പൗലോസിന്റെ ലേഖനങ്ങളിൽ ഏറ്റം ഹൃദയഹാരിയാണ് താൻ ഫിലിപ്പിയർക്കെഴുതിയത്. തന്റെ സഹോദരി സഹോദരങ്ങളോടു തനിക്കുള്ള ഊഷ്മള സ്നേഹം ഈ കത്തിൽ വിളങ്ങി പ്രകാശിക്കുന്നു. മിശിഹായെ കുറിച്ച് പുതിയ നിയമത്തിൽ രചിച്ച ഏറ്റവും പ്രിയം നിറഞ്ഞതും പ്രചുരപ്രചാരം നേടിയതുമായ ഗീതം ഫിലിപ്യ ലേഖനത്തിൽ 2:6-11ലുണ്ട്.
ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല;
തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്,
ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി.
ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു.
ഇത്, യേശുവിന്റെ നാമത്തിനു മു മ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും,
യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്.
ഫിലിപ്പി 2 : 6-11.
സുവിശേഷപ്രഘോഷണം നടത്തിയതിന് പൗലോസ് (ഒപ്പം സീലാസും) തടവറയിൽ ആയിരിക്കുമ്പോഴാണ് ഈ അമൂല്യ ലേഖനം അദ്ദേഹം എഴുതിയത്.1:12-18ൽ താൻ തടവറയിൽ ആയിരിക്കുന്നത് തന്നെ സുവിശേഷത്തിന്റെ പുരോഗതിക്ക് കാരണമായിരിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. പ്രത്തോറിയത്തിനുള്ള പട്ടാളക്കാരെ സുവിശേഷം അറിയിക്കുന്നതിന് അത് കാരണമായി. മാത്രമല്ല പൗലോസ് ബന്ധനസ്ഥനായതു മറ്റു ചിലർക്ക് സുവിശേഷ പ്രസംഗം നടത്തുന്നതിനും അത് അവസരമൊരുക്കി.
അസൂയ മൂലമാണ് ചിലർ പ്രഘോണ രംഗത്തേക്ക് വന്നതെന്നതും വസ്തുതയാണ് എങ്കിലും ഈശോമിശി ആണല്ലോ പ്രസംഗിക്കപ്പെടുന്നത് എന്നതിനാൽ ശ്ലീഹാ സന്തോഷിക്കുന്നു. മുഖം നോട്ടമില്ലാതെ നന്മയെ നന്മയായി കാണാൻ കഴിയുന്ന ഉദാത്തമായ ക്രൈസ്ത മനോഭാവം! എങ്കിലും ഈ കൂട്ടരുടെ കക്ഷിമാത്സ്യരത്തെയും കാപട്യത്തെയും ആത്മാർത്ഥത ഇല്ലായ്മയെയും ചോദ്യം ചെയ്യാൻ അദ്ദേഹം മടിക്കുന്നില്ല.
ക്രിസ്തുവിൽ ഉള്ള പ്രത്യാശ പൗലോസിനെ ഉത്തേജിപ്പിക്കുന്നു; ഒപ്പം അവിടുത്തോടുള്ള സ്നേഹവും. അദ്ദേഹം അർത്ഥശങ്കയ്ക്കിടമില്ലാത്തവിധം, ആത്മധൈര്യത്തോടെ പ്രഖ്യാപിക്കുന്നു.നിങ്ങളുടെ പ്രാര്‍ഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ ദാനത്താലും ഇത് എനിക്കു മോചനത്തിനായി പരിണമിക്കുമെന്നു ഞാന്‍ അറിയുന്നു.
ആകയാല്‍, എനിക്ക് ഒന്നിലും ലജ്ജിക്കേണ്ടിവരുകയില്ലെന്നും, മറിച്ച്, പൂര്‍ണധൈര്യത്തോടെ എപ്പോഴും എന്നപോലെ ഇപ്പോഴും ക്രിസ്തു എന്റെ ശരീരത്തില്‍ – ജീവിതംവഴിയോ മരണംവഴിയോ – മഹത്വപ്പെടണമെന്നും എനിക്കു തീവ്രമായ ആഗ്രഹ വും പ്രതീക്ഷയുമുണ്ട്.
ഫിലിപ്പി 1 : 19-20.
ഫിലിപ്പി 1 : 21″ എനിക്ക് ജീവിതം ക്രിസ്തുവും, മരണം നേട്ടവുമാണ് എന്ന പ്രഖ്യാപനം പൗലോസിന്റെ ആധ്യാത്മികതയുടെ ആകെത്തുകയാണ്. അദ്ദേഹം വ്യക്തമാക്കുന്നത് ജീവിതത്തിൽ താൻ മിശിഹായുമായി പൂർണ്ണമായി ഐക്യപ്പെട്ടിരിക്കുന്നു എന്നാണ്. മരണത്തിൽ ഈ ഐക്യത്തിന്റെ പൂർണ്ണത സംലബ്ധമാകും.
ക്രൈസ്തവ ജീവിതത്തെക്കുറിച്ചുള്ള സാകല്യ കാതലായ ദർശനമാണിത്. മാമോദിസ മിശിഹായുമായി അനുരൂപപ്പെട്ടയാൾ, അവിടുന്നുമായി ഒന്നായ വ്യക്തി, മരണാനന്തരം പുനരുത്ഥാനത്തിലൂടെ അവിടുന്നുമായി പൂർണമായി അനുരൂപപ്പെടും. ഈ അനുഭവത്തിൽ എത്താൻ എനിക്കും നിങ്ങൾക്കും “ജീവിക്കുക ക്രിസ്തുവും മരണം നേട്ടവുമാകണം.ആഗ്രഹിക്കുക പരിശ്രമിക്കുക,