ഈശോമിശിഹായുടെ മനുഷ്യാവതാരം എന്ന മഹാ രഹസ്യം നാം എന്നും പ്രാർത്ഥനനിർഭരാരായി അനുസ്മരിക്കേണ്ട മഹാസത്യമാണ്. എന്നാൽ ഈ ദിനങ്ങളിൽ (മനുഷ്യാ വതാരം പ്രത്യേകമായി അനുസ്മരിക്കുന്ന ഈ കാലത്ത്) അത് നമ്മുടെ സവിശേഷമായ ധ്യാന വിഷയവും പ്രാർത്ഥന വിഷയവുമാവണം.
മനുഷ്യാവതാരം മാനവ ചരിത്രത്തിൽ തന്നെ BC (Before Christ ) AD (Anno Domini – In the year of the Lord ) എന്ന് രണ്ടായി കീറിമുറിച്ചു. സത്യദൈവവും സത്യ മനുഷ്യനുമാണ് ഈശോ. ഈ സത്യം നമ്മുടെ മാംസമജ്ജകളിൽ അലിഞ്ഞുചേരണം. ഈ മഹാ കൃപയ്ക്ക് ജീവിതകാലം മുഴുവൻ പറഞ്ഞുകൊണ്ടിരുന്നാലും അത് അധികമായി പോവുകയില്ല. ഇതാ ദൈവം നമ്മോടുകൂടെ ആയിരിക്കുന്നു.
ഏശ യ്യ 7:10ൽ ദൈവം നമ്മോടുകൂടെ (ആകുന്നു) എന്നുള്ള പ്രവചനമുണ്ട്. പ്രവാചകരുടെ ഇസ്രായേൽ ജനത്തിന്റെയും തന്നെ ബോധ്യമായിരുന്നു ഇത്. ഏശയ്യ 7:10ൽനാം വായിക്കുന്നു. “ദൈവം ഞങ്ങളോട് കൂടെയുണ്ട്”. ഇമ്മാനുവേൽ പ്രവചനം.
കര്‍ത്താവ് വീണ്ടും ആഹാസിനോട് അരുളിച്ചെയ്തു:
നിന്റെ ദൈവമായ കര്‍ത്താവില്‍ നിന്ന് ഒരടയാളം ആവശ്യപ്പെടുക; അതു പാതാളംപോലെ അഗാധമോ ആകാശംപോലെ ഉന്നതമോ ആയിരിക്കട്ടെ.
ആ ഹാസ് പ്രതിവചിച്ചു: ഞാന്‍ അത് ആവശ്യപ്പെടുകയോ കര്‍ത്താവിനെ പരീക്ഷിക്കുകയോ ഇല്ല.
അപ്പോള്‍ ഏശയ്യാ പറഞ്ഞു: ദാവീദിന്റെ ഭവനമേ, ശ്രദ്ധിക്കുക, മനുഷ്യരെ അസഹ്യപ്പെടുത്തുന്നതു പോരാഞ്ഞിട്ടാണോ എന്റെ ദൈവത്തിന്റെ ക്ഷമ പരീക്ഷിക്കുന്നത്?
അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക് അടയാളം തരും.യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന് ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.
തിന്മ ത്യജിക്കാനും നന്മസ്വീകരിക്കാനും പ്രായമാകുമ്പോള്‍ ബാലന് തൈരും തേനും ഭക്ഷിക്കും.
നന്മതിന്മകള് തിരിച്ചറിയാന്‍ ആ ബാലനു പ്രായമാകുന്നതിനുമുന്പ് നിങ്ങള്‍ ഭയപ്പെടുന്ന രണ്ടു രാജാക്കന്മാരുടെയും രാജ്യങ്ങള്‍ നിര്‍ജനമാകും.
യൂദായില്‍നിന്ന് എഫ്രായിം വേര്‍പിരിഞ്ഞതില്‍പ്പിന്നെ വന്നിട്ടില്ലാത്തതരത്തിലുള്ള ദിനങ്ങള്‍ – അസ്സീ റിയാരാജാവിന്റെ ഭരണംതന്നെ-കര്‍ത്താവ് നിന്റെയും ജനത്തിന്റെയും നിന്റെ പിതൃഭവനത്തിന്റെയും മേല്‍ വരുത്തും.
ഏശയ്യാ 7 : 10-17.
ആഹാബ് രാജാവിനു ഉറപ്പിന്റെ ഒരു സന്ദേശം നൽകാനാണ് ദൈവം ആഗ്രഹിക്കുന്നത്. അതു നിരസിക്കുകവഴി (വാ.12) രാജാവ് ദൈവത്തിന്റെ പദ്ധതിയോട് മുഖം തിരിഞ്ഞു നിന്നു. രാജാക്കന്മാരും നേതാക്കന്മാരും പ്രവാചകന്മാർ വഴി ദൈവത്തിന്റെ ആലോചന ചോദിക്കുന്ന പാരമ്പര്യം ഇസ്രായേലിന്റെ ചരിത്രത്തിൽ ഉണ്ടായിരുന്നു (2രാജാ.13:14-19). ഇമ്മാനുവേൽ പ്രവചനത്തോടുള്ള രാജാവിന്റെ പ്രതികരണം ദൈവം ഏറെ അതൃപ്തനായി. വാ.13 അതു സൂചിപ്പിക്കുന്നുണ്ട്. രാജാവ് ചോദിച്ചില്ലെങ്കിലും ദൈവം തന്നെ അടയാളം നൽകാൻ പോകുന്നതു അവിടുന്ന് വ്യക്തമാക്കി. അടയാളം എന്താണെന്ന് വാക്യം 14 ലും ഏത് തരത്തിലുള്ള ഉറപ്പാണെന്ന് വാക്യം 15, 17ലും വ്യക്തമാക്കിയിരിക്കുന്നു.
ഈശോയുടെ പിറവിയുടെ തിരുവചന പൂർത്തീകരണം സ്ഥാപിക്കാൻ (മത്തായി 1: 18 -25ൽ) മത്തായി സുവിശേഷകൻ ശ്രമിച്ചിട്ടുണ്ട്. അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രന് യേശുക്രിസ്തുവിന്റെ വംശാവലി ഗ്രന്ഥം.
അബ്രാഹം ഇസഹാക്കിന്റെ പിതാവായിരുന്നു. ഇസഹാക്ക് യാക്കോബിന്റെയും യാക്കോബ് യൂദായുടെയും സഹോദരന്മാരുടെയും പിതാവായിരുന്നു.
താമാറില്‍ നിന്നു ജനി ച്ചപേരെസിന്റെയും സേറായുടെയും പിതാവായിരുന്നു യൂദാ. പേരെസ്ഹെസ്റോന്റെയും ഹെസ്റോന്‍ ആരാമിന്റെയും പിതാവായിരുന്നു.
ആരാം അമിനാദാബിന്റെയും അമിനാദാബ് നഹ്ഷോന്റെയും നഹ്ഷോന്‍ സല്‍മോന്റെയും പിതാവായിരുന്നു.
സല്മോന് റാഹാബില്‍ നിന്നു ജനി ച്ചബോവാസിന്റെയും
ബോവാസ് റൂത്തില്‍നിന്നു ജനി ച്ചഓബദിന്റെയും ഓബദ് ജസ്സെയുടെയും ജസ്സെ ദാവീദ് രാജാവിന്റെയും പിതാവായിരുന്നു. ദാവീദ് ഊറിയായുടെ ഭാര്യയില്‍നിന്നു ജനി ച്ചസോളമന്റെ പിതാവായിരുന്നു.
സോളമന് റഹോബോവാമിന്റെയും റഹോബോവാം അബിയായുടെയും അബിയാ ആസായുടെയും പിതാവായിരുന്നു.
ആസാ യോസഫാത്തിന്റെയും യോസഫാത്ത് യോറാമിന്റെയും യോറാം ഓസിയായുടെയും
ഓസിയാ യോഥാമിന്റെയും യോഥാം ആഹാസിന്റെയും ആഹാസ് ഹെസെക്കിയായുടെയും ഹെസെക്കിയാ മനാസ്സെയുടെയും
മനാസ്സെ ആമോസിന്റെയും ആമോസ് ജോസിയായുടെയും പിതാവായിരുന്നു.
ബാബിലോണ്‍ പ്രവാസകാലത്തു ജനിച്ചയാക്കോണിയായുടെയും സഹോദരന്മാരുടെയും പിതാവായിരുന്നു ജോസിയാ.
യാക്കോണിയാ ബാബിലോണ്‍ പ്രവാസത്തിനുശേഷം ജനി ച്ചസലാത്തിയേലിന്റെയും സലാത്തിയേല്‍ സൊറൊബാബേലിന്റെയും പിതാവായിരുന്നു.
സൊറൊബാബേല്‍ അബിയൂദിന്റെയും അബിയൂദ് എലിയാക്കിമിന്റെയും
എലിയാക്കിം ആസോറിന്റെയും ആസോര്‍ സാദോക്കിന്റെയും സാദോക്ക് അക്കീമിന്റെയും
അക്കീം എലിയൂദിന്റെയും എലിയൂദ് എലെയാസറിന്റെയും എലെയാസര്‍ മഥാന്റെയും മഥാന്‍ യാക്കോബിന്റെയും പിതാവായിരുന്നു.
യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.
ഇങ്ങനെ, അബ്രാഹം മുതല്‍ ദാവീദുവരെ പതിന്നാലും ദാവീദുമുതല്‍ ബാബിലോണ്‍ പ്രവാസംവരെ പതിന്നാലും ബാബിലോണ്‍ പ്രവാസം മുതല്‍ ക്രിസ്തുവരെ പതിന്നാലും തലമുറകളാണ് ആകെയുള്ളത്.
യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള് പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു.
മത്തായി 1 : 1-18.
കർത്താവ് തന്നെ നിനക്ക് (ആഹാസിന്) അടയാളം തരും. കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവനെ ഇമ്മാനുവേൽ എന്ന് പേര് നൽകണം (ഏശ.7:14). മത്തായി ഈ വചനം ഉദ്ധരിക്കുന്നത് ഈശോയുടെ പിറവിയുടെ തിരുവചന പൂർത്തികരണം സൂചിപ്പിക്കാനാണ്. പ്രവാചകന് ഉദ്ദേശിച്ച അടയാളം എന്ത്? ഇമ്മാനുവേൽ ആരാണ്? ഈശോയിൽ പൂർത്തീകരിക്കപ്പെട്ട രക്ഷകരെ സംഭവങ്ങളെ വെളിച്ചത്തിൽ പൂർണ്ണമായ അർത്ഥം ഉളവാക്കുന്നുണ്ട്.
ആ പ്രദേശത്തെ വയലുകളില്‍, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്മാര് ഉണ്ടായിരുന്നു.
കര്‍ത്താവിന്റെ ദൂതന് അവരുടെ അടുത്തെത്തി. കര്‍ത്താവിന്റെ മഹത്വം അവരുടെമേല്‍ പ്രകാശിച്ചു. അവര്‍ വളരെ ഭയപ്പെട്ടു.
ദൂതന് അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.
ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു.
ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുല്ത്തൊട്ടിയില് കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.
ലൂക്കാ 2 : 8-12 അടയാളം- പിള്ള ക്കച്ചയിൽ പൊതിഞ്ഞ ശിശു – പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയീശോ തന്നെ. കന്യക ഈശോയുടെ അമ്മയായ കന്യകാമറിയമാണ്. അവിടുന്ന് പിതാവിന്റെയും പരിശുദ്ധ അമ്മയുടെയും പുത്രനാണ്.
നിത്യതയിൽ ഒരു മാതാവിന്റെ സഹായമില്ലാതെ ജന്മം പൂണ്ട പുത്രനായ ദൈവത്തിന് പൂഴിയിൽ പിതാവിന്റെ കൽപ്പന പ്രകാരം ഉടൽ ധരിക്കുന്നതിന് അമലോൽഭവയായ ഒരു നിത്യകന്യയുടെ സഹായം വേണ്ടിയിരുന്നു. ” ഇതാ, കർത്താവിന്റെ ദാസി ” എന്ന പ്രഖ്യാപനത്തിലൂടെ പുത്രൻ തമ്പുരാൻ ഇമ്മാനുവേൽ ആയി. അവിടുന്ന് എപ്പോഴും നമ്മോട് കൂടെ ആയിരിക്കണം. ഇതല്ലേ വലിയ ക്രിസ്തുമസ് സന്ദേശം?. ” അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിന് വേണ്ടി തന്റെ ഏക സുതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ (നമ്മെ,എന്നെ ) അത്രമാത്രം സ്നേഹിച്ചു. (യോഹ 3:16).