ഞാൻ ഞാൻ തന്നെയെന്നു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും.
ഈശോമിശിഹാ ദൈവമാണെന്നുള്ളതാണ് സത്യവിശ്വാസത്തിന്റെ വിഷയം; വിശ്വാസരാഹിത്യം പാപവും (യോഹ 8:21). ഈശോ വെളിപാടിന്റെ പൂർണ്ണതയാണ്. അവിടുന്നാണ് പിതാവിനെ വെളിപ്പെടുത്തിയത്. യോഹ 8:25ൽ അവിടുന്ന് തന്റെ ദൈവിക വ്യക്തിത്വം വെളിപ്പെടുത്തുന്നു. ” ആരംഭം മുതലേ ഞാൻ നിങ്ങളോട് പറഞ്ഞിരുന്നത് തന്നെ”. അതേ, ഈശോ ദൈവമാണ്.ദൈവം മനുഷ്യരൂപം കൈകൊണ്ടതാണ്.
പിതാവിനെ കുറിച്ചുള്ള തന്റെ വെളിപ്പെടുത്തൽ മനസ്സിലാക്കാത്ത യഹൂദരോട് ഈശോ പറയുന്നത് ശ്രദ്ധിക്കുക. ” നിങ്ങൾ മനുഷ്യ പുത്രനെ ഉയർത്തിക്കഴിയുമ്പോൾ ( കുരിശിൽ തറച്ചു കൊന്നു കഴിയുമ്പോൾ =പ്രവചനം )ഞാൻ തന്നെയെന്നും ഞാൻ സ്വമേധയാ ഒന്നും പ്രവർത്തിക്കുന്നില്ല, എന്റെ പിതാവ് (ദൈവം) എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങൾ ഞാൻ സംസാരിക്കുന്നുവെന്നും നിങ്ങൾ മനസ്സിലാക്കും (യോഹ8: 2 ).
‘ മനുഷ്യ പുത്രനെ ഉയർത്തി കഴിയുമ്പോൾ’ എന്ന പ്രയോഗം കുരിശിലെ ഉയർത്തപ്പെടലിനെ മാത്രമല്ല, തന്റെ ദൈവത്വത്തിന്റെ ഏറ്റവും വലിയ തെളിവായ ഉത്ഥാനത്തെയും സൂചിപ്പിക്കുന്നു. തന്റെ മരണോത്ഥാന ങ്ങളിലൂടെ മിശിഹാ തന്റെ വെളിപ്പെടുത്തുകൾ പൂർത്തിയാക്കി. തന്റെ കുരിശിലെ മരണവും ഉത്ഥാനവും അവിടുത്തെ ദൈവത്വം അസന്നിഗ്ദ്ധമായി വെളിപ്പെടുത്തുന്നു. കുരിശിലെ ദാരുണമായ മരണം കണ്ടു കഴിഞ്ഞപ്പോഴാണ് ശതാധിപൻ നിർനിമേഷനായി വിളിച്ചുപറഞ്ഞത്.
” സത്യമായും ഈ മനുഷ്യൻ ദൈവപുത്രനാകുന്നു “(മർക്കോ 15:39)എന്ന്.
മുമ്പു സൂചിപ്പിച്ചതുപോലെ ഈശോയുടെ ദൈവത്വത്തിന്റെ ഏറ്റവും വലിയ തെളിവ് അവിടുത്തെ ഉത്ഥാനമാണ്. ഇത് ദൈവിക ശക്തിയുടെ അടയാളം എന്നതിലുപരി ദൈവത്തിന്റെ കരുണാർദ്ര സ്നേഹം, രക്ഷാകര സ്നേഹം വെളിപ്പെടുത്തുന്ന അടയാളവുമാണ്. ദൈവത്തിന് മനുഷ്യരോടുള്ള സ്നേഹത്തിന്റെ പരമകാഷ്ഠയാണ് കുരിശു മരണത്തിലും ഉത്ഥാനത്തിലും കാണുന്നത് . ത്രിത്വൈക ദൈവത്തിന് മനുഷ്യനോടുള്ള സ്നേഹത്തിന്റെ പ്രകാശനമാണ് കുരിശ്. മിശിഹായുടെ വെളിപ്പെടുത്തലുകൾക്ക് പിതാവ് മുദ്ര ചാർത്തിയതാണ് ഉത്ഥാനം. ഇത് എപ്പോഴും പുത്രനോട് കൂടെയുണ്ടായിരുന്ന പിതാവ് പുത്രനു നൽകി അംഗീകാരമാണ്.അതുകൊണ്ട് യേശു പറഞ്ഞു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ഞാന്‍ തന്നെയെന്നും ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, എന്റെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസ്സിലാക്കും. എന്നെ അയച്ചവന് എന്നോടുകൂടെയുണ്ട്.
അവിടുന്ന് എന്നെതനിയെ വിട്ടിരിക്കുകയല്ല. കാരണം, ഞാന്‍ എപ്പോഴും അവിടുത്തേക്ക് ഇഷ്ടമുള്ളതു പ്രവര്‍ത്തിക്കുന്നു.
യോഹന്നാന് 8 : 28-29 ഈ വസ്തുതയാണ് വ്യക്തമാക്കുന്നത്.
യഹൂദർ തന്നെ കുരിശിൽ ഉയർത്തുമ്പോൾ ഇതിനാണ് അവിടുന്ന് വന്നത്. അവിടുന്ന് സ്വയം അവർക്ക് വിട്ടുകൊടുത്തത് കൊണ്ട് മാത്രമാണ് അവർക്ക് അവിടത്തെ കുരിശിലേറ്റി വധിക്കാൻ കഴിഞ്ഞത്. ” ഞാൻ ഞാൻ തന്നെ എന്ന് ഞാൻ സ്വമേധയാ ഒന്നും പ്രവർത്തിക്കുന്നില്ല.എന്റെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങൾ ഞാൻ സംസാരിക്കുന്നുവെന്നും നിങ്ങൾ മനസ്സിലാക്കും “.
തന്റെ ദൈവത്വം വെളിപ്പെടുത്തുന്നതിന് അവിടുന്ന് മോശക്ക് തന്റെ പേര് വെളിപ്പെടുത്തുന്ന വചനഭാഗം ആണ് ഈശോ ഇവിടെ അനുസ്മരിപ്പിക്കുന്നത്. നമുക്ക് അവ ഉദ്ധരിക്കാം.മോശ ദൈവത്തോടു പറഞ്ഞു: ഇതാ, ഞാന്‍ ഇസ്രായേല്‍ മക്കളുടെ അടുക്കല്‍പോയി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നുപറയാം. എന്നാല്‍, അവിടുത്തെ പേരെന്തെന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തുപറയണം?
ദൈവം മോശയോട് അരുളിച്ചെയ്തു: ഞാന്‍ ഞാന്‍ തന്നെ. ഇസ്രായേല്‍ മക്കളോടു നീ പറയുക: ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു.
അവിടുന്നു വീണ്ടും അ രുളിച്ചെയ്തു: ഇസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ്, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം.
പുറപ്പാട് 3 : 13-15
” താൻ തന്നെയെന്ന്. ആകുന്നവൻ താൻ തന്നെയെന്ന്. ഈശോ വ്യക്തമാക്കുന്നു.
” ഞാൻ ഞാൻ തന്നെ”. ഞാനാകുന്നവൻ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു. അതേ,ഈശോ ഞാനാകുന്നവനാണ്. ആദിയും അന്ത്യവുമില്ലാത്ത നിത്യ സത്യ ദൈവം. ഈശോ യഥാർത്ഥ ‘ആദി’യും ‘അന്ത്യ’വു മാണ്. പിതാവിനെപ്പോലെ ഈശോയും എല്ലാറ്റിനെയും ആദ്യവും അന്ത്യ വും, എല്ലാവരുടെയും ആദിയും അന്ത്യവുമാണ്.