ഉത്ഭവ പാപം (ആദിമാതാപിതാക്കളിൽ നിന്ന് പരമ്പരാഗതമായി മാനവകുലത്തിന് കൈവന്ന പാപം) മൂലം ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വര്ധിച്ചുകൊണ്ടിരുന്നു. അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചത് മാത്രമായി മാറി. മനുഷ്യനെ ശ്രിഷ്ട്ടിച്ചതിൽ ദൈവം പരിതപിക്കേണ്ട അവസ്ഥയായി. അത് അവിടുത്തെ വേദനിപ്പിച്ചു. മനുഷ്യന്റെ തിന്മയുടെ കാഠിന്യം ചരിത്രപ്രസിദ്ധമായ ‘പ്രളയത്തിൽ’ കലാശിച്ചു. നോഹ മാത്രമാണ് കർത്താവിന്റെ പ്രീതിക്ക് പത്രമായതു. നോഹയുടെ പെട്ടകം നീതിമാനുള്ള, മഹനീതിമാൻറെ, സ്നഹേഹത്തിന്റെയും കരുതലിന്റെയും കരുണയുടെയും വലിയ പ്രതീകമാണ് (ഉല്പ. 6,7).
സ്നേഹത്തിന്റെയും കരുതലിന്റെയും ശക്തമായ പ്രകാശനമാണ് സ്നേഹഭാജനങ്ങളെ ഓർക്കുക എന്നത്. മറ്റാരെയുംകാൾ നമ്മെ ഓർക്കുന്നത് ആരെന്നോ? കരുണാർദ്ര സ്നേഹമായ ദൈവം!
ഉല്പ. 8:1-4
നോഹയെയും പെട്ടകത്തിലുണ്ടായിരുന്ന എല്ലാ ജീവജാലങ്ങളെയും കന്നുകാലികളെയും ദൈവം ഓർത്തു. അവിടുന്ന് ഭൂമിയിൽ കാറ്റു വീശി; വെള്ളം ഇറങ്ങി. അഗാതങ്ങളിലെ ഉറവകൾ നിലച്ചു; ആകാശത്തിന്റെ ജാലകങ്ങൾ അടഞ്ഞു. മഴ നിലയ്ക്കുകയും ചെയ്തു. ജലം പിൻവാങ്ങികൊണ്ടിരുന്നു.150 ദിവസം കഴിഞ്ഞപ്പോൾ വെള്ളം വളരെ കുറഞ്ഞു. ഏഴാം മാസം പതിനേഴാം ദിവസം പെട്ടകം അരാരത്ത പർവതത്തിൽ ഉറച്ചു.
നോഹയെയും സുതരെയും ഓർത്തുകൊണ്ട് ദൈവം അരുൾ ചെയുന്നു:
9:8-17
ദൈവം പിന്നെയും നോഹയോടും അവന്റെ പുത്രന്മാരോടും അരുളിച്ചെയ്തതു: ഞാൻ, ഇതാ, നിങ്ങളോടും നിങ്ങളുടെ സന്തതിയോടും ഭൂമിയിൽ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകലജീവജന്തുക്കളോടും പെട്ടകത്തിൽനിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകലമൃഗങ്ങളോടും ഒരു നിയമം ചെയ്യുന്നു. ഇനി സകലജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാൻ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാൻ നിങ്ങളോടു ഒരു നിയമം ചെയ്യുന്നു. പിന്നെയും ദൈവം അരുളിച്ചെയ്തതു: ഞാനും നിങ്ങളും നിങ്ങളോടുകൂടെ ഉള്ള സകലജീവജന്തുക്കളും തമ്മിൽ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്റെ അടയാളം ആവിതു: ഞാൻ എന്റെ വില്ലു മേഘത്തിൽ വെക്കുന്നു; അതു ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന്നു അടയാളമായിരിക്കും. ഞാൻ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോൾ മേഘത്തിൽ വില്ലു കാണും. അപ്പോൾ ഞാനും നിങ്ങളും സർവ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്റെ നിയമം ഞാൻ ഓർക്കും; ഇനി സകലജഡത്തെയും നശിപ്പിപ്പാൻ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല. വില്ലു മേഘത്തിൽ ഉണ്ടാകും; ദൈവവും ഭൂമിയിലെ സർവ്വജഡവുമായ സകലജീവികളും തമ്മിൽ എന്നേക്കുമുള്ള നിയമം ഓർക്കേണ്ടതിന്നു ഞാൻ അതിനെ നോക്കും. ഞാൻ ഭൂമിയിലുള്ള സർവ്വജഡത്തോടും ചെയ്തിരിക്കുന്ന നിയമത്തിന്നു ഇതു അടയാളം എന്നും ദൈവം നോഹയോടു അരുളിച്ചെയ്തു.
നീതിമാന്മാരോട് ആയിരം തലമുറകൾ വരെ അവിടുന്ന് കരുണ കാണിക്കും.