ഈശോ തന്റെ ദൗത്യം ആരംഭിക്കുന്നത് മർക്കോസ് അവതരിപ്പിക്കുന്നതു നമുക്കൊക്കെ അറിയാം. യോഹന്നാന് ബന്ധനസ്ഥനായപ്പോള്‍ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു വന്നു.
അവന് പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുത പിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.
മര്‍ക്കോസ് 1 : 14-15
ഏറ്റവും ചെറുതും ഏറ്റവും ആദ്യം എഴുതപ്പെട്ടതും ആണ് ഈ സുവിശേഷം. ഈശോയുടെ അത്ഭുതങ്ങളും ദൈവരാജ്യത്തിന്റെ മുന്നാസ്വാദനങ്ങളും ആവിഷ്കാരങ്ങളും ആണ് അവതരിപ്പിച്ചിരിക്കുക. മർക്കോസിന്റെ വീക്ഷണത്തിൽ ദൈവരാജ്യം ദൈവത്തിന്റെ ഭരണം /വാഴ്ചയാണ് സൂചിപ്പിക്കുക.
അനന്തപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുകയാണ് ദൈവരാജ്യത്തിൽ പ്രവേശിക്കാനുള്ള വഴി. മാനസാന്തരപ്പെടേണ്ടതിന്റെ അവശ്യാവശ്യകത രണ്ടു ദുരന്ത സംഭവങ്ങളും ഫലം നൽകാത്ത അത്തിവൃക്ഷത്തിന്റെ ഉപമയും ഉപയോഗിച്ച് ഈശോ വ്യക്തമാക്കുന്നുണ്ട്.ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്തംകൂടി പീലാത്തോസ് കലര്‍ത്തിയ വിവരം, ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലര്‍ അവനെ അറിയിച്ചു
അവന് ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയക്കാരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നു എന്നു നിങ്ങള്‍ കരുതുന്നുവോ?
അല്ല എന്നു ഞാന്‍ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടു പേര്, അന്നു ജറുസ ലെമില്‍ വസിച്ചിരുന്ന എല്ലാവരെയുംകാള്‍ കുറ്റക്കാരായിരുന്നു എന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?
അല്ല എന്നു ഞാന്‍ പറയുന്നു: പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
അവന് ഈ ഉപമ പറഞ്ഞു: ഒരുവന് മുന്തിരിത്തോട്ടത്തില്‍ ഒരു അത്തിവൃക്ഷം നട്ടുപിടിപ്പിച്ചു. അതില്‍ പഴമുണ്ടോ എന്നുനോക്കാന്‍ അവന് വന്നു; എന്നാല്‍ ഒന്നും കണ്ടില്ല.
അപ്പോള്‍ അവന് കൃഷിക്കാരനോടു പറഞ്ഞു: മൂന്നു വര്‍ഷമായി ഞാന്‍ ഈ അത്തിവൃക്ഷത്തില്‍നിന്ന് ഫലം അന്വേഷിച്ചുവരുന്നു; ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക. എന്തിനു നിലം പാഴാക്കണം?
കൃഷിക്കാരന് അവനോടു പറഞ്ഞു:യജമാനനേ, ഈ വര്‍ഷം കൂടെ അതു നില്ക്കട്ടെ. ഞാന്‍ അതിന്റെ ചുവടുകിളച്ചു വളമിടാം.
മേലില്‍ അതു ഫലം നല് കിയേക്കാം. ഇല്ലെങ്കില്‍ നീ അതു വെട്ടിക്ക ളഞ്ഞുകൊള്ളുക.
ലൂക്കാ 13 : 1-9.
ഗലീലയിൽ നിന്ന് ജെറുസലേമിലേക്ക് വന്ന തീർത്ഥാടകരെ പീലത്തോസ് (റോമാക്കാർ) ദൈവാലയത്തിൽ വധിച്ച കാര്യം ചിലർ ഈശോയെ അറിയിച്ചു. അപ്പോൾ അവിടുന്ന് അതുപോലൊരു അപകടമരണം അനുസ്മരിക്കുന്നു. പുരാതന ജെറുസലേമിൽ ശീലോഹാ കുളത്തിന് സമീപമുള്ള ഒരു പഴയ ഗോപുരത്തിന്റെ ഭിത്തി ഇടിഞ്ഞുവീണു 18 ജെറുസലേം നിവാസികൾ മരിച്ചു. ഈ ദുരന്തങ്ങൾ പാപത്തിനുള്ള ദൈവശിക്ഷയാണ്. ദുരന്തങ്ങൾ മുൻകാല പാപങ്ങളുടെ ശിക്ഷയാണെന്ന് എന്നതിനോട് ഈശോ യോജിക്കുന്നില്ല ബുദ്ധിമാന്മാരേ, എന്റെ വാക്കു ശ്രവിക്കുവിന്‍,വിജ്ഞാനികളേ, എനിക്കു ചെവിതരുവിന്‍.
ജോബ് 34 : 2.
സത്യസന്ധമായി അനുതപിക്കാത്തവർക്ക് സ്വർഗ്ഗം അപ്രാപ്യമാണെന്ന് പഠിപ്പിക്കാൻ ഈ രണ്ടു സംഭവങ്ങൾ അനുസ്മരിപ്പിച്ച് അവിടുന്ന് അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്അല്ല എന്നു ഞാന്‍ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടു പേര്, അന്നു ജറുസ ലെമില്‍ വസിച്ചിരുന്ന എല്ലാവരെയുംകാള്‍ കുറ്റക്കാരായിരുന്നു എന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?
അല്ല എന്നു ഞാന്‍ പറയുന്നു: പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
ലൂക്കാ 13 : 3-5. എല്ലാവരും പാപികളാണ്. പാപികളെല്ലാം ശിക്ഷ അർഹിക്കുന്നു. ആത്മനാശമാണ് ശിക്ഷ. ഇതു നിത്യമായ അനുഭവമാണ്. രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർ അനുതപിച്ചു മാനസാന്തരപ്പെടണം. അപകടത്തിനും ദുരന്തങ്ങളിലും പെടുന്നവർ പെടാത്തവരെക്കാൾ പാപികളാണെന്ന ധ്വനിയൊന്നും ഇവിടെ ഇല്ല.
ഫലം നൽകാത്ത അത്തി വൃക്ഷം വേണ്ട ശുശ്രൂഷ ഒക്കെ കൃഷിക്കാരനിൽനിന്ന് സ്വീകരിച്ചവയാണ്. മൂന്നുവർഷം അത് യാതൊരു ഫലവും നൽകിയില്ല. കൃഷിക്കാരന്റെ അഭ്യർത്ഥനപ്രകാരം ഒരു വർഷം കൂടി അവസരം നൽകുന്നു. നമ്മെ സംബന്ധിച്ചിടത്തോളം ‘ഒരു വർഷം’ ഈ നോമ്പുകാലമാണ്. നാം അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും ഫലങ്ങൾ പുറപ്പെടുവിക്കണം.
ഈശോയുടെ നിർണായകമായ വാക്കുകൾ ശ്രദ്ധിക്കുക.
ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.
ആദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലെ ദൂതന്മാര്ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.
അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന് വരുന്നത്.
മത്തായി 24 : 35,36,44.
ഇപ്പോഴെങ്കിലും അനുതപിച്ചു നല്ല കുമ്പസാരം നടത്തി പുതിയ സൃഷ്ടിയാകാം.