കുന്ന അവസ്ഥ, ഭീകരത, മതപീഡനം പട്ടിക ഇനിയും നീണ്ടു നീണ്ടു പോകും. സാത്താൻ ക്രിസ്തുവിന്റെ ‘കുതികാലിനു പരിക്കേൽപ്പിക്കുന്ന’ പ്രക്രീയ വര്ണനാതീതമായിരിക്കുന്നു. ഇതിന്റെയെല്ലാം ബലിയാടാകുന്നത് സഭയും. സഭയെ തകർക്കുക എന്നത് സാത്താന്റെ ആത്യന്തിക ലക്ഷ്യമാണ്. ബോധപൂർവം കരുതിക്കൂട്ടി തിന്മ പ്രവർത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയുന്നവരെല്ലാം സാത്താന്റെ പിണിയാളുകളാണ്. പണ്ഡിതനോ, പാമാരനോ, പുരോഹിതനോ, സന്ന്യാസിയോ, സന്ന്യാസിനിയോ, മന്ത്രിയോ, എംഎൽഎയോ, നിരീശ്വരനോ, ഭീകരനോ, ഭീരുവോ ആരുതന്നെ ആയാലും അവൻ – അവൾ – അവർ ദൈവത്തിന്റെ, അവിടുന്ന് അനുശാസിക്കുന്ന സത്യാ ധര്‍മങ്ങളുടെയും വിശുദ്ധി വിനയം, നീതി, കരുണ, സ്നേഹം തുടങ്ങിയവയുടെയും ഇവയുടെ പ്രബോധകരും സഭയുടെയും ആജന്മ ശത്രുവാണ്. തെറ്റുചെയ്യുന്നതുപോലെയോ, അതിൽ വളരെ കൂടുതലായോ കുറ്റക്കാരാണ് തെറ്റിന് കൂട്ട് നിൽക്കുന്നവർ.
ക്രൈസ്തവ മനസാക്ഷി ഉണരണം. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. എതിരാളികളെ കണ്ടു തളരേണ്ടവരല്ല നമ്മൾ. നെല്ലും പതിരും തിരിച്ചറിയണം. പതിര് വാരി തീയിലേറിയണം. പലതും കൂട്ടിവായിക്കണം. ഇന്നിന്റെ അത്യന്താപേക്ഷിത ആണിത്.
കർത്താവിനെ സമ്പാദിക്കുക. അവിടുന്നാണ് നമ്മുടെ കോട്ടയും. ഈ പരിച ധരിച്ചാൽ, ഈ കോട്ടക്കുള്ളിലിരുന്നുകൊണ്ടു പോരാടിയാൽ വിജയം സുനിശ്ചിതം. നിദ്രവിട്ടുനിരേണ്ട സമയമാണിത്. ജീവിക്കുക ക്രിസ്തുവും മരിക്കുക ലാഭവുമാകണം നമുക്ക്. വിശ്വാസത്തിന്റെ ബലമാണ് ഇന്ന് നമ്മുടെ ഏകബലം. പ്രാർത്ഥന, ഉപവാസം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, ആത്മസംയമനം, കാരുണ്യം, നീതി, സത്യം തുടങ്ങിയവ ഇതര ആയുധങ്ങളും ധരിക്കണം.